Month: January 2022
-
Kerala
ഞായറാഴ്ച നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിൻ്റെ നിർദ്ദേശത്തിനെതിരെ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റേത് യുക്തിസഹമല്ലാത്ത നിലപാടാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിമർശിച്ചു. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുന:പരിശോധിക്കേണ്ടതാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിയായപ്പെട്ടു. ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്ന ഞായറാഴ്ച നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്നും വിശ്വാസസമൂഹത്തിൻ്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും കെ.സി.ബി.സി പ്രസിഡന്റ് കൂടിയായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
Read More » -
India
ദമ്പതികൾ പൊലീസ് പിടിയിൽ, വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയെടുത്തത് കോടികൾ
പാലക്കാട്: വർഷങ്ങളോളം നടത്തിയ തട്ടിപ്പിനൊടുവിൽ ഭാര്യയും ഭർത്താവും പൊലീസ് വലയിൽ കുടുങ്ങി. വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് ദമ്പതികൾ പിടിയിലായത്. ബംഗളൂരു താമസക്കാരായ ബിജു ജോൺ, ഭാര്യ ലിസമ്മ ജോൺ എന്നിവരെയാണ് പാലക്കാട് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് ബിജു ജോണും ലിസമ്മയും വിസ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ഒട്ടേറെപ്പേരിൽ നിന്നായി കോടികൾ തട്ടിയെടുത്തിരുന്നു. ഒടുവിൽ കുടുങ്ങിയത് വടക്കഞ്ചേരി വള്ളിയോട് സ്വദേശി ബിനോയിയുടെ പരാതിയിലാണ്. ബിനോയിയുടെ കയ്യിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു. ബിനോയിയുടെ ഭാര്യക്ക് ഓസ്ട്രേലിയയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞാണ് പലതവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്ന് വർഷം മുമ്പാണ് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബിജു ജോൺ ബിനോയിയെ സമീപിച്ചത്. പാസ്പോർട്ടും വിദ്യാഭ്യാസ യോഗ്യതകളുടെ ഉൾപ്പെടെയുള്ള രേഖകളും അപ്പോൾതന്നെ നൽകി. പിന്നീട് വിസയുടെ കാര്യം അന്വേഷിക്കുമ്പോൾ, കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പറഞ്ഞ് ബിജു…
Read More » -
Crime
മലപ്പുറത്ത് ആംബുലൻസിൽ കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവ് പിടികൂടി.
പെരിന്തൽമണ്ണ: ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ലോക് ഡൗൺ സാധ്യത മുന്നിൽ കണ്ട് ആന്ധ്രയിൽനിന്ന് ആംബുലൻസിൽ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഏജൻറുമാരായി ജില്ലയിൽ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. മലപ്പുറം ചട്ടിപ്പറമ്പ് ആറങ്ങോട് പുത്തൻപീടികയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്കൽപാറ സ്വദേശി ചോനേരി മഠത്തിൽ മുഹമ്മദാലി എന്നിവരാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. മൂവരേയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ്- എക്സൈസ് അധികൃതരെ കബളിപ്പിക്കാൻ വേണ്ടിയാണ് കഞ്ചാവ് കടത്തുന്നതിന് ആംബുലൻസ് ഉപയോഗിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. വൻ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണത്രേ ഇവർ കഞ്ചാവ് കടത്തിയ ഇറങ്ങിയത്.
Read More » -
NEWS
തണ്ണീർമുക്കം ബണ്ടിൽ ടോറസും ടിപ്പറും കൂട്ടിയിടിച്ചു, ടിപ്പർ ലോറി കായലിൽ വീണു; കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു
കുമരകം: തണ്ണീർമുക്കം ബണ്ടിൽ നിന്നും ടിപ്പർ ലോറി കായലിൽ വീണു. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് ടിപ്പർ കായലിൽ വീണത്. ലോറി വെള്ളത്തിൽ വീണെങ്കിലും കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടർന്ന് തണ്ണീർമുക്കം ബണ്ട് റോഡിൽ ഗതാഗതം തടസപ്പെട്ടു. മുഹമ്മ പൊലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കുമരകം ഭാഗത്തു നിന്നും എത്തിയ ടിപ്പർ ലോറി, ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ടോറസിന്റെ മുൻ ഭാഗം തകർന്നു. ടോറസിൽ ഇടിച്ച ശേഷം വെട്ടിച്ചു മാറ്റിയപ്പോഴാണ് ടിപ്പർ ലോറി വെള്ളത്തിൽ വീണത്. ലോറി വെള്ളത്തിൽ വീണ് മുങ്ങിത്താഴുന്നതിനു മുൻപ് ഡ്രൈവർ ചാടി നീന്തി രക്ഷപെടുകയായിരുന്നു. അപകട വിവരം അറിഞ്ഞ് മുഹമ്മ പൊലീസ് സ്ഥലത്തെത്തി. രാത്രി തന്നെ ടിപ്പർ ലോറി കായലിൽ നിന്ന് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ക്രെയിൻ അടക്കം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
Read More » -
Kerala
മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല, ഫെബ്രുവരി 7നാവും കേരളത്തിലെത്തുക
മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയിൽ മാറ്റം. നാളെ കേരളത്തിൽ മടങ്ങിയെത്തില്ല. അമേരിക്കയിൽനിന്ന് മുഖ്യമന്ത്രി നേരെ ദുബായിലെത്തും. ഒരാഴ്ച യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കും. ദുബായ് എക്സ്പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. താൻ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് യാത്രാ പരിപാടിയിൽ മാറ്റം വന്നു. ഈ മാസം 14ന് പുലർച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്. ഫെബ്രുവരി ഏഴിന് കേരളത്തിലെത്തും. സർക്കാർ വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം.
Read More » -
India
വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ടതിനാൽ യുവാവിന് വിവാഹം കഴിക്കാൻ കഴിയില്ല, നഷ്ടപരിഹാരമായി 17.68 ലക്ഷം രൂപ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
ബെംഗളൂരു: വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്. 11 വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ ഹാവേരി റാണിബെന്നുര്‍ സ്വദേശിയായ ബസവരാജുവാണ് (24) ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണം കൊണ്ട് നികത്താനാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. 2011ലാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. 50,000 രൂപയാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഉത്തരവിട്ടു. എന്നാല്‍ 11.75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയര്‍ത്തുകയായിരുന്നു. വിവാഹം കഴിക്കാനുള്ള സാധ്യത പരാതിക്കാരന് നഷ്ടപ്പെട്ടെന്നും ആശ്വാസകരമായ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയില്‍ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക…
Read More » -
Kerala
ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം ദേവസ്വം മന്ത്രി റദ്ദാക്കി
തിരു: ഗുരുവായൂർ ഉൽസവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് റദ്ദാക്കി. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി ഇടപെട്ട് ഒഴിവാക്കാൻ കർശന നിർദേശം നൽകുകായിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉൽസവ പരിപാടികൾ നടത്തുന്നതിനാൽ ഉൽസവത്തിന്റെ ഭാഗമായ പകർച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച .ചേർന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.
Read More » -
NEWS
രോഗബാധയെ തുടർന്ന് ദുബായിൽ മലയാളി നഴ്സ് നിര്യാതയായി
ദുബായ്: ലത്തീഫാ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന മലയാളി യുവതി നിര്യാതയായി.ചങ്ങനാശ്ശേരി വെള്ളാവൂർ പ്ലാവേലിൽ കടവിൽ റെയ്ച്ചൽ ജോൺ(46) ആണ് ഇന്ന് ഉച്ചകഴിഞ്ഞ് മരിച്ചത്.രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു. ഭർത്താവ്: മല്ലപ്പള്ളി വെണ്ണിക്കുളം നാരകത്താനി തൈപ്പറമ്പിൽ സാം തോമസ് മക്കൾ .ഡോണ, നേഹ. ശവസംസ്ക്കാരം പിന്നീട്.
Read More » -
Crime
അന്യസ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകര്‍ത്തുന്ന ഭര്‍ത്താവിനെ ഭാര്യ തന്നെ പൊലീസ് വലയിൽ കുടുക്കി
ചെന്നൈ: അന്യസ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തുന്ന ഭർത്താവിനെതിരേ പോലീസിൽ പരാതി നൽകി ഭാര്യ. ചെന്നൈയിലെ വാഷർമെൻപേട്ടിലാണ് സംഭവം. സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഭർത്താവ് ശേഖർ സ്ഥിരമായി ഫോണിൽ പകർത്താറുണ്ട് എന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീ പീഡന കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. താൻ അടുത്തുചെല്ലുമ്പോഴെല്ലാം ഭർത്താവ് ഫോൺ ഓഫ് ചെയ്യുന്നതിൽ സംശയം തോന്നിയ ഭാര്യ മൊബൈൽ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ അനുജത്തി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവിന്റെ ഫോണിൽ കണ്ടതോടെ യുവതി ഞെട്ടി. ഇക്കാര്യത്തിൽ ഭർത്താവിനെ ചോദ്യം ചെയ്തെങ്കിലും ആദ്യം ആരോപണങ്ങൾ നിഷേധിച്ച പ്രതി തെളിവുകൾ സഹിതം കാണിച്ച് ചോദ്യം ആവർത്തിച്ചതോടെ കാര്യങ്ങളെല്ലാം ഭാര്യയോടു തുറന്നുപറഞ്ഞു. സ്ത്രീകൾ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകർത്തിയതെന്ന് ശേഖർ ഭാര്യയോട് സമ്മതിച്ചു. ഇതിനുശേഷമാണ് യുവതി പരാതി നൽകാൻ തീരുമാനിച്ചത്. സമീപവാസികൾ ഉൾപ്പെടെയുള്ള നിരവധി സ്ത്രീകളുടെ രഹസ്യ വീഡിയോ പ്രതി പകർത്തിയുട്ടുണ്ടെന്ന് ഫോൺ…
Read More » -
Sports
ജംഷഡ്‌പൂര്‍ എഫ്‌സിക്ക് വിജയം; കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക്
ഫറ്റോര്‍ദ: ഐഎസ്‌എല്ലിൽ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ജംഷഡ്‌പൂര്‍ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഡാനിയേല്‍ ചിമ ചുക്‌വു ആണ് ജംഷഡ്‌പൂരിന്‍റെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ 12 മത്സരങ്ങളില്‍ 22 പോയന്‍റുമായി ജംഷഡ്‌പൂര്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ മൂന്നാം സ്ഥാനത്തേക്ക്(20) പിന്തള്ളിയാണ് ജംഷഡ്പൂര്‍ ഹൈദരാബാദിന് പിന്നില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
Read More »