Month: January 2022
-
Kerala
കാസർകോടും ഒമിക്രോൺ സ്ഥിരീകരിച്ചു
കാസർകോട്: കാസർകോടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. മധൂരിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നതാണിയാള്‍. കഴിഞ്ഞ മാസം 29 നാണ് കരിപ്പൂർ വിമാനത്താവളം വഴി ഇദ്ദേഹം നാട്ടിലെത്തിയത്. കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും ഭാര്യയും നിരീക്ഷണത്തിലാണ്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്.
Read More » -
Kerala
കനത്ത മഴ; കുവൈത്തിൽ ഗതാഗതം താറുമാറായി; ജനജീവിതം സ്തംഭിച്ചു
കുവൈത്ത് സിറ്റി: കനത്ത മഴയിൽ രാജ്യത്ത് പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ പ്രധാന റോഡുകൾ ഉൾപ്പെടെ പലതും അടച്ചിട്ടു.മിനിഞ്ഞാന്ന് അർധരാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ പകൽ മുഴുവൻ തുടരുകയായിരുന്നു. വെള്ളക്കെട്ടിനൊപ്പം ട്രാഫിക് സിഗ്നലുകളും നിലച്ചതോടെ ഗതാഗതം പൂർണമായും താറുമാറായി.ഗസാലി ടണൽ റോഡിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിലെ ഡ്രൈവറെ രക്ഷാപ്രവർത്തകരെത്തിയാണ് രക്ഷപെടുത്തിയത്.ബസ് മുഴുവൻ വെള്ളത്തിലായ സാഹചര്യത്തിൽ ഡ്രൈവർ ബസിന് മുകളിൽ കയറിയിരിക്കുകയായിരുന്നു. അർധരാത്രി തൊട്ട് തന്നെ സ്ഥിതിഗതികൾ നേരിടാൻ അഗ്നിശമന സേനയും പൊലീസും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ റോഡുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഉച്ചവരെ വെള്ളക്കെട്ടിനെ തുടർന്ന് വാഹനങ്ങളിലും വീടുകളിലും കുടുങ്ങിയ 106 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. രാവിലെ 10 വരെ കുവൈത്ത് വിമാനത്താവളത്തിൽ 34മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
Read More » -
Kerala
കോവിഡ് പ്രോട്ടോകോള്‍ ലംഘനം; 25 തൊഴിലാളികള്‍ക്കെതിരെ നടപടി
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ഗോപിനാഥിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. ഹരീഷിന്റെയും നേതൃത്വത്തില്‍ മരകൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാസ്‌ക് ധരിക്കാതെ ജോലി ചെയ്ത 25 പേര്‍ക്കെതിരെ നടപടിയെടുത്തത്. തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്ഥാപന ഉടമകള്‍ക്കും സംഘം താക്കീത് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു
Read More » -
Kerala
പൊലീസിനെതിരെ പരാതി വ്യാപകമാകുന്നു; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസിനെതിരെ പരാതി വ്യാപകമാകുന്ന സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം ഇന്നു വൈകിട്ട് മൂന്നിന് ചേരും. പുതുവത്സര തലേന്ന് ബവ്കോയിൽ നിന്നു മദ്യം വാങ്ങിയെത്തിയ വിദേശ പൗരനോട് പൊലീസ് അപമര്യാദയായി പെരുമാറിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മാത്രമല്ല അതിന് പിന്നാലെ കഴിഞ്ഞ ദിവസം ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് പൊലീസ് ഉന്നതരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
Read More » -
India
1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള ക്ഷേത്രം
നിർമ്മിതിയുടെ കാര്യത്തിൽ ലോകത്തിനു മുന്നില്‍ തലയെടുപ്പോടെ ഭാരതത്തെ ഉയർത്തി നിർത്തുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ട്.അതിലൊന്നാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം.പതിറ്റാണ്ടുകള്‍ പിന്നിടുന്ന പാരമ്പര്യത്തെ ഒരു കാലത്തിനും വിട്ടുകൊടുക്കാതെ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രത്തിന് പ്രത്യേകതകള്‍ എണ്ണിയാല്‍ തീരാവുന്നതിലും അധികമാണ്.കേരള നാട്ടുരാജാവായിരുന്ന ഭാസ്കര രവി വര്‍മ്മനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഈ മഹാ ക്ഷേത്രം ഇന്നും അതിശയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.കല്ലില്‍ മാത്രം കെട്ടിയുയയര്‍ത്തിയ ഈ മഹാവിസ്മയം ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നുകൂടിയാണ്. കല്ലിലോട് കല്ല് ചേര്‍ത്ത് കല്ലില്‍ മാത്രം കെട്ടിയുണ്ടാക്കിയ അപൂര്‍വ്വ നിര്‍മ്മിതിയാണ് തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏക സൃഷ്ടിയെന്ന വിശേഷണവും ഈ ക്ഷേത്രത്തിനുണ്ട്. രാജരാജ ചോള ഒന്നാമന്‍ എന്നറിയപ്പെട്ടിരുന്ന അരുള്‍മൊഴിവര്‍മ്മന്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്.അദ്ദേഹത്തിന് സ്വപ്നത്തില്‍ ലഭിച്ച ഒരു നിര്‍ദ്ദേശം അനുസരിച്ചാണത്രെ ഇത്.എന്നാൽ കൂടുതൽ പേരും പറയുന്നത് കേരള നാട്ടുരാജാവായിരുന്ന ഭാസ്കര രവി വര്‍മ്മനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായി…
Read More » -
Kerala
കുട്ടികളെ പഠിപ്പിക്കുന്നതിനിടെ മദ്രസ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു
പാലക്കാട്: മദ്രസയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കൂറ്റനാട് ആലൂർ കാശാമുക്കിൽ പുൽപുരയിൽ ഹനീഫ മൗലവി (55) ആണ് മരിച്ചത്.
Read More » -
Kerala
തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു
തൃശ്ശൂര്‍: അച്ഛന്‍ മകളെ വെട്ടിക്കൊന്നു. വെങ്ങിണിശേരി സ്വദേശി സുധയെ (18) ആണ് അച്ഛന്‍ സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു.
Read More » -
Kerala
കൗമാരക്കാരുടെ വാക്സീനേഷൻ ആരംഭിച്ചു; 551 പ്രത്യേക കേന്ദ്രങ്ങൾ
സംസ്ഥാനത്ത് രാവിലെ 9 മണിയോടെ പ്രത്യേകം സജ്ജീകരിച്ച വാക്സീൻ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് കുത്തിവെപ്പ് നൽകിത്തുടങ്ങി. തിരുവനന്തപുരം പേയാട് സ്വദേശി ബിനില രാജ് ആദ്യ വാക്സീൻ സ്വീകരിച്ചു. കുട്ടികൾക്ക് വേണ്ടി മാത്രം 551 വാക്സീനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി സജ്ജീകരിച്ചിട്ടുള്ളത്. 1426 കേന്ദ്രങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും വാക്സീനെടുക്കാനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി 15 ലക്ഷം വിദ്യാർത്ഥികളുടെ/യും വാക്സീനേഷൻ പൂർത്തിയാക്കും. നിലവിൽ കേരളത്തിൽ വാക്സീൻ ലഭ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇന്നലെ രാത്രി 5 ലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തി. ഇന്ന് ഒരു ലക്ഷം ഡോസ് വാക്സീൻ കൂടി എത്തും. ജനുവരി 10 മുതൽ മുതിർന്നവർക്ക് കരുതൽ ഡോസ് നൽകി തുടങ്ങും. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. വൈകീട്ട് അഞ്ചുമണി വരെ വാക്സീൻ ലഭിക്കും. കോവിൻ പോർട്ടലിലെ രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനുള്ള…
Read More » -
Kerala
‘ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് ഒട്ട് എത്തിയതുമില്ല’
തമിഴ്നാട്ടിൽ നിന്ന് കൂറ്റൻ യന്ത്ര ഭാഗവുമായി തിരുവനന്തപുരം ഐ എസ് ആർ ഒ യിലേക്ക് വന്ന വാഹനം യാത്ര തിരിച്ചിട്ട് 44 ദിവസങ്ങൾ 25 ടൺ ഭാരം വരുന്ന കൂറ്റൻ യന്ത്ര ഭാഗം തമിഴ്നാട്ടിലെ തൃച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ട് 44 ദിവസം പിന്നിടുന്നു. ഏറെ പ്രതിസന്ധികൾ മറികടന്ന് ഇന്നലെ ഈ വാഹനം അടൂരിലെത്തി എംസി റോഡിൽ പ്രവേശിച്ചു. തമിഴ്നാട്ടിൽ നിന്ന് കൂറ്റൻ യന്ത്ര ഭാഗവുമായി തിരുവനന്തപുരം ഐ എസ് ആർ ഒ യിലേക്ക് യാത്ര തിരിച്ച വാഹനമാണ് 44 ദിവസങ്ങൾ പിന്നിട്ട് ഇന്നലെ അടൂരിലെത്തിയത്. ഉപഗ്രഹ വിക്ഷേപണത്തിനുപയോഗിക്കുന്ന യന്ത്ര ഭാഗമാണ് (ഹീറ്റ് ഷീൽഡ്) ലോറിയിൽ കൊണ്ടു പോകുന്നത് 25 ടൺ ഭാരം വരുന്ന കൂറ്റൻ യന്ത്ര ഭാഗം തമിഴ്നാട്ടിലെ തൃച്ചിയിൽ നിന്ന് യാത്ര തിരിച്ചിട്ട് 44 ദിവസം പിന്നിടുന്നു. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് യാത്ര. യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നതിന് പൊലീസ് അകമ്പടിയുമുണ്ട്. ഇനി 5 ദിവസംകൊണ്ട്…
Read More » -
India
രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിൽ 33,750 രോഗബാധിതര്‍
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 33,750 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 123 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,81,893. 10,846 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,42,95,407. നിലവിൽ 1,45,582 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്താകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 1,700 ആയി. കൂടുതൽ പേർ മഹാരാഷ്ട്രയിലാണ്– 510.
Read More »