IndiaNEWS

എയർ ഇന്ത്യയുടെ വില്പന :നഷ്ടം സഹിക്കാൻ ആവാത്തത് കൊണ്ടെന്നു കേന്ദ്രം

 

എ​യ​ർ ഇ​ന്ത്യ ന​ഷ്ട​ത്തി​ലാ​ണെ​ന്നും സ​ർ​ക്കാ​രി​ന് കൂ​ടു​ത​ൽ ബാ​ധ്യ​ത താ​ങ്ങാ​നാ​കി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ൽ. പ്ര​തി​ദി​നം 20 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് സ​ർ​ക്കാ​രി​ന് ഉ​ണ്ടാ​കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കൂ​ടു​ത​ൽ പൊ​തു പ​ണം പാ​ഴാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ ​റി​യി​ച്ചു.

Signature-ad

എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭാ എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര വി​ശ​ദീ​ക​ര​ണം. ത​ലേ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പൂ​ർ​ണ​മാ​യും ടാ​റ്റ സ​ൺ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും എ​യ​ർ ഏ​ഷ്യ​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ചു.

നി​ക്ഷേ​പം വി​റ്റ​ഴി​ക്കു​ന്ന​ത് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ക​ന​ത്ത ന​ഷ്ടം കാ​ര​ണം 2017ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ ഉ​ത്ത​ര​വ് മാ​റ്റി​വെ​ച്ച കോ​ട​തി ഇ​ത് സം​ബ​ന്ധി​ച്ച് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ക്ഷി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Back to top button
error: