Month: January 2022
-
India
തമിഴ്നാട്ടിൽ ഒമിക്രോൺ വ്യാപനം; വാളയാർ അതിർത്തിയിൽ കർശന പരിശോധന
പാലക്കാട്: ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് വീണ്ടും പരിശോധന കര്‍ശനമാക്കി. സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതുഗതാഗത വാഹനങ്ങൾ പരിശോധിക്കുന്നില്ല. ആരെയും മടക്കി അയക്കുന്നില്ല. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമില്ലാത്തവരെ മുന്നറിയിപ്പ് നൽകി കടത്തിവിടുകയാണ് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. കൊവിഡിൻറെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കലൈവാണർ അരംഗം ഓഡിറ്റോറിയത്തിലാണ് ഇക്കുറിയും സഭ ചേരുക. രണ്ട് ഡോസ് വാക്സീനും എടുത്തവർക്ക് മാത്രമായിരിയ്ക്കും സഭയ്ക്കുള്ളിൽ പ്രവേശനം തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകൾ ഉയരുന്നതോടെ ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പുതുക്കി നിശ്ചയിക്കാൻ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1728 കൊവിഡ് കേസുകളിൽ 876ഉം ചെന്നൈയിൽ നിന്നാണ്. ചെന്നൈ നഗരത്തിൽ കൂടുതൽ ആശുപത്രി ബെഡ്ഡുകൾ സജ്ജമാക്കാൻ സർക്കാർ നിർദേശം നൽകി.
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്; സംവിധായകന്റെ രഹസ്യമൊഴിയെടുക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സിജെഎം കോടതിയിൽ ആണ് അപേക്ഷ നൽകിയത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. തുടർ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തിൽ ഉള്ളവരും തുടർ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയിൽ പറയുന്നു. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോൺ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചുവെന്നും താനിത് റിക്കോർഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകൾ അടങ്ങിയ ഫോണാണ് കോടതിയിൽ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്കിന്റെ പരിശോധനക്ക് അയക്കും. സംവിധായകന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരി 20 ന് സമർപ്പിക്കണമെന്നാണ് വിചാരണ കോടതി നിർദ്ദേശം. വിചാരണ നിർത്തിവെച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിക്കുന്നതിനായി കോടതി ഈ…
Read More » -
India
ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് പറന്നിറങ്ങിയ മദ്രാസ്; അറിയാം ചെന്നൈയുടെ വിശേഷണങ്ങൾ
പണ്ടു കാലത്ത് മദ്രാസിപ്പട്ടിണം എന്നു പേരായ ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു ചെന്നൈ. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ് മദ്രാസ്,മദ്രാസായി മാറുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് സെറ്റില്‍മെന്‍റുകളില്‍ ഒന്നായ സെന്‍റ് ജോർജ് കോട്ട ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ചതോടെ നാടിന്‍റെ ചരിത്രവും മാറുകയായിരുന്നു.1996-ലായിരുന്നു പിന്നീട് ചെന്നൈയിലേക്കുള്ള നഗരത്തിന്റെ കൂടുമാറ്റം. ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ സെറ്റില്‍മെന്‍റുകളില്‍ ഒന്നാണെങ്കിലും എന്നും കാലത്തിനെക്കാൾ മുൻപിൽ നടന്നൊരു നാടുകൂടിയാണ് ചെന്നൈ.സെന്‍റ് ജോര്‍ജ് കോട്ടയ്ക്കടുത്തുള്ള സെന്റ് മേരീസ് ചര്‍ച്ച് 1678 ല്‍ ആണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ആഗ്ലിക്കന്‍ പള്ളിയാണിത്.1668 ല്‍ വന്ന മദ്രാസ് ബാങ്ക് യൂറോപ്യന്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ആയിരുന്നു.1920 ല്‍ ചെന്നൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഇടവും ചെന്നൈയാണ്. 1917 ല്‍ ആദ്യ ഫ്ലൈറ്റ് പറന്നിറങ്ങിയ ചെന്നൈയില്‍ ബസ് വരുവാന്‍ പിന്നെയും 8 വര്‍ഷങ്ങള്‍…
Read More » -
India
ഇന്ത്യയിൽ കോവിഡിനെതിരെ നേസൽ വാക്സീന് പരീക്ഷണാനുമതി
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്സീന് പരീക്ഷണാനുമതി. ഡ്രഗ്സ് അതോറിറ്റി വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. കോവാക്സീന്‍ ഉല്‍പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി. കോവിഷീല്‍ഡും കോവാക്സീനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് നല്‍കുകയെന്നാണ് റിപ്പോർട്ട്. കുത്തിവയ്ക്കുന്ന വാക്സീനേക്കാൾ നേസൽ വാക്സീൻ ഫലപ്രദമാകുമെന്നാണ് സൂചനകൾ. ഒരു ഡോസ് മതിയാകുമെന്നതും പ്രത്യേകതയാണ്. വാഷിങ്ടൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്നാണ് ഭാരത് ബയോടെക് നേസൽ വാക്സീൻ വികസിപ്പിച്ചത്. മൂക്കിലൂടെ നൽകുന്ന നേസല്‍ വാക്സീന് വൈകാതെ അനുമതി ലഭിക്കുമെന്നു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചിരുന്നു.
Read More » -
India
അയ്യപ്പസ്വാമിയെ തൊഴാൻ ഒറ്റക്കാലിൽ 750 കിലോമീറ്റർ താണ്ടി തീർത്ഥാടകൻ
ശബരിമല: സ്വാമിയെ കാണാൻ 750 കിലോമീറ്റർ ഒറ്റക്കാലിൽ നടന്നെത്തി ആന്ധ്ര സ്വദേശിയായ തീർഥാടകൻ. അഖിലഭാരത അയ്യപ്പ ദീക്ഷ പ്രചാര സമിതിയംഗമായ അക്കരപക്ക സുരേഷ് എന്ന നെല്ലൂർ സ്വദേശിയാണ് ഇരുമുടിക്കെട്ടുമേന്തി 105 നാളത്തെ യാത്രയ്ക്കൊടുവിൽ ശബരിമലയിൽ എത്തിയത്.സെപ്റ്റംബർ 20-നാണ് സുരേഷ് ശബരീശസന്നിധിയിലേക്ക് പുറപ്പെട്ടത്. നെല്ലൂരിലെ ഒരു ജുവലറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുരേഷ് ഇത് രണ്ടാംതവണയാണ് ശബരിമലയിലെത്തുന്നത്.
Read More » -
India
24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകൾ; രാജ്യത്തെ ഒമിക്രോൺ ബാധിതര്‍ 2,135
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേർ രോഗമുക്തരായി. നിലവിൽ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2135 ആയി.
Read More » -
Kerala
സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല കേരളത്തിലെ വികസന പദ്ധതികൾ :കെ സുധാകരന് കോടിയേരിയുടെ മറുപടി
വികസന പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ മാടായിപ്പാറയില്‍ കെ റെയിലിന്റെ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാടായിപ്പാറയിലെ ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്ത് അഞ്ച് സര്‍വേക്കല്ലുകള്‍ പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വികസനത്തെ തടസപ്പടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളില്‍ നിന്നും യുഡിഎഫ് പിന്തിരിയണം എന്നും കോടിയേരി ആവശ്യപ്പെട്ടു. സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയാല്‍ കേരളത്തില്‍ പദ്ധതി ഇല്ലാതാവില്ല. കേരളത്തിലെ കോണ്‍ഗ്രസിന് യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് ഒന്നുമില്ല. യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചില്‍ മാത്രമാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുള്ള മറുപടിയായി കോടിയേരി വ്യക്തമാക്കി. കല്ലുകള്‍ പിഴുതു മാറ്റിയാല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read More » -
Kerala
ശിവശങ്കർ ഐഎഎസ്: മാധ്യമ വേട്ടക്കാരുടെ ഇര
കെട്ടുകഥകളേക്കാൾ വലിയ ‘കൊട്ടുകഥകൾ’ ചമച്ച് ബ്രെയ്ക്കിങ് ന്യൂസുകളായി കമ്മ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങളുടെ ആഘോഷങ്ങളുടെ ഒടുവിലത്തെ ഇരയായിരുന്നു ശിവശങ്കർ ഐഎഎസ്. തെരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് കൂട്ടത്തോടെ പറന്നിറങ്ങിയതിൽ അത്ഭുതമില്ല.അവർക്ക് ഊർജ്ജം പകർന്ന് കള്ള വാർത്തകൾ നിരന്തരം നൽകിയ ആ മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ എന്തായിരിക്കും ? . ശിവശങ്കർ ഐഎഎസ് എന്നു തിരഞ്ഞാൽ ഇപ്പോൾ കാണാനും കേൾക്കാനും കിട്ടുക തന്റെ ജീവിതകാലം മുഴുവൻ സർക്കാർ സർവീസിലെ അധികാരം ഉപയോഗിച്ചു തന്റെ മുൻപിൽ വരുന്ന മനുഷ്യർക്കും വരാൻ കഴിയാത്ത മനുഷ്യർക്കും കഴിയാവുന്ന സഹായം ചെയ്യാൻ ശ്രമിച്ച ഒരാളുടെ കഥയല്ല, മറിച്ച് സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിയായ ഒരു സ്ത്രീലമ്പടന്റെ കഥ മാത്രമാണ്. ശിവശങ്കറിനെ മാധ്യമങ്ങൾ വേട്ടയാടിയത് അങ്ങേയറ്റം ഡിസ്പ്രൊപോർഷനേറ്റായി ആണ്. മറ്റൊരാളും ജീവിതത്തിൽ ഇത്രയധികം മാധ്യമവേട്ട സഹിച്ചു കാണില്ല.വരാനുള്ള തെരഞ്ഞെടുപ്പായിരുന്നിരിക്കാം എല്ലാവരുടെയും മനസ്സിൽ. അതു കഴിഞ്ഞതോടെ കസ്റ്റംസ് പോലും സുപ്രീംകോടതിയിലെ കേസിൽ ഇപ്പോൾ താല്പര്യമില്ലെന്ന് അറിയിച്ച്, കേസുകൾ മാറ്റി. സ്വപ്ന സുരേഷിനെ ചട്ടവിരുദ്ധമായി…
Read More » -
India
തമിഴ്നാട്ടിലെ പടക്കശാലയിൽ പൊട്ടിത്തെറി; 3 മരണം, 2 പേര്‍ക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ വിരുദനഗർ ഓടിപ്പട്ടിയിൽ പടക്കശാലയിൽ പൊട്ടിത്തെറി. 3 പേർ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ 8.30നാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
Read More »
