KeralaNEWS

അന്ന് സ്വർണ്ണമായിരുന്നു, ഇന്ന് സിൽവർ.. കെ റയിലിനെ കുറിച്ച് ഡോ പ്രേം കുമാർ എഴുതുന്നു

BREAKING NEWS
കേരളത്തിലെ റോഡുകൾ തകർക്കാൻ കെ. റെയിൽ പദ്ധതി.
രഹസ്യവിവരങ്ങൾ ഞങ്ങളുടെ ചാനലിന്…
ഓരോന്നായി നോക്കി നോക്കി പോവാം.
വാർത്ത 01:
റോഡ് വികസനം സിൽവർലൈൻ യാത്രക്കാരുടെ എണ്ണത്തെ  ബാധിക്കുമെന്ന് DPR ൽ പറയുന്ന രഹസ്യകാര്യങ്ങൾ ഞങ്ങളുടെ ചാനലിന് കിട്ടിയിട്ടുണ്ട്.
വാസ്തവം:
Impact of Road Projects on SilverLine എന്നത് KRDCL വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള DPR Chapter-4, പേജ് നമ്പർ 48/49 പറയുന്ന കാര്യമാണ്.
ഇതൊരു പരസ്യകാര്യമാണ്; പത്രപ്രവർത്തകർ ദയവായി ഇതൊക്കെയൊന്ന് എടുത്തു വായിച്ചുനോക്കണം; ബ്രേക്ക് ചെയ്യുന്നതിന് തൊട്ടുമുൻപെങ്കിലും.
വാർത്ത 02:
റോഡ് വികസിച്ചാൽ സിൽവർലൈനിൽ യാത്രക്കാരുണ്ടാവില്ലെന്നും അതുകൊണ്ട് റോഡ് വികസനം വേണ്ടെന്നും DPR ൽ പറയുണ്ട്.
വാസ്തവം:
റെയിൽ, റോഡ്, എയർ, വാട്ടർ എന്നീ നാല് മാർഗങ്ങളെയും സമന്വയിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് MRTS (Mass Rapid Transit System) ആയാണ്
സിൽവർലൈൻ വിഭാവനം ചെയ്തിട്ടുള്ളത്.
ഇന്റഗ്രേറ്റഡ് വികസന പദ്ധതിയാവുമ്പോൾ ഒരെണ്ണം വികസിക്കുമ്പോൾ ബാക്കി എല്ലാം വികസിക്കും.
സ്റ്റേഷനിലേക്കെത്താനുള്ള റോഡ് വികസിച്ചാലേ സിൽവർലൈനിൽ കയറാൻ ആളുകളുണ്ടാവൂ. അങ്ങനെയാണ് നാട്ടുനടപ്പ്.
വാർത്ത 03:
സിൽവർലൈൻ പദ്ധതിയെപ്പറ്റി നെഗറ്റീവ് ആയ കാര്യങ്ങളും DPR ൽ പറയുണ്ട്.
വാസ്തവം:
ഏത് പദ്ധതിയെപ്പറ്റിയും വിശദമായ് പഠിക്കുമ്പോൾ നെഗറ്റീവ് ആയ കാര്യങ്ങളും കണക്കിലെടുക്കണം; ഇവിടെയും അത് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഈ പദ്ധതി ശാസ്ത്രീയമാവുന്നത്.
(പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രമേ സർക്കാർ പറയുന്നുള്ളു എന്നായിരുന്നു ഇതുവരെ പരാതി എന്നോർക്കുക.)
വാർത്ത 04:
ഹൈവെ വികസിപ്പിച്ചാൽ സിൽവർലൈനിൽ യാത്രക്കാർ കുറയുമെന്ന് DPR ൽ പറയുണ്ട്.
വാസ്തവം:
2018-19 ൽ സർവേ നടത്തുന്ന സമയത്ത് NH രണ്ടുവരിയാണ് കേരളത്തിൽ അധികയിടത്തും. 2024 ആവുമ്പോഴേക്ക് അത് ആറ് വരിയാവും.
2019-2024 കാലത്തേക്കാൾ നല്ലതാവും 2025 ന് ശേഷം കേരളത്തിലെ NH. ഇത് ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ negative shift ഉണ്ടാക്കും. ശാസ്ത്രീയമായ പ്രെഡിക്ഷനാണത്. അതുകൂടി കണക്കിലെടുത്തേ പ്രോജക്‌ട് നടപ്പിലാക്കാവൂ; നടപ്പിലാക്കുള്ളൂ. അതായത്, NH ആറുവരിയായിക്കഴിഞ്ഞ കേരളത്തിൽ എത്ര പേർ സിൽവർലൈൻ ഉപയോഗിക്കുമെന്ന കണക്കിലേ മുന്നോട്ട് പോകാവൂ. അതേ സമയം തന്നെ KSTP ക്ക് കീഴിലും PWD ക്ക് കീഴിലും വികസിപ്പിക്കുന്ന, കിഴക്ക് പടിഞ്ഞാറ് ദിശയിലുള്ള ഡസൻ കണക്കിന് റോഡുകൾ സിൽവർലൈനിൽ ആളെ കൂട്ടുമെന്നും ഇതേ സ്റ്റഡി വിശദമാക്കുന്നുണ്ട്.
വാർത്ത 05:
റോഡിൽ ടോൾ ഏർപ്പെടുത്തി സിൽവർലൈനിൽ ആളെ കൂട്ടണമെന്ന് DPR ൽ പറയുണ്ട്.
വാസ്തവം:
വരുന്ന റോഡുകൾ ടോൾ റോഡുകളാണെങ്കിൽ അത് Positive shift ഉണ്ടാക്കും എന്നത് SYSTRA നടത്തിയ സ്റ്റഡിയിലെ അനുമാനമാണ്.
അത് സത്യമാണ്; NHAI നിർമ്മിക്കുന്ന ആറുവരിപ്പാതകൾ നിലവിൽത്തന്നെ ടോൾ റോഡുകളാണ്. അത് ടോളുള്ളതാവാണോ ടോൾ ഫ്രീ ആവണോ എന്ന് തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്.
(കേരള സർക്കാർ ഫണ്ട് ചെയ്ത് പൂർത്തിയാക്കിയ ഒരു റോഡിൽ പോലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടോൾ ഏർപ്പെടുത്തിയിട്ടില്ല.
മാത്രമല്ല, യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയിരുന്ന പല ടോളുകളും ഒഴിവാക്കുകയും ചെയ്തിരുന്നു.)
വാർത്ത 06:
ട്രെയിൻ നിരക്ക് വർധിപ്പിച്ച് സിൽവർലൈനിൽ ആളെ കൂട്ടണമെന്ന് DPR ൽ പറയുണ്ട്.
വാസ്തവം:
നേരെ മറിച്ചാണ് പറയുന്നതെന്ന് മുകളിലെ പാരഗ്രാഫ് കൂടി വായിച്ചാൽ മനസ്സിലാവും. പ്രൈവറ്റൈസേഷൻ നടപ്പിലാക്കുകയും
നിരക്ക് വർധിപ്പിക്കുകയും ചെയ്യുകയെന്നതാണ് നിലവിലുള്ള ഇൻഡ്യൻ റെയിൽ യാഥാർഥ്യം. അങ്ങനെയാവുമ്പോൾ സിൽവർലൈനിലെ യാത്രാനിരക്കാവും ആളുകൾക്ക് മെച്ചം. സമയലാഭമെന്നത് അധികലാഭം. എല്ലാ സേവനങ്ങളും സർക്കാർ സൗജന്യമായ് നൽകുന്ന കിണാശ്ശേരിയിലെ കണക്ക് വെച്ചല്ലല്ലോ DPR ഉണ്ടാക്കുക.
നിങ്ങളിതൊക്കെ വെറുതെ പറയുന്നതാവും…
എന്നാലുമിങ്ങനെയൊക്കെ എല്ലാ ചാനലിലും പത്രത്തിലും വാർത്തവരുമോ എന്നല്ലേ?
ചില മുൻ വാർത്തകൾ മാത്രം ഒന്നോർമ്മിപ്പിക്കാം.
ശിവശങ്കരൻ IAS… കന്യാകുമാരി…1200 ഏക്കർ കാറ്റാടിപ്പാടം.
ഈന്തപ്പഴക്കുരു… കെ.ടി.ജലീൽ… 540 കിലോ സ്വർണം.
പിണറായി വിജയൻ… പെട്ടി… സിംഗപ്പൂർ ഡോളേഴ്‌സ്.
പി. ശ്രീരാമകൃഷ്ണൻ… ഒമാൻ…  400 കോടി…പ്രൈവറ്റ് യൂണിവേഴ്സിറ്റി.
പേരില്ലാത്ത നാല് മന്ത്രിമാർ…കർണാടക…800 ഏക്കർ സവർജിൽ തോട്ടം…
അന്ന് സ്വർണമായിരുന്നു ലൈൻ; ഇന്ന് സിൽവറാണ്.
ഒരുപക്ഷത്ത് കേരളം; മറുപക്ഷത്ത്  മഴവിൽ മുന്നണി.
ഉറപ്പാണ് സിൽവർലൈൻ.
കടന്നലുകൾ സാക്ഷി.

Back to top button
error: