Month: January 2022
-
Kerala
ബേബി ജോൺ ഓർമ്മയായിട്ട് 14 വർഷം
അറബിക്കടലിനോരത്ത്, അടുക്കിക്കെട്ടിയ കടൽഭിത്തിക്കൊരു പേരുണ്ടായിരുന്നു ബേബി ജോൺ. കാറ്റിലും കോളിലും നിന്നു ചവറയെ കാത്തുസൂക്ഷിച്ചു നീണ്ടുനിവർന്നങ്ങനെ നിന്ന കരിങ്കൽക്കെട്ട്. തിരമാലകളിൽ ആടിയുലയാതെ, കടൽച്ചുഴികളിൽ നിലതെറ്റാതെ കേരള രാഷ്ട്രീയ ചരിത്രത്തിൽ ചവറ എന്ന വലിയ ഗ്രാമത്തെ അടയാളപ്പെടുത്തിയ വിളക്കുമരത്തിനും ബേബി ജോൺ എന്നു പേര്. ബേബി ജോണിനെ വാക്യത്തിൽ പ്രയോഗിച്ചാലും ഉപമിച്ചാലും കരിമണൽ കടന്നുവരുന്നത് ആരുടെയും കുറ്റമല്ല. കടൽ കോരിവച്ച കരിമണലിൽ പിച്ചവച്ച നേതാവ് കേരള രാഷ്ട്രീയത്തിന്റെ തലപ്പൊക്കമായിരുന്നു. ആറടിയിലേറെയുള്ള ആ ഔന്നത്യത്തേ ഈ ചരമദിനത്തിൽ ഓർത്ത് പോകുന്നു ചവറയിലെ ലോഹമണലിൽ തളർന്ന് കിടന്ന നിരാലംബരായ ഒരു തലമുറയെ അവകാശസമരങ്ങളിലൂടെ വളർത്തിയെടുത്ത്, നാല് ദശകത്തോളം കേരള രാഷ്ട്രീയത്തിൽ അതിശയ പ്രതിഭാസമായി ജ്വലിച്ചുനിന്ന ബേബി ജോൺ ദിവംഗതനായിട്ട് ഇന്ന് (ജനുവരി-29) 14 വർഷം തികയുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനാവുകയും നിവർത്തനപ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് തേവരകോളേജിലെ പഠനത്തിനിടയിൽ സർ.സി.പി.രാമസ്വാമി അയ്യരെ കല്ലെറിഞ്ഞതും, അതിൽ പതിയിരുന്ന അപകടം മണത്തറിഞ്ഞ് അന്നത്തെ…
Read More » -
NEWS
നിയോകോവ് കൊറോണ അപകടകാരിയോ? ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ
ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിനെക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നു ലോകാരോഗ്യ സംഘടന. വുഹാൻ ഗവേഷകരുടെ ഒരു സംഘം ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ നിയോകോവ് എന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. ഈ വൈറസ് ജനിതകമാറ്റം സംഭവിച്ചു ഭാവിയിൽ മനുഷ്യർക്കു ഭീഷണിയായേക്കുമെന്നും പഠനത്തിൽ ഗവേഷകർ പറഞ്ഞിരുന്നു. ജലദോഷം മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം വരെയുള്ള രോഗങ്ങൾക്കു കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. വൈറസിന്‍റെ മാറ്റങ്ങളെക്കുറിച്ചു ബോധ്യമുണ്ടെന്നും എന്നാൽ, ഇതു മനുഷ്യർക്ക് എന്തെങ്കിലും അപകട സാധ്യതയുണ്ടാക്കുമോയെന്നു കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മനുഷ്യരിലെ 75 ശതമാനം പകർച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്നു സംഘടന പറഞ്ഞു. കൊറോണ വൈറസുകൾ പലപ്പോഴും മൃഗങ്ങളിൽ കാണപ്പെടുന്നു. ഈ വൈറസുകളിൽ പലതിന്‍റെയും സ്വാഭാവിക ഉറവിടമാണ് വവ്വാലുകൾ. ഇത്തരം ഉയർന്നുവരുന്ന ജന്തുജന്യ വൈറസുകളെ നേരിടാൻ ശാസ്ത്രലോകം ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. വുഹാൻ സംഘം നടത്തിയ പഠനമനുസരിച്ച്, കോവിഡ്-19 വൈറസിനു…
Read More » -
Crime
ഞെട്ടരുത്; പബ്ജിക്ക് അടിമയായ 14കാരന്‍ 4 കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്നു
ലാഹോര്‍ : പബ്ജിക്ക് അടിമയായ 14കാരന്‍ കുടുംബത്തിലെ 4 അംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തി. അമ്മ, രണ്ട് സഹോദരിമാര്‍, സഹോദരന്‍ എന്നിവരെയാണ് 14കാരനായ ബാലൻ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് 14കാരന്‍ കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ലാഹോറിലെ കാന്‍ഹ പ്രദേശത്താണ് സംഭവം. 45കാരിയും ആരോഗ്യപ്രവര്‍ത്തകയുമായ നാഹിദ് മുബാറക്, മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. 14കാരനായ മകനെ മാത്രമാണ് ജീവനോടെ വീട്ടിൽ കാണപ്പെട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പബ്ജി ഗെയിമിന്റെ സ്വാധീനത്തില്‍ ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തുകയായിരുന്നെന്ന് ബാലന്‍ സമ്മതിച്ചു. കുട്ടിക്ക് മറ്റ് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും മണിക്കൂറുകളോളം ഗെയിം കളിക്കുന്ന സ്വഭാവമുണ്ടെന്നും പൊലീസ് അറിയിച്ചു. ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഉമ്മയുടെ പിസ്റ്റളെടുത്ത് വെടിവെച്ച് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങിക്കിടക്കുന്ന സഹോദരങ്ങള്‍ക്കു നേരെയും നിറയൊഴിച്ചു. പിറ്റേദിവസം രാവിലെ ഉമ്മയും സഹോദരങ്ങളും കൊല്ലപ്പെട്ട് കിടക്കുകയാണെന്ന് അയല്‍ക്കാരെ അറിയിച്ചു. താന്‍ മുകളിലത്തെ…
Read More » -
NEWS
പബ്ജിക്ക് അടിമയായ 14 കാരൻ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു
ലാഹോര്‍: പബ്ജിക്ക് അടിമയായ 14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു.അമ്മയും സഹോരിമാരും ഉള്‍പ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു.വഴക്ക് മൂര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും പിതാവിനെയും കൊലപ്പെടുത്തുകയായിരുന്നു.ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി.പിറ്റേന്നാണ് വിവരം പുറംലോകം അറിയുന്നത്.കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read More » -
Kerala
വധശ്രമ ഗൂഢാലോചനക്കേസ് :ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും, ദിലീപിന് നിർണായക ദിനം
നടിയെ ആക്രമിച്ച കേസിലെ വധശ്രമ ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതി ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് പരിഗണിക്കുക. ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള ആശയ വിനിമയങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറണമെന്നുത്തരവിടാന്‍ അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Read More » -
Health
കഴഞ്ചി എന്നതൊരു വള്ളി ചെടിയാണ്; അറിയാത്തവർക്ക്
അറിയാത്തവർക്ക് കഴഞ്ചി ഒരു വള്ളിച്ചെടി മാത്രമാണ്.അറിയുന്നവർക്ക് അതൊരു സര്‍വ്വരോഗസംഹാരിയും. നമ്മുടെ ശരീരത്തിൽ വർഷങ്ങളായുള്ള ഉണങ്ങാത്ത പുണ്ണുകളെവരെ ഉണക്കാനുള്ള കഴിവ് കഴഞ്ചിക്കുണ്ട്. അന്നന്ന് കഴഞ്ചി കുരു പൊട്ടിച്ചു അരച്ച് അല്പം വെള്ളം ഒഴിച്ച് കുഴച്ചു കാലങ്ങളായി ഉണങ്ങാത്ത പുണ്ണുകൾക്ക് മീതെ പുരട്ടിയാൽ അത് വേഗം ഉണങ്ങും.ശരീരത്തിൽ ഉളുക്ക് ഉണ്ടാകുകയോ വീക്കം ഉണ്ടാകുകയോ ചെയ്താൽ ആ ഭാഗത്തു കഴഞ്ചി ഇലയും കായും ചേർത്തു മഷി പോലെ അരച്ചിട്ടാൽ നീരും വേദനയും മാറും. വായുവിന്റെ ഉപദ്രവം , മലബന്ധം ,വിര ശല്യം തുടങ്ങി വയറു സംബന്ധിച്ച പ്രശ്നങ്ങൾക്ക് കഴഞ്ചികുരു പരിപ്പ് പൊടിച്ചു അല്പംവെള്ളം ചേർത്തു കുടിച്ചാൽ അത് മാറാവുന്നതേയുള്ളൂ. ലിവർ പ്രശ്നങ്ങൾക്ക് വള്ളിയുടെ കാമ്പുകൾ പാചകം ചെയ്തു കഴിച്ചാൽ മതി. പുരുഷന്മാർക്ക് അപകടത്താലോ മറ്റു കാരണങ്ങളാലോ വൃഷണ വീക്കം ഉണ്ടായാൽ ആവണക്കെണ്ണയിൽ കഴഞ്ചി കുരു ചൂർണം ചേർത്ത് കാച്ചി, വീങ്ങിയ വൃഷണത്തിന് മേൽ പുരട്ടിയാൽ വൃഷണ വീക്കം ശമിക്കും. കഴഞ്ചികുരു പരിപ്പ് എടുത്തു ച ട്ടിയിൽ…
Read More » -
Fiction
മാക്സിമിൻ നെട്ടൂർ എന്ന കാക്കിക്കുള്ളിലെ കഥാകൃത്ത്
മാക്സിമിൻ ടി ഡി എന്ന പോലീസുകാരനെ ആരും അറിയാൻ വഴിയില്ല.ഒരുപക്ഷെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വീട്ടുകാരുമൊഴിച്ച്.എന്നാൽ മാക്സിമിൻ നെട്ടൂർ എന്ന എഴുത്തുകാരനെ മിക്കവരും അറിയുകയും ചെയ്യും.പോലീസ് സേനയിൽ ഇപ്പോൾ എറണാകുളത്ത് ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ 16 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇപ്പോഴും ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കഥകളും കവിതകളും പ്രത്യക്ഷപ്പെടാറുണ്ട്.മുംബൈ മലയാളി സമാജത്തിന്റേത് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ഇതിനകം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.1988-ൽ ലഭിച്ച മേരി വിജയം മാസികയുടെ പുരസ്കാരമായിരുന്നു ഇത്തരത്തിൽ ആദ്യത്തേത്. ‘കാക്കിക്കുള്ളിലെ കാരുണ്യ സ്പർശം’ എന്ന അദ്ദേഹത്തിന്റെ കഥാസമാഹാരം ഏറെ ജനപ്രീതി നേടുകയും വായിക്കപ്പെടുകയും ചെയ്ത ഒരു പുസ്തകമായിരുന്നു.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിയായ ഇദ്ദേഹം നാല് പതിറ്റാണ്ടായി സാഹിത്യ രംഗത്തുള്ള വ്യക്തിയാണ്.
Read More » -
LIFE
പോലീസിനെ അന്വേഷണത്തിൽ സഹായിക്കുന്ന ആൽഗകൾ
പോലീസിനെ അന്വേഷണത്തിൽ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.അതിലൊന്നാണ് ഡയറ്റം (diatom) അഥവാ ആല്‍ഗകൾ.കുളത്തിലോ മറ്റോ ഒരു ശവശരീരം കണ്ടുകിട്ടിയാല്‍ പോലീസിന്റെ മുന്നിലുള്ള ഒരു പ്രധാന ചോദ്യമാണ് മുങ്ങി മരിച്ചതാണോ, അതോ മരിച്ചതിന് ശേഷം ശവശരീരം കുളത്തില്‍ കൊണ്ട് ഇട്ടതാണോ എന്നുള്ളത്.ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു ജീവി ആണ് ഈ ആല്‍ഗ! മരണശേഷം തൊണ്ടയിലെ പേശികള്‍ അയയുന്നത് കാരണം അന്നനാളവും, ശ്വാസനാളവും അടഞ്ഞു പോകും.എന്നുവച്ചാല്‍ മരണശേഷം ശരീരം വെള്ളത്തില്‍ ഇട്ടാല്‍ ശ്വാസകോശങ്ങള്‍ക്കകത്തേക്ക് വെള്ളം കടക്കുക സാധ്യമല്ല എന്ന്. പക്ഷെ വെള്ളത്തില്‍ മുങ്ങിയാണ് മരിക്കുന്നതെങ്കില്‍ മുങ്ങി മരിക്കുന്നതിന് മുന്നേ ഉള്ള വെപ്രാളത്തില്‍ ആളുടെ ശ്വാസകോശത്തിലേക്ക് വെള്ളം തീർച്ചയായും കടക്കുകയും ചെയ്യും. ഇങ്ങനെ വെള്ളം കയറിയാല്‍ വെള്ളത്തോടൊപ്പം ജലജീവികളായ മേല്‍പ്പറഞ്ഞ (diatom) ആല്‍ഗകളും ശ്വാസകോശത്തില്‍ കയറും.തീരെ ചെറുതായത് കാരണം ശ്വാസകോശത്തില്‍ നിന്നും രക്തതിലേക്കും, രക്തം വഴി മറ്റ് ശരീരാവയവങ്ങളിലേക്കും ഈ ആല്‍ഗ എത്തും.വെള്ളം ശ്വാസകോശത്തില്‍ കയറുന്ന സമയത്ത് ആള്‍ക്ക് ജീവനുണ്ടെങ്കില്‍ മാത്രമേ ശ്വാസം…
Read More » -
LIFE
എത്രപേർക്കറിയാം പേനയുടെ അടപ്പിലെ ദ്വാരം മനുഷ്യനെ മരണത്തിൽ നിന്ന് രക്ഷിക്കാനാണെന്ന്
ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്.ചെറുതെന്ന് നമ്മള്‍ കരുതുന്ന പലകാര്യങ്ങള്‍ക്ക് പിന്നിലും വളരെ വലിയ കാരണമുണ്ടാകും. അതുപൊലുള്ള ഒന്നാണ് പേനയുടെ അടപ്പിലെ ദ്വാരം. പേനയുടെ അടപ്പ് അടക്കുമ്പോഴും തുറക്കുമ്പോഴും വായു സമ്പര്‍ക്കം ഉണ്ടാവാന്‍ ഇത് സഹായിക്കുമെന്നായിരിക്കും ഇതേക്കുറിച്ച് ആലോചിക്കുമ്പോള്‍ ലഭിക്കുന്ന ആദ്യ ഉത്തരം. സംഭവം ഇത് ശരിയുമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായ മറ്റു പല ഉത്തരവാദിത്വങ്ങളും ഈ ചെറിയ തുളക്കുണ്ട്. ഒരു ജീവന്‍ രക്ഷാ ഉപാധിയാണ് അടപ്പിലെ തുളയെന്നതാണ് വസ്തുത. പേനയുടെ അടപ്പ് വായിലിടുകയും കടിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ശീലമാണ്. ഈ ദുശ്ശീലം ചിലപ്പോഴെല്ലാം ദുരന്തകാരണമാവാറുണ്ട്. അറിയാതെ അടപ്പ് വിഴുങ്ങി പോകുന്ന സാഹചര്യമുണ്ടായാല്‍ മരണത്തിന് പോലും കാരണമാകാറുണ്ട്. 2016ല്‍ ദ ഇന്‍ഡിപെന്റന്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മാത്രം നൂറോളം മനുഷ്യര്‍ക്കാണ് തൊണ്ടയില്‍ പേനയുടെ അടപ്പ് കുടുങ്ങി ദാരുണാന്ത്യം സംഭവിക്കുന്നത്. പേനയുടെ അടപ്പില്‍ ആവശ്യത്തിന് ദ്വാരമുണ്ടെങ്കില്‍ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാല്‍ പോലും ശ്വാസം തടസപ്പെടില്ല.…
Read More » -
Kerala
രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടി ബിജെപി
രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. 4847.78 കോടി രൂപയുടെ ആസ്തി ബിജെപിക്കുണ്ടെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് ബിഎസ്പിയാണ്. 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 588.16 കോടിയുടെ ആസ്തിയാണുള്ളത്. പ്രാദേശിയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് സമാജ്വാദി പാര്‍ട്ടിക്കാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 563.47 കോടി രൂപയാണ് എസ്.പിയുടെ ആസ്തി. ടിആര്‍എസ് ആണ് തൊട്ടുപിന്നിലുള്ളത്. ആസ്തി 301.47 കോടി. . 267.61 കോടിയുടെ ആസ്ഥിയുമായി മൂന്നാം സ്ഥാനത്ത് എഐഎഡിഎംകെയാണ്.
Read More »