Month: January 2022

  • Kerala

    വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ദുര്‍വാശിയില്ല, ഉമ്മാക്കികാട്ടി വിരട്ടാന്‍ നോക്കിയാല്‍ വിലപ്പോവില്ലെന്ന്‌ മുഖ്യമന്ത്രി

    വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ദുര്‍വാശിയില്ല.നാട് മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഉമ്മാക്കികാട്ടി വിരട്ടാന്‍ നോക്കിയാല്‍ വിലപ്പോവില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിൽവർലൈൻ സ്ഥലമേറ്റെടുക്കലിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും, നഷ്ടപരിഹാരം കൂടുതല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു.

    Read More »
  • Kerala

    തൃശൂർ-ചെന്നൈ സർവീസുമായി കെഎസ്ആർടിസി

    ചെന്നൈ കോയമ്ബേട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ജനുവരി 7,9, 14,16, 21,23,28,30, ഫെബ്രുവരി 4,6 തീയതികളില്‍ (എല്ലാ വെള്ളി, ഞായര്‍ ദിവസങ്ങളിലും ) വൈകുന്നേരം 06.30 ന് തൃശ്ശൂർക്കും  തൃശ്ശൂരില്‍ നിന്ന് ജനുവരി 6,8,13,15,20,22,27,29, ഫെബ്രുവരി 3,5 തീയതികളില്‍ (എല്ലാ വ്യാഴം, ശനി ദിവസങ്ങളിലും ) വൈകിട്ട് 5.30ന് ചെന്നൈക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിക്കുന്നു.  ഗതാഗത മന്ത്രി ആന്റണി രാജുവുമായി തൃശ്ശൂർ-ചെന്നൈ പാസഞ്ചേഴ്സ് അസ്സോസിയേഷൻ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.ലാഭകരമെങ്കിൽ സർവീസ് തുടരുമെന്നും മന്ത്രി അറിയിച്ചു.ഇതിന് ബദലായി തമിഴ്നാട് ബസുകൾക്കും സർവീസിന് അനുമതി നൽകിയിട്ടുണ്ട്.

    Read More »
  • Movie

    എ.ആർ റഹ്മാന്റെ മകൾ ഖദീജ വിവാഹിതയാകുന്നു

    സം​ഗീത സംവിധായകൻ എ.ആർ റഹ്മാൻ‌റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഖദീജ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഖദീജയുടെ ജന്മദിനമായിരുന്ന ഡിസംബർ 29ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയച്ചടങ്ങുകൾ നടന്നത്. എ.ആർ റഹ്മാൻ സൈറാ ബാനു ദമ്പതികൾക്ക് ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ്. ​ഗായിക കൂടിയാണ് ഖദീജ. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സം​ഗീത്തതിൽ പുതിയ മനിതാ എന്ന ​ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ​ഗാനരം​ഗത്ത് തുടക്കം കുറിച്ചത്.

    Read More »
  • India

    ക്രിമിനലുകളും മാഫിയകളും യോഗി സർക്കാർ വന്നശേഷം ജയിലിൽ ; യോഗിക്ക് പ്രശംസയുമായി പ്രധാനമന്ത്രി

    ക്രിമിനലുകളും മാഫിയകളും മുന്‍പ് വ്യാപകമായി യുപിയില്‍ ഗെയിം കളിക്കുകയായിരുന്നെന്നും പക്ഷെ ഇപ്പോൾ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതിന് ശേഷം അവര്‍ ജയില്‍ ഗെയിമാണ് കളിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് യുപിയിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപി മുഖ്യമന്ത്രി യോഗി ആദിനാഥിനെ പുകഴ്ത്തിയും സംസ്ഥാനത്തെ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. അതേസമയം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍  സംബന്ധിച്ച് 2021ല്‍ ആകെ 31,000 പരാതികള്‍ ലഭിച്ചതിൽ 15,828 പരാതിയും യുപിയില്‍ നിന്നാണെന്ന് വനിതാ കമ്മീഷന്‍  റിപ്പോര്‍ട്ടിൽ പറയുന്നു. യുപി കഴിഞ്ഞാല്‍ ദില്ലി ( 3,336 ), മഹാരാഷ്ട്ര ( 1,504 ), ഹരിയാന (1,460 ), ബീഹാര്‍ ( 1,456 ) എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യമുള്ളത്.ഗോസംരക്ഷകരുടെ നേതൃത്വത്തിൽ മുസ്ലിങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടന്നതും യുപിയിലാണ്.ക്രൈസ്തവർക്കെതിരെ കഴിഞ്ഞ ഒരു വർഷം മാത്രം 430 ആക്രമണങ്ങളാണ് ഇവിടെ നടന്നത്.കർഷക…

    Read More »
  • Kerala

    കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒപി വിഭാഗം നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

    കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒപി വിഭാഗം നാളെ മുതല്‍ (ജനുവരി 3) ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴിയാവും ഉദ്ഘാടനം നിര്‍വഹിക്കുന്നത്. അക്കാഡമിക് ബ്ലോക്കിൽ രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് ഒപി പ്രവര്‍ത്തിക്കുക. മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. ഒപി തുടങ്ങുന്നതിന് മുന്നോടിയായി ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളേജില്‍ ഇവരുടെ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുന്നതാണെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Kerala

    കോൺഗ്രസ് തകർന്നാൽ ആ ശൂന്യത ഇല്ലാതാക്കാൻ ഇടതുപക്ഷത്തിനാകില്ല- ബിനോയ് വിശ്വം

    കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്ന് സിപിഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം.എറണാകുളം ഡിസിസിയിൽ നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം. കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർഎസ്എസും ബിജെപിയും ഇടം പിടിക്കുമെന്നും  അതുകൊണ്ട് കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയി വിശ്വം പറഞ്ഞു.

    Read More »
  • India

    അരുണാചലിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റി ചൈന; അതുകൊണ്ട് ഇന്ത്യയുടെ ഭാഗമല്ലാതായി മാറുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

    അരുണാചൽപ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റി ചൈന.ഏതാനും മാസങ്ങൾക്ക് മുമ്പ് അരുണാചൽ പ്രദേശിലേക്ക് ചൈന കടന്നുകയറിയതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും കേന്ദ്രം നിഷേധിക്കുകയിയിരുന്നു.ചൈനീസ് സിവിൽ മന്ത്രാലയമാണ് പേര് മാറ്റിയ കാര്യം പ്രഖ്യാപിച്ചത്.രണ്ടു ദിവസങ്ങൾക്കുശേഷം പുതിയ അതിർത്തിനിയമം പ്രഖ്യാപിക്കാനിരിക്കെയാണ് ചൈനയുടെ ഈ പുതിയ നീക്കം. എന്നാൽ, ഈ നടപടികൊണ്ടൊന്നും അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാർത്ഥ്യം ഇല്ലാതാക്കാനാകില്ലെന്നും അരുണാചൽ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു. ചൈന സ്ഥലങ്ങളുടെ പേര് മാറ്റിയതുകൊണ്ട് ആ യാഥാർത്ഥ്യം മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • India

    ഒമിക്രോൺ; സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക്

    ന്യൂഡല്‍ഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ‌ സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ കോടതികളുടെയും പ്രവർത്തനം വെർച്വലാക്കി. ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് ഒമിക്രോൺ വ്യാപനം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് നടപടികൾ വെർച്വൽ‌ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനം വന്നത്.

    Read More »
  • Kerala

    സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

    Read More »
  • Kerala

    ഒമിക്രോണ്‍; രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ തല്‍ക്കാലം തുരേണ്ടതില്ലെന്നാണ് തീരുമാനം. പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് കുറയ്ക്കുന്നതിനുവേണ്ടിയായിരുന്നു രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, ഈ ആഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തും. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കും. ഇതുവരെ 107 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

    Read More »
Back to top button
error: