KeralaNEWS

‘വെള്ളമടിച്ച’  മരങ്ങൾ അഥവാ വയറു നിറച്ച് വെള്ളവുമായി നിൽക്കുന്ന മരങ്ങൾ

ലപ്പോഴും പ്രകൃതിയുടെ ചില വികൃതികൾ കണ്ട് നാം അത്ഭുതപ്പെട്ടുപോകാറുണ്ട്. അത്തരത്തില്‍ വിചിത്രമായ ഒന്നാണ് ഉള്ള് നിറയെ വെള്ളവുമായി വളരുന്ന മരങ്ങൾ. അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. ആഫ്രിക്ക, ഓസ്‌ട്രേലിയ, മഡഗാസ്കർ എന്നിവടങ്ങളിലാണ് ഈ മരം കാണുന്നത്. ഇതിന്‍റെ പേര് ബോബാബ് (Baobab)എന്നാണ്.
ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളം വരെ സംഭരിച്ചു വയ്ക്കാന്‍ ഈ മരങ്ങൾക്ക് കഴിയും എന്നാണ് പഠനങ്ങള്‍ പറയുന്നത്. വേനല്‍ കാലത്ത് എത്ര ആശ്വാസമാണ് ഇത്തരം മരങ്ങൾ എന്നൊന്ന് ഓർത്തു നോക്കിക്കേ…!  സത്യമാണ്, നിരവധി ജീവജാലങ്ങൾക്ക് ഈ മരം ഒരു വാട്ടർ ടാങ്കായി  പ്രവർത്തിക്കുന്നു. വെള്ളം സൂക്ഷിക്കുന്ന മരം ആയതിനാല്‍ ഇതിനെ ബോട്ടിൽ ട്രീ എന്നും ആളുകള്‍ വിളിക്കാറുണ്ട്. കൂടാതെ ജീവ വൃക്ഷം, തലകീഴായ മരം എന്നിങ്ങനെ നിരവധി പേരുകളില്‍ ഈ മരം അറിയപ്പെടുന്നു. തടിയില്‍ വെള്ളം സൂക്ഷിക്കുന്നു എന്നതു മാത്രമല്ല  മറ്റു നിരവധി പ്രത്യേകതകളും ഈ മരത്തിനുണ്ട്.
 ആഫ്രിക്കക്കാർക്ക് പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഈ മരത്തെ ചുറ്റിപ്പറ്റിയുണ്ട്. ദൈവം സ്വർഗ്ഗത്തിൽ നിന്നും വലിച്ചെറിഞ്ഞതിനാൽ ഈ മരത്തിന്റെ വേര് മുകളിലും ഇല മണ്ണിനടിയിലുമായി പോയി എന്നതാണ് അതിലൊന്ന്..വർഷത്തിൽ 9 മാസവും ഇല പൊഴിച്ചാണ് ഇതിന്റെ നിൽപ്പ്. പ്രായമേറുന്നതിനനുസരിച്ച്‌ ഇതിന്റെ അകം പൊള്ളയായി ടാങ്ക് പോലെയാകും.ഈ മരങ്ങൾ മുറിച്ച് ജലസംഭരണി, വീട്, കല്ലറ മുതലായവ ഉണ്ടാക്കാനായും ഉപയോഗിക്കുന്നു. ഇതിന്റെ ഇല വിറ്റാമിൻ സി യുടെ കലവറയാണ്. ഇതിന്റെ തടി  ഔഷധമായും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ കായ ഏകദേശം 1.5 കിലോ ഭാരം വരും. ഈ മരത്തിലെ പഴത്തില്‍ വിറ്റാമിൻ സി, എ,ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഏറ്റവും ആയുസ്സുള്ള ഒരു മരമാണിത്.
ആഫ്രിക്കയിൽ 6000 വർഷം പ്രായമുള്ള മരം വരെ കണ്ടെത്തിയിട്ടുണ്ടത്രെ!
നമ്മുടെ കണ്ണൂരിലുമുണ്ട്  ഈ വർഗ്ഗത്തിൽ പെട്ട ഒരു മരം.തലശ്ശേരി-കണ്ണൂർ പാതയോരത്ത് നഗരഹൃദയത്തിൽ പഴയ കൃസ്ത്യൻ പള്ളിക്ക് എതിർവശത്തിയി.ഇതിന്റെ പ്രത്യേകതയും ആകൃതിയും ആരുടെയും ശ്രദ്ധയാകർഷിക്കും.ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലും അറേബ്യൻ പെനിസുലയിലും മാത്രം കാണപ്പെടുന്ന ഈ മരം എങ്ങനെയായിരിക്കും തലശ്ശേരിയിലെത്തിക്കാണുക. ഏതോ  സഞ്ചാരിയുടെ കൗതുകം തന്നെ ആയിരിക്കും ഇതിന് പിന്നിൽ.

Back to top button
error: