FictionLead News

മാക്സിമിൻ നെട്ടൂർ എന്ന കാക്കിക്കുള്ളിലെ കഥാകൃത്ത്

മാക്സിമിൻ ടി ഡി എന്ന പോലീസുകാരനെ ആരും അറിയാൻ വഴിയില്ല.ഒരുപക്ഷെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വീട്ടുകാരുമൊഴിച്ച്.എന്നാൽ മാക്സിമിൻ നെട്ടൂർ എന്ന എഴുത്തുകാരനെ മിക്കവരും അറിയുകയും ചെയ്യും.പോലീസ് സേനയിൽ ഇപ്പോൾ
എറണാകുളത്ത് ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ 16 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇപ്പോഴും ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കഥകളും കവിതകളും പ്രത്യക്ഷപ്പെടാറുണ്ട്.മുംബൈ മലയാളി സമാജത്തിന്റേത് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ഇതിനകം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.1988-ൽ ലഭിച്ച മേരി വിജയം മാസികയുടെ പുരസ്കാരമായിരുന്നു ഇത്തരത്തിൽ ആദ്യത്തേത്.
‘കാക്കിക്കുള്ളിലെ കാരുണ്യ സ്പർശം’ എന്ന അദ്ദേഹത്തിന്റെ കഥാസമാഹാരം ഏറെ ജനപ്രീതി നേടുകയും വായിക്കപ്പെടുകയും ചെയ്ത ഒരു പുസ്തകമായിരുന്നു.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിയായ ഇദ്ദേഹം നാല് പതിറ്റാണ്ടായി സാഹിത്യ രംഗത്തുള്ള വ്യക്തിയാണ്.

Back to top button
error: