KeralaLead NewsNEWS

കാസർകോടും ഒമിക്രോൺ സ്ഥിരീകരിച്ചു

കാസർകോട്: കാസർകോടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. മധൂരിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നതാണിയാള്‍. കഴിഞ്ഞ മാസം 29 നാണ് കരിപ്പൂർ വിമാനത്താവളം വഴി ഇദ്ദേഹം നാട്ടിലെത്തിയത്. കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും ഭാര്യയും നിരീക്ഷണത്തിലാണ്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്.

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്.

Back to top button
error: