IndiaNEWS

കേരള ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പിന്​ തടയിട്ട് എഫ്സി ഗോവ

എസ്എല്ലിൽ ഇന്നു നടന്ന തകർപ്പൻ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം (2-2) സമനിലയിൽ പര്യവസാനിച്ചു.തുടക്കത്തിൽ 2 ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കേരളം സമനില വഴങ്ങിയത്.
കളിയുടെ പത്താം മിനുട്ടിൽ ലൂണ എടുത്ത ഒരു കോർണറിൽ നിന്ന് വെടിക്കെട്ട് ഹെഡറിലൂടെ ജീക്സൺ ആദ്യ ഗോളടിച്ചു. വൈകാതെ തന്നെ ലൂണയുടെ മാസ്മരിക ഗോൾ പിറന്നു. തകർപ്പൻ ഷോട്ടിലൂടെ ലൂണ പന്ത് വലയിലെത്തിച്ചു. വൈകാതെ എഫ്സി ഗോവ ഗോൾ മടക്കി. എഡു ബേടിയയുടെ ഗോളിൽ ഗോവ സമനിലയും നേടി. അതിനിടക്ക് സഹൽ അബ്ദുൾ സമദിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.വീണ്ടും സമനിലക്കുരുക്കിൽ വീണത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.

Back to top button
error: