CrimeNEWS

ഞെട്ടരുത്; പബ്ജിക്ക് അടിമയായ 14കാരന്‍ 4 കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്നു

ലാഹോറിലെ കാന്‍ഹയിൽ അമ്മ, രണ്ട് സഹോദരിമാര്‍, സഹോദരന്‍ എന്നിവരെ പബ്ജിക്ക് അടിമയായ 14കാരനായ ബാലൻ വെടിവെച്ച് കൊന്നു. ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മയുമായി വഴക്കിട്ടു. തുടര്‍ന്ന് ഉമ്മയുടെ പിസ്റ്റളെടുത്ത് ആദ്യം ഉമ്മയ്ക്കും പിന്നീട് ഉറങ്ങിക്കിടക്കുന്ന സഹോദരങ്ങള്‍ക്കും നേരെ വെടി ഉതിർത്തു

ലാഹോര്‍ : പബ്ജിക്ക് അടിമയായ 14കാരന്‍ കുടുംബത്തിലെ 4 അംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തി. അമ്മ, രണ്ട് സഹോദരിമാര്‍, സഹോദരന്‍ എന്നിവരെയാണ് 14കാരനായ ബാലൻ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് 14കാരന്‍ കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ലാഹോറിലെ കാന്‍ഹ പ്രദേശത്താണ് സംഭവം. 45കാരിയും ആരോഗ്യപ്രവര്‍ത്തകയുമായ നാഹിദ് മുബാറക്, മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്.

Signature-ad

14കാരനായ മകനെ മാത്രമാണ് ജീവനോടെ വീട്ടിൽ കാണപ്പെട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പബ്ജി ഗെയിമിന്റെ സ്വാധീനത്തില്‍ ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തുകയായിരുന്നെന്ന് ബാലന്‍ സമ്മതിച്ചു. കുട്ടിക്ക് മറ്റ് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും മണിക്കൂറുകളോളം ഗെയിം കളിക്കുന്ന സ്വഭാവമുണ്ടെന്നും പൊലീസ് അറിയിച്ചു.

ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഉമ്മയുടെ പിസ്റ്റളെടുത്ത് വെടിവെച്ച് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങിക്കിടക്കുന്ന സഹോദരങ്ങള്‍ക്കു നേരെയും നിറയൊഴിച്ചു.

പിറ്റേദിവസം രാവിലെ ഉമ്മയും സഹോദരങ്ങളും കൊല്ലപ്പെട്ട് കിടക്കുകയാണെന്ന് അയല്‍ക്കാരെ അറിയിച്ചു.
താന്‍ മുകളിലത്തെ നിലയിലായിരുന്നു, ഒന്നുമറിഞ്ഞില്ലെന്നും ബാലൻ പൊലീസിന് മൊഴി നല്‍കി. പക്ഷേ പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കുടുംബത്തിന്റെ സുരക്ഷക്കായാണ് അമ്മ നാഹിദ് മുബാറക് തോക്കിന് ലൈസന്‍സ് എടുത്തത്.

Back to top button
error: