ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. നിരവധി ബോട്ടുകൾക്ക് തീയിടുകയും ചെയ്തു.
വിശാഖപട്ടണത്തെ പെഡ ജലാരിപേട്ടയിലാണ് സംഘർഷമുണ്ടായത്. വളയവല ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. മത്സ്യത്തൊഴിലാളികൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു .