Month: January 2022

  • Lead News

    ദുബായ് എമിഗ്രേഷൻ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

    ദുബായ്: ഈ വർഷം മുതൽ ദുബായ് എമിഗ്രേഷൻ തങ്ങളുടെ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ടു ഷെഡ്യൂളുകളിലായി രാവിലെ 7.30 മുതൽ വൈകിട്ട് ഏഴു വരെയാണ് ജിഡിആർഎഫ്എ ദുബായ് ഓഫീസുകളുടെ സേവനം ലഭ്യമാവുകയെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 3.30 വരെയാണ് ആദ്യ സമയക്രമം. രാവിലെ 11 മുതൽ വൈകിട്ട് ഏഴു വരെയാണ് രണ്ടാം ഷിഫ്റ്റ്. എന്നാൽ വെള്ളിയാഴ്ച ആദ്യസമയക്രമം രാവിലെ 7.30ന് തുടങ്ങി 12ന് അവസാനിക്കും. തുടർന്ന് ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് ഏഴു വരെയാണ് ജിഡിആർഎഫ്എ പ്രധാന ഓഫീസ് സേവനം ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസിന് വാരാന്ത്യ അവധിയായിരിക്കും. കഴിഞ്ഞ വർഷം വരെ സര്‍ക്കാര്‍ മേഖലയില്‍ ആഴ്‍ചയില്‍ അഞ്ചു ദിവസമാണ് പ്രവൃത്തി ദിനമെങ്കില്‍ ഈ വര്‍ഷം അത് നാലര ദിവസമായി കുറയും.ശനിയും ഞായറും അവധി ദിനങ്ങളായ ലോകരാജ്യങ്ങളുമായുള്ള…

    Read More »
  • Kerala

    ആയുസു നീട്ടാന്‍ പൂവാംകുരുന്ന് 

    പല രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സഹായിക്കുന്ന നാട്ടുമരുന്നുകള്‍ നമ്മുടെ തൊടിയിലും റോഡരികിലുമെല്ലാം ഇന്നും ധാരാളമുണ്ട്. ആരാലും ശ്രദ്ധിയ്ക്കാതെ വളരുന്ന ഇത്തരം  ചെടികളായിരുന്നു പണ്ടു കാലത്തെ ചികിത്സാ രീതികളില്‍ ഒരു രോഗിയുടെ ആയുസ്സ് നിശ്ചയിച്ചിരുന്നത്.യാതൊരു പാര്‍ശ്വഫലവും ഇല്ലാത്തതാണ് ഇത്തരം മരുന്നുകൾ. ഇന്ന് മെഡിക്കൽ സ്റ്റോറിൽ നിന്ന്  പണം നല്‍കി മരുന്ന് വാങ്ങി കഴിച്ച്  മറ്റ് അസുഖങ്ങള്‍ വരുത്തിവയ്ക്കുന്നു.സൈഡ് എഫക്റ്റ് !!  നാട്ടു വൈദ്യങ്ങളിലും ആയുര്‍വേദത്തിലുമെല്ലാം ഇത്തരം ചെടികളും മറ്റും മരുന്നായി ഇന്നും  ഉപയോഗിയ്ക്കുന്നുണ്ട്. മരുന്നായി ഉപയോഗിയ്ക്കാവുന്ന ഇത്തരം പ്രകൃതിദത്ത സസ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൂവാംകുരുന്നില. പലരും ഇത് ദശപുഷ്പങ്ങളില്‍ ഒന്നായി, അതായത് തിരുവാതിരയ്ക്കു സ്ത്രീകള്‍ തലയില്‍ ചൂടുന്ന ഒന്നായി മാത്രമാണ് കരുതാറ്. എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുള്ള ഒരു സസ്യമാണ് ഇത്. വെര്‍മോണിയ സിനേറിയ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. പരന്ന ഇലകളോടു കൂടി വയലറ്റ് നിറത്തിലെ കുഞ്ഞുപൂക്കളുമായി വളരുന്ന ഈ ചെടി പുല്ലുകള്‍ക്കും മറ്റും ഇടയില്‍ ധാരാളമായി കണ്ടു വരാം.…

    Read More »
  • Movie

    ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം; ‘രണ്ട്’ ജനുവരി 7ന് തീയേറ്ററുകളിൽ…

    ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” ജനുവരി 7ന് തീയേറ്ററുകളിലെത്തും. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു. ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ…

    Read More »
  • Kerala

    ‘വെള്ളമടിച്ച’  മരങ്ങൾ അഥവാ വയറു നിറച്ച് വെള്ളവുമായി നിൽക്കുന്ന മരങ്ങൾ

    പലപ്പോഴും പ്രകൃതിയുടെ ചില വികൃതികൾ കണ്ട് നാം അത്ഭുതപ്പെട്ടുപോകാറുണ്ട്. അത്തരത്തില്‍ വിചിത്രമായ ഒന്നാണ് ഉള്ള് നിറയെ വെള്ളവുമായി വളരുന്ന മരങ്ങൾ. അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. ആഫ്രിക്ക, ഓസ്‌ട്രേലിയ, മഡഗാസ്കർ എന്നിവടങ്ങളിലാണ് ഈ മരം കാണുന്നത്. ഇതിന്‍റെ പേര് ബോബാബ് (Baobab)എന്നാണ്. ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളം വരെ സംഭരിച്ചു വയ്ക്കാന്‍ ഈ മരങ്ങൾക്ക് കഴിയും എന്നാണ് പഠനങ്ങള്‍ പറയുന്നത്. വേനല്‍ കാലത്ത് എത്ര ആശ്വാസമാണ് ഇത്തരം മരങ്ങൾ എന്നൊന്ന് ഓർത്തു നോക്കിക്കേ…!  സത്യമാണ്, നിരവധി ജീവജാലങ്ങൾക്ക് ഈ മരം ഒരു വാട്ടർ ടാങ്കായി  പ്രവർത്തിക്കുന്നു. വെള്ളം സൂക്ഷിക്കുന്ന മരം ആയതിനാല്‍ ഇതിനെ ബോട്ടിൽ ട്രീ എന്നും ആളുകള്‍ വിളിക്കാറുണ്ട്. കൂടാതെ ജീവ വൃക്ഷം, തലകീഴായ മരം എന്നിങ്ങനെ നിരവധി പേരുകളില്‍ ഈ മരം അറിയപ്പെടുന്നു. തടിയില്‍ വെള്ളം സൂക്ഷിക്കുന്നു എന്നതു മാത്രമല്ല  മറ്റു നിരവധി പ്രത്യേകതകളും ഈ മരത്തിനുണ്ട്.  ആഫ്രിക്കക്കാർക്ക് പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഈ മരത്തെ ചുറ്റിപ്പറ്റിയുണ്ട്.…

    Read More »
  • Kerala

    ആരെയും മയക്കുന്ന സീതാർകുണ്ട് വെള്ളച്ചാട്ടം

    പ്രകൃതിയുടെ സൗന്ദര്യം ആവോളം വാരിച്ചുറ്റി നില്‍ക്കുന്ന സീതാര്‍കുണ്ട് സഞ്ചാരികളുടെ ദൃശ്യാസ്വാദനത്തിനു ചില്ലറ മിഴിവല്ല പകരുന്നത്. മലനിരകള്‍ക്കിടയിലൂടെ വെള്ളി വെളിച്ചത്തിന്റെ നിറച്ചാര്‍ത്തുമായി നില്‍ക്കുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ത്രേതായുഗത്തില്‍ വനവാസ കാലത്ത് രാമ ലക്ഷ്മണ സമേതം ഇവിടെയെത്തിയ സീത കുളിച്ചു എന്നു വിശ്വസിക്കുന്ന സ്ഥലമാണ് പിന്നീട് സീതാര്‍കുണ്ട് എന്നപേരിൽ അറിയപ്പെടുന്നത്. അതിനാല്‍ ഇവിടെ വന്നു കുളിക്കുന്നതു പുണ്യമായി കരുതുന്നവരും ധാരാളമുണ്ട്.   എന്നും വിനോദ സഞ്ചാരികളെ കൊതിപ്പിക്കുന്ന നെല്ലിയാമ്പതിയിലെ  “വ്യൂ പോയിന്റ് മേലേ സീതാര്‍കുണ്ടിലാണു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള കാഴ്ച പാലക്കാടന്‍ ചുരത്തിന്റെ വൈവിധ്യമാർന്ന ദൃശ്യങ്ങൾ ഒറ്റ ഫ്രെയിമിലെന്നവണ്ണം നമുക്ക് പകര്‍ന്നു നല്‍കും. ഇതു കാണുന്നതിനായി അവധിക്കാലത്തുള്‍പ്പെടെ ധാരാളം പേരാണ് ഇവിടേക്ക് എത്തുന്നത്. നെല്ലിയാമ്പതി മലനിരയില്‍ നിന്ന് ഉത്ഭവിക്കുന്ന സീതാർകുണ്ട് വെള്ളച്ചാട്ടം ദൃശ്യ മനോഹരമാണ്. ഈ വെള്ളച്ചാട്ടം കാണുന്നതിനായാണ് സഞ്ചാരികള്‍ കൂടുതലും ഇവിടേക്ക് എത്തുന്നത്. കടുത്ത വേനല്‍  സമയത്തും സീതാര്‍കുണ്ടില്‍  വെള്ളച്ചാട്ടം ഉണ്ടാവുമെന്നതും ഇവിടത്തെ പ്രത്യേകതയാണ്. പാലക്കാട് ജില്ലയിലെ നെന്മാറ ടൗണില്‍ നിന്ന്…

    Read More »
  • Kerala

    നിയന്ത്രണങ്ങളൊഴിവാക്കി കേരളം; രാത്രി കർഫ്യു പിൻവലിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചു. ഒമിക്രോണും  പുതുവത്സരാഘോഷവും കണക്കിലെടുത്തായിരുന്നു നാല് ദിവസത്തേക്ക് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണം തൽക്കാലത്തേക്ക് തുടരേണ്ടതില്ല എന്നാണ് തീരുമാനം.ഈ ആഴ്ച ചേരുന്ന അവലോകനയോഗത്തിൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കും.

    Read More »
  • India

    കേരള ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പിന്​ തടയിട്ട് എഫ്സി ഗോവ

    ഐഎസ്എല്ലിൽ ഇന്നു നടന്ന തകർപ്പൻ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം (2-2) സമനിലയിൽ പര്യവസാനിച്ചു.തുടക്കത്തിൽ 2 ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കേരളം സമനില വഴങ്ങിയത്. കളിയുടെ പത്താം മിനുട്ടിൽ ലൂണ എടുത്ത ഒരു കോർണറിൽ നിന്ന് വെടിക്കെട്ട് ഹെഡറിലൂടെ ജീക്സൺ ആദ്യ ഗോളടിച്ചു. വൈകാതെ തന്നെ ലൂണയുടെ മാസ്മരിക ഗോൾ പിറന്നു. തകർപ്പൻ ഷോട്ടിലൂടെ ലൂണ പന്ത് വലയിലെത്തിച്ചു. വൈകാതെ എഫ്സി ഗോവ ഗോൾ മടക്കി. എഡു ബേടിയയുടെ ഗോളിൽ ഗോവ സമനിലയും നേടി. അതിനിടക്ക് സഹൽ അബ്ദുൾ സമദിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.വീണ്ടും സമനിലക്കുരുക്കിൽ വീണത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.

    Read More »
  • India

    കുവൈറ്റിൽ ശക്തമായ മഴ, സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

    ഒമാനിലും യുഎഇയിലും തുടരുന്ന മഴ കുവൈറ്റിലേക്കും. ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി.ഇതേത്തുടർന്ന് നാളെ ( തിങ്കൾ ) സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും കുവൈറ്റ്‌ വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു.

    Read More »
  • Kerala

    ദുബായ് 2022 ഫ്രീലാന്‍സ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം

    ദുബായ്: ജോലി സാധ്യതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരു എമിറേറ്റാണ് ദുബായ്. അറേബ്യന്‍ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ദുബായ് ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളര്‍ന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ്. നിങ്ങള്‍ക്ക് ദുബായിൽ  ജോലി ലഭിക്കണമെങ്കില്‍, നിങ്ങള്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. ഒരു ഫ്രീലാന്‍സര്‍ വിസ അല്ലെങ്കില്‍ ഫ്രീലാന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കുകയെന്നതാണ് അത്.   ഫ്രീലാന്‍സ് വിസക്കായി  ഓണ്‍ ലൈൻ വഴി എളുപ്പത്തില്‍ അപേക്ഷിക്കാം.അതിന് GoFreelance വെബ്‌സൈറ്റില്‍ പോയി (freelance website) ‘Apply’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ദുബായില്‍ ഒരു ഫ്രീലാന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് ആവശ്യമായ ചില രേഖകളില്‍ ഇവ ഉള്‍പ്പെടുന്നു. നിങ്ങള്‍ വിദ്യാഭ്യാസ മേഖലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍, നിങ്ങള്‍ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് നല്‍കണം, അത് വിദേശകാര്യ മന്ത്രാലയമോ നിങ്ങളുടെ മാതൃരാജ്യത്തെ യുഎഇ കോണ്‍സുലേറ്റോ പരിശോധിച്ചുറപ്പിച്ചിരിക്കണം. അതുപോലെ, നിങ്ങള്‍ മീഡിയ മേഖലയില്‍ അപേക്ഷിക്കുകയാണെങ്കില്‍, നിങ്ങളുടെ ജോലിയുടെ ഒരു പോര്‍ട്ട്‌ഫോളിയോ…

    Read More »
  • Kerala

    അന്ന് സ്വർണ്ണമായിരുന്നു, ഇന്ന് സിൽവർ.. കെ റയിലിനെ കുറിച്ച് ഡോ പ്രേം കുമാർ എഴുതുന്നു

    BREAKING NEWS കേരളത്തിലെ റോഡുകൾ തകർക്കാൻ കെ. റെയിൽ പദ്ധതി. രഹസ്യവിവരങ്ങൾ ഞങ്ങളുടെ ചാനലിന്… ഓരോന്നായി നോക്കി നോക്കി പോവാം. വാർത്ത 01: റോഡ് വികസനം സിൽവർലൈൻ യാത്രക്കാരുടെ എണ്ണത്തെ  ബാധിക്കുമെന്ന് DPR ൽ പറയുന്ന രഹസ്യകാര്യങ്ങൾ ഞങ്ങളുടെ ചാനലിന് കിട്ടിയിട്ടുണ്ട്. വാസ്തവം: Impact of Road Projects on SilverLine എന്നത് KRDCL വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള DPR Chapter-4, പേജ് നമ്പർ 48/49 പറയുന്ന കാര്യമാണ്. ഇതൊരു പരസ്യകാര്യമാണ്; പത്രപ്രവർത്തകർ ദയവായി ഇതൊക്കെയൊന്ന് എടുത്തു വായിച്ചുനോക്കണം; ബ്രേക്ക് ചെയ്യുന്നതിന് തൊട്ടുമുൻപെങ്കിലും. വാർത്ത 02: റോഡ് വികസിച്ചാൽ സിൽവർലൈനിൽ യാത്രക്കാരുണ്ടാവില്ലെന്നും അതുകൊണ്ട് റോഡ് വികസനം വേണ്ടെന്നും DPR ൽ പറയുണ്ട്. വാസ്തവം: റെയിൽ, റോഡ്, എയർ, വാട്ടർ എന്നീ നാല് മാർഗങ്ങളെയും സമന്വയിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് MRTS (Mass Rapid Transit System) ആയാണ് സിൽവർലൈൻ വിഭാവനം ചെയ്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് വികസന പദ്ധതിയാവുമ്പോൾ ഒരെണ്ണം വികസിക്കുമ്പോൾ ബാക്കി എല്ലാം വികസിക്കും. സ്റ്റേഷനിലേക്കെത്താനുള്ള റോഡ്…

    Read More »
Back to top button
error: