Month: January 2022
-
LIFE
യൗവനങ്ങളുടെ തീക്ഷ്ണ ഭാവങ്ങളുമായി മിർച്ചി മസാല എന്ന വെബ്സീരീസ് ഹിറ്റ്ചാർട്ടിൽ ഇടം നേടുന്നു
രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത മിർച്ചി മസാല എന്ന വെബ്സീരീസ് ഇതിനോടകംതന്നെ കാഴ്ചക്കാരിൽ ആവേശഭരിതമായ പ്രതികരണവുമായി മുന്നേറുകയാണ്. പ്രവീൺ പുളിക്കമാരിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. നീസ്ട്രീം എന്ന ഒ ടി ടി പ്ലാറ്റ്ഫോമിൽ ആണ് മിർച്ചി മസാല റിലീസായത്.മെട്രോ നഗരത്തിൽ ജീവിതത്തെ ആർഭാടം ആക്കി ഉല്ലസിച്ചു ജീവിക്കുന്ന നാല് പെൺകുട്ടിലൂടെയാണ് കഥ നീങ്ങുന്നത്.വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും നാഗരികത യിലേക്ക് ചേക്കേറി എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ച് സ്വാതന്ത്ര്യയായി ജീവിക്കുകയാണ് ഇവർ.അരുതാത്ത സംഭവവികാസങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്നതും തുടർന്നുണ്ടാകുന്ന അന്വേഷണാത്മകമായ ഗതിവിഗതികളും ആണ് വെബ്സീരീസ് പറയുന്നത്. ക്യാമറ സച്ചു കൈകാര്യം ചെയ്തിരിക്കുന്നു. സജീഷ് നാരായണന്റെ കഥയ്ക്കു തിരക്കഥ അനി ബാബു നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഹാഷിം.പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്. മേക്കപ്പ് ശ്രീജിത്ത്. ഐഷാനിഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് റെഡ് മീഡിയ യാണ് ബാനർ. മിർച്ചിമസാലയിൽ ജയൻ ചേർത്തല, പ്രവീൺ പുളിക്കമാരിൽ, അഖിലേഷ്,സജിനാ ഫിറോസ്, ലക്ഷ്മി സുരേന്ദ്രൻ എന്നിവരെക്കൂടാതെ പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. പി…
Read More » -
Crime
ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവ്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് തിരിച്ചടി. ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ 10.15ന് ഫോണുകൾ ഹാജരാക്കണം. ഫോണുകൾ ഹാജരാക്കുന്നതിനെതിരേ ദിലീപ് ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഫോൺ സൂക്ഷിച്ചിരിക്കുന്ന മുംബൈയിലെ സ്ഥാപനം ഞായറാഴ്ച അവധി ആയതിനാൽ ചൊവ്വാഴ്ച വരെ സമയം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം. മാത്രമല്ല, ഫോണുകളിൽ മുൻ ഭാര്യയുമായി നടത്തിയ സംഭാഷണങ്ങൾ ഉണ്ടെന്നും ഇത് പുറത്തുപോകുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് വാദിച്ചു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിക്കാൻ തയാറായില്ല. അതേസമയം, തങ്ങൾക്കു ദിലീപിന്റെ നാലു ഫോണുകളാണ് പരിശോധനയ്ക്കു വേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, നാലു ഫോണുകൾ തന്റെ കൈവശമില്ല മൂന്നു ഫോണുകൾ മാത്രമേയുള്ളെന്നാണ് ദിലീപ് വാദിച്ചത്. രണ്ട് ആപ്പിൾ ഫോണും ഒരു വിവോ ഫോണും മാത്രമേ തനിക്ക് ഉള്ളെന്നാണ് ദിലീപ് പറയുന്നത്. പ്രോസിക്യൂഷൻ നൽകിയതും…
Read More » -
India
മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ സ്‌റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല
മുംബൈ: മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ സ്‌റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. ഗാന്ധിധാം-പുരി എക്‌സ്‌പ്രസി (12993) ന്റെ പാന്‍ട്രി കാറിനാണ് തീ പിടിച്ചത്.ആളപായമില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. രാവിലെ പത്തരയോടെയാണ് സംഭവം.മൊത്തം 22 കോച്ചുകളുള്ള ട്രെയിനില്‍ 13മത്തേതായിരുന്നു പാന്‍ട്രി കാര്‍. സംഭവത്തില്‍ വെസ്റ്റേണ്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
LIFE
ഓൺലൈൻ വ്യാപാരവും ‘ഓഫ് ലൈനാകുന്ന’ ജീവിതങ്ങളും
സാധനങ്ങൾ വിലകുറച്ച് കിട്ടുമെന്ന് കരുതുന്നതിനാലും, കടകളിൽ കിട്ടാത്ത പല സാധനങ്ങളും ഓൺലൈനിൽ കിട്ടുമെന്ന് കരുതുന്നതിനാലും, കടകളിൽ പോകാതെ തന്നെ സാധനങ്ങൾ വീടുകളിൽ എത്തുന്നതിനാലും, എല്ലാ സാധനങ്ങളും ഒരു കുത്തക കടയിൽ കിട്ടുന്നതിനാലും, എല്ലാവർക്കും ഇന്ന് അവിടെ നിന്നും സാധനങ്ങൾ വാങ്ങാനാണ് ഏറെയിഷ്ടം. ഇത്തരം സൗകര്യങ്ങൾ ഉള്ളതു കൊണ്ട് ആരെയും തന്നെ അതിന്റെ പേരിൽ കുറ്റപ്പെടുത്താനും കഴിയില്ല.എല്ലാത്തിനും ഒരു നല്ല വശം ഉണ്ടെങ്കിൽ തീർച്ചയായും അതിനൊരു മോശം വശം കൂടി ഉണ്ടാകുമല്ലോ. സെന്റിന് 10000 രൂപയിൽ താഴെയുള്ള വിജനമായ സ്ഥലത്തു വന്ന് ഒരാൾ ഒരു കട തുടങ്ങിയെന്നിരിക്കട്ടെ.അവിടെ മറ്റു കടകൾ ഇല്ലാത്തതിനാൽ അയാൾക്ക് അത്യാവശ്യം കച്ചവടം കിട്ടുകയും ചെയ്യും.അങ്ങനെ കൂടുതൽ ആളുകൾ കടയിലേക്ക് സാധനം വാങ്ങാൻ വരാൻ തുടങ്ങിയപ്പോൾ മറ്റൊരാൾ വന്ന് അതിന്റെ തൊട്ടപ്പുറത്തായി മീൻ കച്ചവടം തുടങ്ങി.അത് കണ്ട് വേറൊരാൾ ഇറച്ചിക്കടയും തുടങ്ങി. അവിടേക്ക് കൂടുതൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ വരാൻ തുടങ്ങിയപ്പോൾ അവിടെ കൂടുതൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങളും വരാൻ…
Read More » -
India
ബഹുമതികൾ പ്രതീക്ഷിച്ചല്ല പൊതുപ്രവർത്തനം നടത്തുന്നത്: ബുദ്ധദേബ് ഭട്ടാചാര്യ
കൊൽക്കത്ത:പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചതിൽ അപവാദ പ്രചാരണം അനാവശ്യമാണെന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ.മുൻകൂട്ടി അറിയിക്കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചതെന്ന പ്രചാരണം ശരിയല്ല.നേരത്തേ അറിയിച്ചാലും സ്വീകരിക്കില്ല.നിലപാട് രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായാണ് സ്വീകരിച്ചത്. ബഹുമതികൾ പ്രതീക്ഷിച്ചല്ല പൊതുപ്രവർത്തനം നടത്തുന്നത്– ബുദ്ധദേബ് പറഞ്ഞു. ബിജെപിയും തൃണമൂലും ചില മാധ്യമങ്ങളും ഒരേ സ്വരത്തിൽ വിമർശിച്ച് രംഗത്തുവന്നതിനെ തുടർന്നാണ് ബുദ്ധദേബ് നിലപാട് വ്യക്തമാക്കിയത്.അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് അടക്കമുള്ളവർ ബുദ്ധദേബിന്റേത് ശരിയായ നിലപാടെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു.ബിജെപിയും തൃണമൂലും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംസ്‌കാരമല്ല ബുദ്ധദേബിന്റേതും സിപിഐ എമ്മിന്റെതുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. ഈവർഷം പ്രശസ്ത ബംഗാളി സംഗീതജ്ഞ സന്ധ്യാ മുഖർജിയും തബല വാദകൻ അനിന്ദോ ചാറ്റർജിയും പത്മശ്രീ നിരസിച്ചു. പി എൻ ഹക്‌സാർ, കെ സുബ്രഹ്മണിയൻ, റോമിലാ ഥാപ്പർ, നിഖിൽ ചക്രവർത്തി, രാമകൃഷ്ണ മിഷൻ മഠാധിപതിയും മലയാളിയുമായ സ്വാമി രംഗനാഥാനന്ദ് തുടങ്ങി വിവിധ മേഖലകളിലെ പ്രഗൽഭർ…
Read More » -
Kerala
ഗർഭിണികൾക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതം : ഡിവൈഎഫ്‌ഐ
ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്ത്രീകളെ നിയമിക്കരുത് എന്ന വിവേചനപരമായ നിയമം ഏർപ്പെടുത്താനുള്ള എസ്ബിഐ തീരുമാനം അപലപനീയമാണ്. നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗർഭിണിയാണെങ്കിൽ അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ അത് നിയമനത്തിൽ താൽകാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണിത്. ഗർഭിണികൾക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എസ്ബിഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെതുടർന്ന് 2009 ലാണ് മാറ്റം വന്നത്. ഈ നിയമന വിലക്ക് വീണ്ടും പുന:സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Read More » -
Kerala
ചിൽഡ്രൻസ് ഹോമിൽനിന്ന് ഒളിവിൽ പോയ പെൺകുട്ടികളെ ബെംഗളൂരു വെച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം, യാത്രയിൽ അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള സഹായങ്ങളും നിർദ്ദേശങ്ങളും; കൊല്ലം, തൃശൂര്‍ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായ ആറു പെൺകുട്ടികളുടെ യാത്രയിൽ ഒട്ടേറെ ദുരൂഹതകൾ. കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയിലായി. റിപ്പബ്ലിക്ദിനപരിപാടി നടന്ന 26നു രാവിലെ വരെ ഈ കുട്ടികൾ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു. മിടുക്കരായ പെൺകുട്ടികളാണ് ഇവർ എന്നാണ് പൊതുഅഭിപ്രായം. ഇതിൽ രണ്ടു പെൺകുട്ടികൾ നേരത്തേ ഇവിടുത്തെ അന്തേവാസികളായിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്കു പോയ സഹോദരിമാരായ ഈ പെൺകുട്ടികൾ ദിവസങ്ങൾക്കു മുമ്പ് വീണ്ടും ചിൽഡ്രൻസ്ഹോമിൽ തിരിച്ചെത്തി. അവർ മറ്റു കുട്ടികളുമായി ഏറെ സൗഹൃദത്തിലായി. ഒളിച്ചോട്ടത്തിനു നേതൃത്വം നൽകിയത് ഇവരാണെന്നാണ് വിവരം. റിപ്പബ്ലിക്ദിന പരിപാടികൾ കഴിഞ്ഞ് വൈകിട്ട് മൂന്നു മണി വരെ ആറു പേരും സ്ഥലത്തുണ്ടായിരുന്നു. നാല് മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. ചിൽഡ്രൻസ്ഹോമിൽനിന്നു പുറത്തുകടന്ന പെൺകുട്ടികൾ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ഉണ്ട്. നഗരത്തിലെത്തിയ കുട്ടികൾ 500 രൂപയ്ക്ക് ഒരാളിൽനിന്നു…
Read More » -
Health
മുടികൊഴിയലും, വട്ടത്തില്‍ കൊഴിയലും
പൂര്‍ണാരോഗ്യമുള്ള ഒരു വ്യക്തിയുടെ തലയില്‍ നിന്ന് 50 മുതല്‍ 100 വരെ രോമങ്ങള്‍ നിത്യേന പൊഴിഞ്ഞുകൊണ്ടിരിക്കും. ഇത് നൂറില്‍ കൂടുകയോ ആകെയുള്ള ഒരു ലക്ഷത്തില്‍ കാല്‍ലക്ഷത്തോളം രോമങ്ങള്‍ കുറയുകയോ ചെയ്യുമ്പോഴാണ് മുടികൊഴിച്ചില്‍ (alopecia) എന്നു പറയുന്നത്. രോമവളര്‍ച്ച പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്‍ഡോക്രൈന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം, ഭക്ഷണത്തിലെ പോഷകാംശങ്ങള്‍, വ്യക്തിയുടെ മാനസികാവസ്ഥ എന്നിവയാണിവയില്‍ പ്രധാനം.മുഖം മനസ്സിന്റെ കണ്ണാടി എന്നു പറയുന്നതുപോലെ, മുടിയുടെ വളര്‍ച്ച ഒരു വ്യക്തിയുടെ ആന്തരികാവയവങ്ങളുടെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നു.തുടര്‍ച്ചയായ മാനസിക പ്രവര്‍ത്തനം ശിരോചര്‍മത്തിലെ രക്തക്കുഴലുകള്‍ സ്ഥിരമായി സങ്കോചിപ്പിക്കാന്‍ കാരണമാക്കുന്നു. ഇത് രോമകൂപങ്ങളിലെ ഓക്‌സിജന്റെയും പോഷകാംശങ്ങളുടെയും അളവ് കുറയ്ക്കുകയും രോമവളര്‍ച്ച തടസ്സപ്പെടുത്തുകയും അവ എളുപ്പം കൊഴിഞ്ഞുപോകാനിടയാക്കുകയും ചെയ്യുന്നു. വട്ടം വട്ടം ആകൃതിയില്‍ മുടി പോകുന്ന രോഗമാണ് അലോപീഷ്യ ഏരിയേറ്റ (alope-cia areata) എന്നു പറയുന്നത്. ഇതും മാനസിക പിരിമുറുക്കത്തിന്റെ പരിണത ഫലമാണ്. ചിലരില്‍ ഇത് തല മുഴുവന്‍ വ്യാപിച്ച് അലോപീഷ്യ ടോട്ടാലിസ് (alopecia totalis) ആയി മാറുന്നു. ഈ…
Read More » -
Kerala
വ്യക്തി വിവരങ്ങൾ എസ്ഡിപിഐക്കു ചോർത്തി നൽകിയ സംഭവം: സിവിൽ പോലീസ് ഓഫീസർ പി.കെ.അനസിനെതിരെ നടപടി തുടങ്ങി
തൊടുപുഴ: പോലീസിന്റെ ഒൗദ്യോഗിക ഡേറ്റാബേസിൽനിന്നു ബിജെപി-ആർഎസ്എസ് നേതാക്കളുടെ വ്യക്തി വിവരങ്ങൾ എസ്ഡിപിഐക്കു ചോർത്തി നൽകിയ സംഭവത്തിൽ പോലീസുകാരനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. സിപിഒയ്ക്കെതിരേ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ചോർത്തൽ സ്ഥിരീകരിച്ചതോടെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന പി.കെ.അനസിന്റെ വിവരം ചോർത്തൽ ശരിവച്ചു നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ. ജി. ലാലാണ് ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമിക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാരനു ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജോലിയിൽനിന്നു പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനസ് ഗുരുതരമായ കൃത്യവിലോപം കാണിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾ ചോർത്തിയതിന്റെ ഡിജിറ്റൽ റിക്കാർഡുകളും ശേഖരിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിന് മുണ്ടൻമുടി സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടറെ പ്രവാചക വിരുദ്ധ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തുവെന്നാരോപിച്ചു ബസ് യാത്രയ്ക്കിടെ മങ്ങാട്ടുകവലയിൽ വച്ച് ഒരുസംഘം എസ്ഡിപിഐ പ്രവർത്തകർ മക്കളുടെ കണ്മുന്നിൽ ക്രൂരമായി മർദിച്ചിരുന്നു. സംഭവത്തിൽ പിടിയിലായ പ്രതികളെ ചോദ്യം…
Read More » -
LIFE
ഇടുക്കിയെ മിടുക്കിയാക്കിയ സ്വകാര്യ ബസുകൾ
1863 ൽ ആണത്രേ കെ കെ റോഡിന്റെ ജനനം.മൂന്നാർ – ആലുവ റോഡിനും ഇത്രയും ചരിത്രം തന്നെ പറയാനുണ്ടാകും. സ്വരാജ് ബസുകളും കാളവണ്ടികളും റയിൽവേ പോലും ഓടി മറഞ്ഞ ഹൈറേഞ്ച് , അതിനും 100 വർഷങ്ങൾക്കിപ്പുറം 1972 ൽ കോട്ടയം ജില്ലയിൽ നിന്നും സ്വതന്ത്ര ജില്ലയായി മാറിയ ഇടുക്കി എന്ന മിടുക്കി. ഒരു പിന്നോക്ക ജില്ലയെന്ന നിലയിൽ നിന്നും വികസന കുതിപ്പിൽ ആണ് ഇന്ന് ഇടുക്കി . വിനോദ സഞ്ചാര മേഖലയിലും കാർഷിക മേഖലയിലും സമാനതകളില്ലാത്ത നേട്ടമാണ് ഇടുക്കി ഈ കഴിഞ്ഞ അൻപത് (ജില്ല രൂപീകരിച്ചിട്ട്) വർഷങ്ങൾ കൊണ്ട് കൈവരിച്ചത് . മൂന്നാർ – തേക്കടി – ഇടുക്കി – വാഗമൺ എന്ന വിനോദസഞ്ചാര ഭൂപടത്തിലെ സുവർണചതുഷ്കോണവും തൊടുപുഴയും കട്ടപ്പനയും നെടുംകണ്ടവും അടിമാലിയും ഇടുക്കിയുടെ അഭിമാനങ്ങളും… ഉപ്പുതറ എന്ന ഗ്രാമത്തിൽ ആരംഭിച്ച കുടിയേറ്റം അയ്യപ്പൻ കോവിൽ എന്ന പട്ടണത്തിലേക്കും പിന്നീട് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലും പടർന്നു . കുടിയേറ്റ ജില്ലയായതിനാലും സ്വന്തം…
Read More »