KeralaLead NewsNEWS

പൊലീസിനെതിരെ പരാതി വ്യാപകമാകുന്നു; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരെ പരാതി വ്യാപകമാകുന്ന സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം ഇന്നു വൈകിട്ട് മൂന്നിന് ചേരും. പുതുവത്സര തലേന്ന് ബവ്കോയിൽ നിന്നു മദ്യം വാങ്ങിയെത്തിയ വിദേശ പൗരനോട് പൊലീസ് അപമര്യാദയായി പെരുമാറിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

മാത്രമല്ല അതിന് പിന്നാലെ കഴിഞ്ഞ ദിവസം ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് പൊലീസ് ഉന്നതരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

Back to top button
error: