Month: January 2022
-
Kerala
കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാവുന്ന കുക്കുമ്പർ അഥവാ സാലഡ് വെള്ളരി
ആരോഗ്യത്തിന് അത്യുത്തമം വെള്ളരിക്ക ജ്യൂസ് പഴമായാലും പച്ചക്കറികളായാലും ഇനി മറ്റെന്തായാലും അത് വിഷരഹിതമായിരിക്കണം.അല്ലെങ്കിൽ കഴിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു മാത്രമല്ല താമസിയാതെ നമ്മൾ രോഗിയുമായി മാറും.മാർക്കറ്റിൽ കിട്ടുന്ന ഒട്ടുമിക്ക പച്ചക്കറികളും രാസകീടനാശിനികൾ അടിച്ചെത്തുന്നതാണ്.ഇതിനൊരു പ്രതിവിധിയെന്നു പറയുന്നത് വിഷരഹിതമായ(ജൈവ) പച്ചക്കറികളും സാധ്യമാവുന്ന പഴങ്ങളും നമ്മുടെ വീടുകളിൽ തന്നെ കൃഷി ചെയ്യുക എന്നതാണ്. കോവിഡ് ലോക്ഡൗൺ കാലത്തോടെ ഒട്ടുമിക്ക ആളുകളും കൃഷിയിലേക്ക് തിരിഞ്ഞുവെങ്കിലും കൃത്യമായ വിളവ് ലഭ്യമാകാത്തത് മിക്ക ആളുകളെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ചെടികൾക്കാവശ്യമായ പരിചരണം കൃത്യമായ രീതിയിൽ നല്കുകയാണെങ്കിൽ നമുക്കും നല്ലൊരു കൃഷിത്തോട്ടം ഒരുക്കി കൃത്യമായി വിളവെടുക്കുകയും ചെയ്യാം. ഇത്തരത്തിൽ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷിയാണ് കുക്കുമ്പർ അഥവാ സാലഡ് വെള്ളരി.വേനൽക്കാല കൃഷിക്ക് ഏറെ അനുയോജ്യമാണ് ഇത്. സ്യുഡോമോണാസ് ലായനിയിൽ മുക്കിവെച്ചശേഷം നടുകയാണെങ്കിൽ ഇവയുടെ വിത്തുകൾ എളുപ്പത്തിൽ മുളക്കുന്നതാണ്. ഒന്നര ആഴ്ച ഇടവിട്ട് ചാണകപ്പൊടി ഇട്ടുകൊടുക്കാം. പ്രത്യേകം ശ്രദ്ധിച്ചാൽ 3 ആഴ്ച കൊണ്ട് തന്നെ വിളവ് ലഭിക്കുന്ന ഒന്നാണ്…
Read More » -
Kerala
പാദങ്ങളെ സംരക്ഷിക്കാം;വീണ്ടുകീറൽ തടയാം
ശരീര സംരക്ഷണത്തിൽ നാം ഏറ്റവും കുറവ് ശ്രദ്ധ നൽകുന്നത് പാദങ്ങൾക്ക് ആയിരിക്കും.ഇത് പല പ്രശ്നങ്ങൾക്കും ഇടവരുത്താം. ബാക്ടീരിയ, ഫംഗസ് സംക്രമണം, കാൽപാദത്തിലെ തൊലിയിൽ ചൊറി, ദുർഗന്ധം, വളംകടി, ഉപ്പൂറ്റി വീണ്ടുകീറൽ.. എന്നിങ്ങനെ പല പ്രശ്നങ്ങൾ ഇതേതുടർന്ന് ഉണ്ടാവാം. വളരെയധികം സംവേദന ക്ഷമതയുള്ളവയാണ് പാദത്തിന്‍റെ ചർമ്മങ്ങൾ.അതിനാൽ ബാക്ടീരിയൽ, ഫംഗൽ ബാധ വേഗത്തിൽ പിടിപ്പെടുന്നു. ദിവസത്തിൽ അധിക സമയവും ഷൂസും സോക്സും ഇട്ടിരിക്കുകയാണെങ്കിൽ പോലും ബാക്‌ടീരിയയുടെ ആക്രമണം ഉണ്ടാവും.പാദം ശരിയായി കഴുകുകയോ വൃത്തിയാക്കുകയോ ചെയ്‌തിട്ടില്ലെങ്കിൽ ബാക്‌ടീരികളുടെ സംക്രമണം വർദ്ധിക്കുന്നു. അതിനാൽ ദിവസത്തിൽ ഒരു നേരമെങ്കിലും പാദങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകണം. അത്‍ലറ്റിക് ഫുട്ട്- പാദങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു ഫംഗൽ പ്രശ്നമാണ്. ചൊറിച്ചിൽ, നീറ്റൽ, വീണ്ടുകീറൽ എന്നിവ കൂടാതെ തൊലി ഇളകി പോകുന്നതും ഇവിടെ സാധാരണമാണ്. അത്‍ലറ്റിക് ഫൂട്ട് പോലെയുള്ള ഫംഗൽ ബാധ അകറ്റാനായി പാദങ്ങൾ എപ്പോഴും ഈർപ്പരഹിതമായി നിലനിർത്തണം. അതിനാൽ പാദം കഴുകിയ ശേഷം നന്നായി തുടയ്ക്കണം. പ്രത്യേകിച്ചും വിരലുകൾക്കിടയിലുള്ള ഭാഗം.അതേപോലെ…
Read More » -
Kerala
ട്രെയിൻ യാത്രക്കാരന് പോലീസിന്റെ ക്രൂര മർദ്ദനം
ട്രെയിനിൽ കംമ്പാർട്ട്മെന്റ് മാറി കയറിയതിന്റെ പേരിൽ യാത്രക്കാരനെ അടിച്ചു താഴെയിട്ടു ചവിട്ടി വെളിയിൽ തള്ളി പോലീസ് ക്രൂരത. ഞായറാഴ്ച രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിലാണ് സംഭവം. റെയിൽവേ ഡ്യൂട്ടിക്കു ഡപ്യൂട്ടിലേഷനിൽ നിയോഗിച്ച കേരള പോലീസിലെ എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ മുഖത്തടിച്ചു നിലത്തു വീഴിക്കുകയും തുടർന്നു നെഞ്ചിൽ ചവിട്ടി വെളിയിൽ തള്ളുകയും ചെയ്തത്. ജനറൽ കമ്പാർട്ട്മെന്റിലെ ടിക്കറ്റായിരുന്നു യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നതെന്നു കരുതുന്നു. എന്നാൽ, ഇയാൾ സ്ലീപ്പർ ക്ലാസിൽ മാറി കയറുകയായിരുന്നു. ഈ സമയം ടിക്കറ്റ് പരിശോധനയ്ക്കെത്തിയ എഎസ്ഐ പ്രമോദും സിപിഒ രാഗേഷും യാത്രക്കാരനോടു ടിക്കറ്റ് ആവശ്യപ്പെട്ടു. ഇയാൾ പേഴ്സിൽനിന്നു ടിക്കറ്റ് പരതുന്നതിനിടെ പ്രകോപിതനായ എസ്എസ്ഐ ഇയാളുടെ കോളറിൽ പിടിച്ചു വലിക്കുകയും മുഖത്ത് അടിച്ചു നിലത്തുവീഴ്ത്തുകയും ചെയ്തു. നിലത്തു വീണ് കിടന്ന യാത്രക്കാരന്റെ നെഞ്ചിൽ എഎസ്ഐ പ്രമോദ് ഷൂസിട്ട് ചവിട്ടി പുറത്തേക്കു തള്ളുകയും ചെയ്തു. തുടർന്ന് രാത്രിയിൽ ഇയാളെ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ്…
Read More » -
Kerala
കൊച്ചിയില്‍ കൂട്ട വാഹനാപകടം; കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകരുടെ വാഹനത്തിൽ ഇടിച്ചു
കൊച്ചിയില്‍ കൂട്ട വാഹനാപകടം. ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ബസിനുള്ളിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. അടുത്ത് സര്‍വ്വീസ് കഴിഞ്ഞ വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. സ്ഥിരമായി ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് ഇത്.
Read More » -
Kerala
വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു
തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സി.കെ വളവ് പുതിയവീട്ടിൽ അബൂബക്കറിന്റെ ഭാര്യ മുംതാസ്(59) ആണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവം. കുടുംബതർക്കത്തെ തുടർന്ന് മരുമകൾ ഭർതൃമാതാവായ മുംതാസിനെതിരെ പരാതി നൽകാൻ മതിലകം സ്റ്റേഷനിലെത്തിയിരുന്നു. മുംതാസും പരാതിയുമായി ഈ സമയം തന്നെ സ്റ്റേഷനിലെത്തിയിരുന്നു. ഇരുകൂട്ടരുമായി പോലീസ് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതിനിടെ കസേരയിൽ നിന്നും മുംതാസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ മകളും മറ്റും ചേർന്ന് മുംതാസിനെ ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Read More » -
Movie
അല്ലി; സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് നായകൻ
സുരാജ് വെഞ്ഞാറമ്മൂടിൻ്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അല്ലി. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അല്ലിയുടെ ചിത്രീകരണം പൂർത്തിയായി. സജി വെഞ്ഞാറമ്മൂട് ഒരു മേസ്തിരിപ്പണിക്കാരൻ്റെ ശക്തമായ വേഷത്തിൽ നല്ല പ്രകടനം നടത്തുന്ന ചിത്രമാണ് അല്ലി.തുടക്കത്തിൽ തന്നെ ശക്തമായൊരു കഥാപാത്രത്തെ ലഭിച്ചതിൽ സന്തോഷിക്കുന്നു. നന്നായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സജി വെഞ്ഞാറമ്മൂട് പറയുന്നു. ഒരു മലയടിവാരത്തുള്ള ഗ്രാമത്തിലാണ് മേസ്തിരിയുടെ താമസം. മകൾ അല്ലി (അപർണ്ണാ മോഹൻ ) മാത്രമെ കൂടെയുള്ളു. ഭാര്യ മുമ്പേ മരിച്ചു. അയൽപക്കത്ത് താമസമുള്ള സുമതിയമ്മ (നീനാ കുറുപ്പ്) വലിയൊരു സഹായമാണ്. മററ് ഗ്രാമങ്ങളിൽ മേസ്തിരി, പണിക്ക് പോകുമ്പോൾ സുമതിയമ്മയാണ് അല്ലിയെ സംരക്ഷിക്കുന്നത്. മദ്യപാന ശീലമുള്ള മേസ്തിരിയ്ക്ക് പല കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നു. അതിൻ്റെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് മകൾ അല്ലിയായിരുന്നു. ഒടുവിൽ പ്രകൃതി തന്നെ അവൾക്ക് രക്ഷാകവചം ഒരുക്കുകയായിരുന്നു. വ്യത്യസ്തമായ കഥയും അവതരണവും അല്ലിയെ വേറിട്ടൊരു അനുഭവമാക്കുന്നു.…
Read More » -
India
ഓൺലൈൻ ചൂതാട്ടം കടക്കെണിയിലാക്കി; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെത്തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആണ്‍മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തൂങ്ങിമരിച്ചത്. തുറൈപാക്കത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാംനിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നത്. ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയതിനുശേഷം മക്കളെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നുവെന്നും അതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.
Read More » -
India
നേരെ ചൊവ്വേ ഒന്നു ശ്വസിക്കണമെങ്കിൽ കേരളത്തിലെത്തണം: പ്രകാശ് രാജ്
നേരെ ചൊവ്വേ ഒന്നു ശ്വസിക്കണമെങ്കിൽ കേരളത്തിലെത്തണം: പ്രകാശ് രാജ് രണ്ട് ഇന്ത്യയിൽ നിന്നാണു താൻ വരുന്നതെന്നും അതിൽ കേരളം ഉൾപ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണു സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നതെന്നും സിനിമാതാരം പ്രകാശ് രാജ്. ‘ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തേത് കേരളം ഉൾപ്പെടുന്ന ഇന്ത്യ. അവിടെ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നത്. ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി’. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ ഡോ.എൻ.എം. മുഹമ്മദാലിയുടെ പേരിലുള്ള പുരസ്കാരം സ്വീകരിച്ച ശേഷമായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
Read More » -
Kerala
രണ്‍ജീത് വധം; 2 എസ്.ഡി.പി.ഐ നേതാക്കള്‍കൂടി കസ്റ്റഡിയില്‍
ആലപ്പുഴ: ബി.ജെ.പി. ഒ.ബി.സി.മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ 2 എസ്.ഡി.പി.ഐ നേതാക്കള്‍കൂടി കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്ത ആലപ്പുഴ സ്വദേശികളായ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. നേരത്തെ, കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്തയാളുടെ ബൈക്ക് പോലീസ് കണ്ടെടുത്തിരുന്നു. മുല്ലാത്തുവളപ്പ് വാര്‍ഡ് മാളികപ്പറമ്പുഭാഗത്തുനിന്നാണ് ബൈക്കു ലഭിച്ചത്. ഇതുസംബന്ധിച്ചു കൂടുതല്‍ പരിശോധന നടക്കുയാണ്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടുപ്രതികളെ ഞായറാഴ്ച വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. പെരുമ്പാവൂരില്‍നിന്നു കഴിഞ്ഞദിവസം പിടികൂടിയ പ്രതികള്‍ക്കാണു വൈദ്യപരിശോധന നടത്തിയത്. രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരാണു നേരിട്ടുപങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ആറ് പേരെയാണ് ഇതുവരെ പിടികൂടിയത്. ശനിയാഴ്ച പിടിയിലായ നാലുപ്രതികളെയും റിമാന്‍ഡുചെയ്തു. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത പ്രതികളുടെ പേരും മേല്‍വിലാസവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയത്.
Read More » -
Kerala
കേരളത്തിൽ വൈകിയോടി റെയിൽവേ;പദ്ധതികൾക്കൊന്നും പണമില്ല
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ കന്യാകുമാരിയിലും മറ്റും കോടികളുടെ വികസനം നടക്കുമ്പോഴും കേരളത്തിൽ വികസനപ്രവർത്തനങ്ങൾ നടത്താനുള്ള പണം റെയിൽവേയുടെ കൈയ്യിൽ ഇല്ല.നേമം മണ്ഡലം പിടിച്ചടക്കാൻ കച്ചകെട്ടി വന്നവർക്കു പോലും നേമം ടെർമിനലിനെപ്പറ്റി മിണ്ടാട്ടവുമില്ല.കേരളത്തിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഏതൊക്കെ എന്ന് നോക്കാം. 1∙ നേമം ടെർമിനൽ– 2019ൽ പീയൂഷ് ഗോയൽ തറക്കല്ലിട്ടു– 117 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഇതുവരെ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയില്ല. 2008ൽ പ്രഖ്യാപിച്ച പദ്ധതി. 2∙കൊച്ചുവേളി പ്ലാറ്റ്ഫോം വികസനം– പണമില്ലാത്തതിനാൽ നിർത്തി. 38 കോടി വേണ്ടിടത്ത് 2 കൊല്ലമായി നൽകിയത് 13 കോടി രൂപ. ഇനിയും വേണം 25 കോടി രൂപ 3∙ഒാട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്റ് –കൊച്ചുവേളി, എറണാകുളം, 6 വർഷമായിട്ടും കടലാസിൽ തന്നെ 4∙എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് അനുമതി ഇല്ലാത്തതിനാൽ ഭൂമിയേറ്റെടുക്കൽ നടക്കുന്നില്ല, പദ്ധതി ഇഴയുന്നു) 5∙പാലക്കാട് ടൗൺ സ്റ്റേഷനിൽ ട്രെയിൻ അറ്റകുറ്റപ്പണി കേന്ദ്രം– പദ്ധതി റെയിൽവേ മരവിപ്പിച്ചു. കോച്ച് ഫാക്ടറി നേരത്തെ…
Read More »