പല രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സഹായിക്കുന്ന നാട്ടുമരുന്നുകള്‍ നമ്മുടെ തൊടിയിലും റോഡരികിലുമെല്ലാം ഇന്നും ധാരാളമുണ്ട്. ആരാലും ശ്രദ്ധിയ്ക്കാതെ വളരുന്ന ഇത്തരം ചെടികളായിരുന്നു പണ്ടു കാലത്തെ ചികിത്സാ രീതികളില്‍ ഒരു രോഗിയുടെ ആയുസ്സ് നിശ്ചയിച്ചിരുന്നത്.യാതൊരു പാര്‍ശ്വഫലവും ഇല്ലാത്തതാണ് ഇത്തരം മരുന്നുകൾ.
ഇന്ന് മെഡിക്കൽ സ്റ്റോറിൽ നിന്ന് പണം നല്‍കി മരുന്ന് വാങ്ങി കഴിച്ച് മറ്റ് അസുഖങ്ങള്‍ വരുത്തിവയ്ക്കുന്നു.സൈഡ് എഫക്റ്റ് !! നാട്ടു വൈദ്യങ്ങളിലും ആയുര്‍വേദത്തിലുമെല്ലാം ഇത്തരം ചെടികളും മറ്റും മരുന്നായി ഇന്നും ഉപയോഗിയ്ക്കുന്നുണ്ട്.
മരുന്നായി ഉപയോഗിയ്ക്കാവുന്ന ഇത്തരം പ്രകൃതിദത്ത സസ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൂവാംകുരുന്നില. പലരും ഇത് ദശപുഷ്പങ്ങളില്‍ ഒന്നായി, അതായത് തിരുവാതിരയ്ക്കു സ്ത്രീകള്‍ തലയില്‍ ചൂടുന്ന ഒന്നായി മാത്രമാണ് കരുതാറ്. എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുള്ള ഒരു സസ്യമാണ് ഇത്.
വെര്‍മോണിയ സിനേറിയ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. പരന്ന ഇലകളോടു കൂടി വയലറ്റ് നിറത്തിലെ കുഞ്ഞുപൂക്കളുമായി വളരുന്ന ഈ ചെടി പുല്ലുകള്‍ക്കും മറ്റും ഇടയില്‍ ധാരാളമായി കണ്ടു വരാം. പൂവാംകുരുന്നിന്റെ ഇലയും വേരും പൂവുമെല്ലാം തന്നെ ചികിത്സകള്‍ക്കായി ഉപയോഗിയ്ക്കുന്നു.
സംസ്‌കൃതത്തില്‍ സഹദേവി എന്നും ഇംഗ്ലീഷില്‍ ലിറ്റില്‍ അയേണ്‍ വീഡ് അഥവാ പര്‍പ്പിള്‍ ഫ്‌ളീ ബെയിന്‍ എന്നു പേരുള്ള ഇത് സൂര്യകാന്തി കുടുംബത്തില്‍ പെടുന്ന ഒന്നു കൂടിയാണ്. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഒരുപോലെ ഉപകാരപ്രദമാണ് ഈ ചെറു സസ്യം.
ബ്രെയിന്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് ഇതു പ്രതിവിധിയായി ഉപയോഗിയ്ക്കാനാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇതു സമൂലം ഇടിച്ചു പിഴിഞ്ഞു നീരെടുത്തും എണ്ണ കാച്ചി തേച്ചുമെല്ലാം രോഗാവസ്ഥകള്‍ക്കു പരിഹാരമുണ്ടാക്കാം. മുടിയുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് പൂവാംകുരുന്നില.
ശരീരത്തിന്റെ താപനില, അതായത് ചൂടു കുറയ്ക്കാന്‍ ഏറ്റവും നല്ലൊരു മരുന്നാണിത്. മെനോപോസ് പോലെയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ഇതു കൊണ്ടു തന്നെ ഉണ്ടാകുന്ന ഹോട്ട് ഫ്്‌ളാഷ് പോലെയുള്ള അവസ്ഥകളില്‍ നിന്നും മോചനം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.
രക്തശുദ്ധിയ്ക്ക് ഉപയോഗിയ്ക്കുന്ന ഒരു സസ്യം കൂടിയാണിത്. രക്തത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കൊണ്ടു തന്നെ രക്തസംബന്ധമായി വരുന്ന അസുഖങ്ങള്‍ക്ക് പറ്റിയ നല്ലൊരു മരുന്നാണിത്. ഇതു കൊണ്ടു തന്നെ ചർമ്മാരോഗ്യത്തിനും ഏറെ നല്ലതാണ്.രക്തദോഷം നീക്കാന്‍ ഇതിന്റെ നീരു സേവിയ്ക്കാം. ഇല്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ക്കാം.
ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട ചരക സംഹിതയില്‍ ജ്വരഹരം, അതായത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ് പൂവാംകുരുന്നില അഥവാ പൂവാംകുറുന്നല്‍ എന്നു പറയാം. മലമ്പനി പോലുള്ള രോഗങ്ങള്‍ക്കു പോലും ഇത് ഏറെ ഫലപ്രദമാണ്. ഇതുണക്കി പൊടിച്ചു ദിവസവും രണ്ടു നേരം അല്‍പം വീതം കഴിയ്ക്കാം.
മൂത്രാശയ സംബന്ധമായ പല രോഗങ്ങള്‍ക്കും മൂത്രച്ചൂടിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് പൂവാംകുരുന്നില. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കു നല്ലതാണ്. യൂറിനറി ഇന്‍ഫെക്ഷനുകള്‍ തടയാനും ഇത് ഏറെ നല്ലത്.കിഡ്‌നിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒരു സസ്യം കൂടിയാണ് പൂവാംകുരുന്നില.
തലവേദന, അഥവാ മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതു മുഴുവനുമായി പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചതച്ച് ഇതിന്റെ നീരെടുക്കാം. ഇത്രയ്ക്കു തന്നെ വെളിച്ചെണ്ണയില്‍ ഇതു കാച്ചി തലയില്‍ തേയ്ക്കാം. ഇത് തലവേദനയ്ക്കു മാത്രമല്ല, കണ്ണിന്റെ കാഴ്ചയ്ക്കും തലനീരിറങ്ങുന്നതിനുമെല്ലാം ഏറെ നല്ലതാണ്. മൂക്കില്‍ ദശ വളരുന്നതു തടയാനും ഇതേറെ നല്ലതാണ്.മൂക്കില്‍ ദശ വളരുന്നുവെങ്കില്‍ ഇത് മുക്കുറ്റിയുമായി ചേര്‍ത്ത് അരച്ചു തലയിലിടുന്നതു നല്ലതാണ്. സൈനസ് പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്.
ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പൂവാംകുരുന്നില. ഇതു സമൂലം ചതച്ചു കിഴി കെട്ടി ചോറു തിളപ്പിയ്ക്കുമ്പോള്‍ ഇതിലിട്ടു തിളപ്പിയ്ക്കുക. പിന്നീട് കഞ്ഞിയാക്കി ഇതില്‍ ഇതു കിഴിയോടെ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് ശരീരത്തിലുണ്ടാകുന്ന ട്യൂമറുകള്‍ പോലുള്ളവയോ മറ്റെന്തെങ്കിലും ഗ്രോത്തുകളോ തടയാന്‍ സഹായിക്കും. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ രോഗം തടയാന്‍ പര്യാപ്തമായ ഒന്നാണ് ഈ സസ്യം. ഗര്‍ഭാശയ മുഴകളും തലയിലെ ട്യൂമറുമെല്ലാം തടയാന്‍ ഇത് ഏറെ നല്ലതാണ്.ഗര്‍ഭാശയ സംബന്ധമായ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്.
പൂവാംകുരുന്നില വൈകീട്ട് അഞ്ചു മണിയ്ക്കു മുന്‍പു പറിച്ചെടുക്കണം എന്നാണ് ആചാര്യന്മാര്‍ പറയുക. ഉരിയാടാതെ, അതായത് ഇതു പറിയ്ക്കുമ്പോള്‍ സംസാരമരുതെന്നു പറയും. ശുദ്ധിയോടെ പറിച്ചെടുത്താല്‍ കൂടുതല്‍ നല്ലത്. വിശ്വാസ പ്രകാരം ബ്രഹ്മദേവനെ സൂചിപ്പിയ്ക്കുന്ന ഈ സസ്യം ദാരിദ്ര്യം മാറാന്‍ തലയില്‍ ചൂടുന്നത് സഹായിക്കുമെന്നാണ് വിശ്വാസവും.
വിഷം കളയാന്‍ അത്യുത്തമമായതു കൊണ്ടു തന്നെ വിഷ ചികിത്സയില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. തേള്‍ വിഷം, ചിലന്തി വിഷം എന്നിവയ്‌ക്കെല്ലാം ഇതു നല്ലൊരു പരിഹാരമാണ്.
കാഴ്ചയ്ക്കു മാത്രമല്ല, കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്. ഇതിന്റെ ഇലയും പൂക്കളും നല്ലപോലെ ഞെരടി കരടു നീക്കി കണ്ണില്‍ ഒറ്റിയ്ക്കാം. അല്ലെങ്കില്‍ മുലപ്പാലും ചേര്‍ത്ത് ഒഴിയ്ക്കാം.കണ്ണിലെ പഴുപ്പിന് പൂവാകുരുന്നിലയുടെ നീരും തേനും ചേര്‍ത്ത് ഒഴിയ്ക്കുന്നതും ഏറെ നല്ലതാണ്.