Month: January 2022
-
Kerala
മാവേലി എക്സ്പ്രസിലെ ആക്രമണം: റയിൽവേ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ വി. ഷിനിലാൽ എഴുതുന്നു
കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസ്സിൽ ഉണ്ടായ സംഭവങ്ങളുടെ പേരിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണല്ലോ. ഇത്തരം സാഹചര്യങ്ങൾ ധാരാളം നേരിട്ടനുഭവിച്ചിട്ടുള്ളതുകൊണ്ട് ചില അഭിപ്രായങ്ങൾ പറയുന്നു. 1. സമൂഹത്തിൽ ധാരാളം ക്രിമിനലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാരിലും ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഉണ്ട്. മദ്യപാനികൾ, സ്ത്രീപീഢകർ, സ്ഥിരം കുറ്റവാളികൾ etc. ഒരിക്കൽ അമൃത എക്സ്പ്രസ്സ് പാലക്കാട് നിന്നും വർക്ക് ചെയ്ത് വരുന്നു. അപ്പർ ബർത്തിൽ കിടന്ന യുവതിയെ ഒരുവൻ നഗ്നത കാട്ടുന്നു. മദ്യപാനിയാണ്. ഈ പെൺകുട്ടി ഭയന്ന് നിലവിളിക്കുന്നു. തൊട്ടടുത്തൊക്കെ ഇരിക്കുന്ന ആളുകൾ വലിയ പ്രതികരണത്തിനൊന്നും നിൽക്കുന്നില്ല. (അവരൊക്കെ മാന്യരാണല്ലോ.) ഒടുവിൽ ഞാൻ പോലീസിനെയും കൂട്ടി അവിടെ ചെല്ലുന്നു. നഗ്നനായകനെ ഇറങ്ങാൻ പറയുന്നു. അവൻ ഇറങ്ങുന്നില്ല. ഒടുവിൽ ബലം പ്രയോഗിച്ച് ഇറക്കുന്നു. ഇത്തരം സാഹചര്യത്തിൽ പോലീസ് എന്താണ് ചെയ്യേണ്ടത്. ക്രിമിനലുകളുമായി നേരിട്ട് ഇടപെടുന്നതും ചാനലിൽ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മിക്കപ്പോഴും ബലം തന്നെ പ്രയോഗിക്കേണ്ടി വരും. മാവേലി എക്സ്പ്രസിൽ പരാതി നൽകിയ പെൺകുട്ടിയുടെയും…
Read More » -
India
പുൽവാമയിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു
ശ്രീനഗർ: പുൽവാമ ജില്ലയിലെ ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 3 ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇതിൽ ഒരാൾ പാക്കിസ്ഥാൻ പൗരനാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
Read More » -
India
മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഏഴ് പേർക്ക് പരിക്ക്
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. നിരവധി ബോട്ടുകൾക്ക് തീയിടുകയും ചെയ്തു. വിശാഖപട്ടണത്തെ പെഡ ജലാരിപേട്ടയിലാണ് സംഘർഷമുണ്ടായത്. വളയവല ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. മത്സ്യത്തൊഴിലാളികൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
Read More » -
India
എയർ ഇന്ത്യയുടെ വില്പന :നഷ്ടം സഹിക്കാൻ ആവാത്തത് കൊണ്ടെന്നു കേന്ദ്രം
എയർ ഇന്ത്യ നഷ്ടത്തിലാണെന്നും സർക്കാരിന് കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിൽ. പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. എയർ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും സർക്കാർ അ റിയിച്ചു. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ വാദം കേ ൾക്കുന്നതിനിടെയാണ് കേന്ദ്ര വിശദീകരണം. തലേസ് പ്രൈവറ്റ് ലിമിറ്റഡ് പൂർണമായും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എയർ ഏഷ്യയുമായി ബന്ധമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. നിക്ഷേപം വിറ്റഴിക്കുന്നത് നയപരമായ തീരുമാനമാണെന്നും കനത്ത നഷ്ടം കാരണം 2017ലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഹർജിയിൽ ഉത്തരവ് മാറ്റിവെച്ച കോടതി ഇത് സംബന്ധിച്ച് രേഖകൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെട്ടു.
Read More » -
Kerala
രഞ്ജിത്ത് വധം; ആർഎസ്എസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധം ഇന്ന്
ആലപ്പുഴയിലെ രഞ്ജിത്ത് വധതിൻ്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങൾ ഉണ്ടാകില്ല. ഭീകരവാദികൾക്ക് സംസ്ഥാന സർക്കാരും പൊലീസും പ്രോത്സാഹനം നൽകുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപം. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. സംഘർഷസാധ്യതയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് എല്ലായിടത്തും കനത്ത സുരക്ഷയാണ് നിർദ്ദേശം. ആർഎസ്എസ് എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകും. സംഘർഷ സാധ്യതയുള്ള ഇടങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തും.
Read More » -
Kerala
കൊച്ചിയിൽ പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്റെ ആക്രമണം; എഎസ്ഐയ്ക്ക് കുത്തേറ്റു
കൊച്ചി: ഇടപ്പള്ളിയില്‍ പൊലീസിന് നേരെയുണ്ടായ ബൈക്ക് മോഷ്ടാവിന്റെ ആക്രമണത്തില്‍ എഎസ്‌ഐയ്ക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. എച്ച്.എം.ടി കോളനിയിലെ ബിച്ചു ആണ് പൊലീസിനെ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം. കൈത്തണ്ടയില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരിയില്‍ നിന്ന് കവര്‍ന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. ബിച്ചുവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More » -
NEWS
ഗുജറാത്ത് ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ് : കേരള ടീം ഷെമീം പക്സാൻ, ഷിജി എന്നിവരുടെ നേതൃത്വത്തിൽ
32 – മത് ഗുജറാത്ത് ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ ജനുവരി 7 മുതൽ 14 വരെ ഗുജറാത്തിലെ അഹമ്മദാബാദ്, സൂററ്റ്, കെവെടിയ, വഡോദര രാജ്‌കോട്ട്, വൈറ്റ് റൺ ഓഫ് കച്ച്, എന്നിവിടങ്ങളിൽ നടക്കും. ഗുജറാത് ടൂറിസത്തിന്റെയും ഇൻക്രെഡിബിൾ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ നിന്നും 12 വിദേശ രാജ്യങ്ങളിൽ നിന്നും 200 ഓളം പട്ടം പറത്തൽ വിദഗ്ദ്ധർ മേളയിൽ പങ്കെടുക്കും. ഫെസ്റ്റിവലിൽ കേരളത്തിൽ നിന്ന് 7 വനിതകൾ ഉൾപ്പെടെ 44 അംഗങ്ങളെ തെരഞ്ഞെടുത്തു. പുരുഷ വിഭാഗത്തെ അഡ്വ. ഷെമീം പക്സാൻ (കോഴിക്കോട് ), വനിതാ വിഭാഗത്തെ ഷിജി ജെയിംസ് (ഇടുക്കി )എന്നിവർ നയിക്കും. ഇടുക്കി ജില്ലയെ പ്രതി നിധീകരിച്ചു കൊണ്ട് ആർ മോഹൻ, പി കെ രാജേന്ദ്രേൻ, ടി ആർ സോമൻ, അഖിൽ ശശിധരൻ തുടങ്ങിയവരും പങ്കെടുക്കും. രണ്ടു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ രാജ്യാന്തര വിഭാഗത്തിലും ദേശീയ വിഭാഗത്തിലും ആണ് കേരള ടീം പങ്കെടുക്കുന്നത്.…
Read More » -
Kerala
ദാഹശമനി മാത്രമല്ല രോഗശമനിയുമാണ് സംഭാരം;വേനൽച്ചൂടിൽ അത്യുത്തമം
കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരം സഹായിക്കുമെന്ന് പറയപ്പെടുന്നു കടുത്ത വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ ഭാരതീയ ചികിത്സാവിധിയായ ആയുര്‍വേദത്തില്‍ കൃത്യമായ പ്രതിവിധികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.അത്തരത്തിൽ വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഉത്തമ പാനീയമാണ് സംഭാരം.നേര്‍പ്പിച്ച മോരില്‍ ഇഞ്ചി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്താണ് സംഭാരം തയ്യാറാക്കേണ്ടത്. കറിവേപ്പിന്റെ ഇലയും ചെറുനാരകത്തിന്റെ ഇലയും ആവശ്യത്തിന് ചേര്‍ത്താല്‍ കൂടുതല്‍ നന്ന്. ഇഞ്ചി, കാന്താരി, കറിവേപ്പില തുടങ്ങിയവ നന്നായി കഴുകിച്ചതച്ച് ചേര്‍ക്കണം.എന്നാല്‍, പനിയുള്ളവരും കഫപ്രകൃതമുള്ളവരും മോര് ഒഴിവാക്കണം. തൈര് – ഒരു ചെറിയ കപ്പ് (100 മില്ലിലിറ്റർ) കാന്താരി – 25 എണ്ണം ചുമന്നുള്ളി – 5 എണ്ണം ഇഞ്ചി – ഇടത്തരം കറിവേപ്പില – 5 തണ്ട് വെള്ളം – 200 മില്ലിലിറ്റർ (തൈരിന്റെ ഇരട്ടി) ഉപ്പ് –…
Read More » -
Movie
ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം ‘രെണ്ടകം’; വൈറലായി ടീസര്‍
തമിഴിലും മലയാളത്തിലുമായി ടി.പി. ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് രെണ്ടകം അഥവാ ഒറ്റ്. ഒരേസമയം രണ്ട് ഭാഷകളിലായി ചിത്രീകരിക്കുകയായിരുന്നു. തൊണ്ണൂറ് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബയ്, ഗോവ, മംഗലാപുരം, ഉഡുപ്പി എന്നിവിടങ്ങിലായിരുന്നു ഷൂട്ടിംഗ്. ചാക്കോച്ചന്റെ ആദ്യ തമിഴ്ചിത്രംകൂടിയാണിത്. ചാക്കോച്ചന്‍തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. അരവിന്ദ്‌സ്വാമികൂടി ചേരുമ്പോള്‍ തമിഴകത്ത് വലിയ സ്വീകരണമാണ് പ്രതീക്ഷിക്കുന്നത്. നടന്‍ ആര്യയും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ്. ടീസറില്‍നിന്ന് ലഭിക്കുന്ന സൂചനയനുസരിച്ചാണെങ്കില്‍ അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ദാവൂദും ചാക്കോച്ചന്റെ കഥാപാത്രം കിച്ചുവുമാണ്. ഡാര്‍ക്ക് സിനിമയുടെ സൂചനകളാണ് ആദ്യ ടീസറുകള്‍ നല്‍കുന്നതെങ്കിലും ഇതൊരു പ്ലസന്റ് സിനിമയായിരുക്കുമെന്ന് നിര്‍മ്മാതാവ് സാക്ഷ്യപ്പെടുത്തുന്നു.
Read More » -
India
മതമില്ലാത്ത ഓറോവിൽ; ഇന്ത്യയിലെ ആഗോള ഗ്രാമം
ഇന്ത്യയിൽ മതമില്ലാത്ത ഒരു സ്ഥലമുണ്ട്.കേൾക്കുമ്പോൾ ഞെട്ടൽ ഉണ്ടാകാം.പക്ഷേ ശരിയാണ് അങ്ങനെയൊരു സ്ഥലം ഇന്ത്യയിലുണ്ട്.തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ആഗോള ഗ്രാമമാണ് ‘ഓറോവിൽ’. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ഒത്തൊരുമിച്ച് കഴിയുന്നു. ജാതി, മത, വർണ്ണ ഭേദമില്ലാത്ത ഇടമാണ് ഓറോവിൽ. പോണ്ടിച്ചേരിയിൽനിന്ന് കേവലം 12 കിലോമീറ്റർ വടക്കാണ് ഓറോവില്ലിന്റെ സ്ഥാനം. പ്രഭാതത്തിന്റെ നഗരം എന്നാണ് ഓറോവിൽ അറിയപ്പെടുന്നത്. വില്ലുപുരത്തിനു സമീപം, സ്ഥിതി ചെയ്യുന്ന ഓറോവിൽ ഒരു ആഗോള ഗ്രാമം കൂടിയാണ്.ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ച് മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഇവിടെ വിവിധ രാജ്യത്തിൽ നിന്നുള്ള ആളുകൾ ഒരേ മനസ്സോടെ കഴിയുന്നു. അരബിന്ദോയുടെ ശിഷ്യയായ മിറ അൽഫോൻസ എന്ന ഫ്രഞ്ച് വനിത 1968ൽ ആണ് ഒറോവിൽ എന്ന ഈ വിശ്വമാനവിക ഗ്രാമം സ്ഥാപിച്ചത്. അമ്മ എന്നാണ് മിറ അൽഫോൻസ അറിയപ്പെട്ടിരുന്നത്. ആത്മീയതയിലൂടെ മാനവിക ഐക്യം സാധ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു ഒറോവിൽ സ്ഥാപിക്കുന്നതിന് പിന്നിൽ അമ്മയ്ക്ക് ഉണ്ടായിരുന്നത്. 2000 ഏക്കർ സ്ഥലത്താണ് ഓറോവിൽ സ്ഥിതി…
Read More »