KeralaNEWS

ദാഹശമനി മാത്രമല്ല രോഗശമനിയുമാണ് സംഭാരം;വേനൽച്ചൂടിൽ അത്യുത്തമം

കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരം സഹായിക്കുമെന്ന് പറയപ്പെടുന്നു
 
 
ടുത്ത വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ ഭാരതീയ ചികിത്സാവിധിയായ ആയുര്‍വേദത്തില്‍ കൃത്യമായ പ്രതിവിധികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.അത്തരത്തിൽ വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഉത്തമ പാനീയമാണ് സംഭാരം.നേര്‍പ്പിച്ച മോരില്‍ ഇഞ്ചി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്താണ് സംഭാരം തയ്യാറാക്കേണ്ടത്. കറിവേപ്പിന്റെ ഇലയും ചെറുനാരകത്തിന്റെ ഇലയും ആവശ്യത്തിന് ചേര്‍ത്താല്‍ കൂടുതല്‍ നന്ന്. ഇഞ്ചി, കാന്താരി, കറിവേപ്പില തുടങ്ങിയവ നന്നായി കഴുകിച്ചതച്ച് ചേര്‍ക്കണം.എന്നാല്‍, പനിയുള്ളവരും കഫപ്രകൃതമുള്ളവരും മോര് ഒഴിവാക്കണം.

തൈര്        –  ഒരു ചെറിയ കപ്പ് (100 മില്ലിലിറ്റർ)

കാന്താരി    –  25 എണ്ണം
ചുമന്നുള്ളി   – 5 എണ്ണം
ഇഞ്ചി          – ഇടത്തരം
കറിവേപ്പില  – 5 തണ്ട്
വെള്ളം        –  200 മില്ലിലിറ്റർ (തൈരിന്റെ ഇരട്ടി)
ഉപ്പ്             – 1/4 ടീസ്പൂൺ…
തൈര്, കാന്താരി, കറിവേപ്പില, ചുവന്നുള്ളി, ഇഞ്ചി, ഉപ്പ് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക.ശേഷം വെള്ളവും ചേർത്ത് കറക്കി എടുക്കാം. (കാന്താരി 30 എണ്ണം വരെ ഉപയോഗിക്കാം)

Back to top button
error: