Month: January 2022
-
Kerala
കെ-റയിലിന്റെ കുറ്റിയൂരുന്നതിനുമുൻപ് ഇതിന്റെ കുറ്റിയൂരണ്ടേ…?
കോട്ടയം നഗരമദ്ധ്യത്തിലെ സ്‌കൈവാക്ക് നിര്‍മ്മിതിയുടെ പടം പങ്കുവെച്ച് ഡിവൈഎഫ്ഐ നേതാവ് കോട്ടയം നഗരമദ്ധ്യത്തിലെ സ്‌കൈവാക്ക് നിര്‍മ്മിതിയുടെ ചിത്രം പങ്കുവച്ചാണ് ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ് യുഡിഎഫ് സമരത്തെ പരിഹസിക്കുന്നത്. പണി തീരാത്ത സ്‌കൈവാക്ക് കോട്ടയം നഗരത്തിലെത്തുമ്ബോള്‍ അത്ഭുതത്തോടെ കാണുന്ന നിര്‍മ്മിതിയാണെന്നും ഇതിന്റെ കുറ്റി പറിച്ചിട്ട് പോരേ കെ-റയിലിന്റെ കുറ്റി ഊരുന്നതെന്നും സജീഷ് ഫേസ്ബുക്ക് പോസ്‌റ്റില്‍ ചോദിക്കുന്നു. കോട്ടയം നഗരത്തില്‍ റോഡിലെ തിരക്ക് ഒഴിവാക്കി കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി മറുപുറം കടക്കാനാണ് ആകാശപാത പദ്ധതി തുടങ്ങിയത്. 2016ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. ഉരുക്ക് തൂണുകളും കമ്ബികളും ചേര്‍ത്ത് രൂപം സ്ഥാപിച്ചെങ്കിലും പിന്നീട് ബാക്കി നിര്‍മ്മാണം നടന്നില്ല. ഇപ്പോൾ കെ-റയിലിന് അതിര് നിർണ്ണയിച്ച് ഇടുന്ന കുറ്റികൾ പിഴുതെടുക്കാൻ നടക്കുന്ന കോൺഗ്രസുകാരെ പരിഹസിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ്.
Read More » -
India
പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ച; ആരോപണം തള്ളി പഞ്ചാബ് മുഖ്യമന്ത്രി
ഫിറോസ്പുര്‍: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ലൈ ഓവറിൽ കുടുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും അവസാന നിമിഷമാണ് മോദി ഹെലികോപ്റ്റര്‍ യാത്ര മാറ്റി റോഡ് മാര്‍ഗം പോയതെന്നും ചന്നി പറഞ്ഞു. “ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര അവസാന നിമിഷമെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നാണ് അറിയിച്ചിരുന്നത്.”-അദ്ദേഹം പറഞ്ഞു. രണ്ട് പരിപാടികൾക്കായാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്.ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി.അതിനായി ഭട്ടിൻഡയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഹെലികോപ്റ്ററും തയ്യാറാക്കി നിർത്തിയിരുന്നു.എന്നാൽ .കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് പ്രധാനമന്ത്രിക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല. ഹെലികോപ്റ്റർ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് അരമണിക്കൂറോളം പ്രധാനമന്ത്രി ഭട്ടിൻഡയിൽ കാത്തിരിക്കുകയും ചെയ്തു. പിന്നീടായിരുന്നു റോഡ് മാർഗം പോകാൻ തീരുമാനിച്ചത്..
Read More » -
India
ബുര്‍ജ് ഖലീഫയ്ക്ക് പന്ത്രണ്ട് വയസ്സ്
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് പന്ത്രണ്ട് വയസ്സ്. പന്ത്രണ്ട് വര്‍ഷം മുമ്പൊരു ജനുവരി നാലിനാണ് ബുര്‍ജ് ഖലീഫ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. ബുര്‍ജ് ദുബൈ എന്ന പേരില്‍ നിര്‍മാണം ആരംഭിച്ച കെട്ടിട വിസ്മയം ബുര്‍ജ് ഖലീഫ എന്ന പേര് സ്വീകരിച്ചതും മറ്റൊരു ജനുവരി നാലിനാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്. ആറ് വര്‍ഷം കൊണ്ട് പണി തീര്‍ത്തു. 829.8 മീ ഉയരത്തിലുള്ള കെട്ടിടത്തിന് 163 നിലകളുണ്ട്.828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ ടൌൺ ബുർജ് ഖലീഫ എന്ന 2 കി.m2 (0.8 ച മൈ) വിസ്താരത്തിലുള്ള വികസനപദ്ധതിയുടെ ഭാഗമാണ് ബർജ് ദുബായ്. ദുബായിയിലെ പ്രധാന പാതയായ ഷേക് സായിദ് റോഡിനടുത്തായി ഇത് നിലകൊള്ളുന്നു.
Read More » -
India
20 മിനിറ്റിലേറെ ഫ്ലൈ ഓവറിൽ; പ്രധാനമന്ത്രി പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി തിരികെ പോയി
പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റിലേറെ ഫ്ലൈ ഓവറിൽ കുടുങ്ങിയത് വൻ സുരക്ഷാ വീഴ്ചയെന്ന് കേന്ദ്രം.ഇതേത്തുടർന്ന് പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി തിരികെ ഡൽഹിയിലേക്ക് പോയി. കർഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്. സംസ്ഥാന സർക്കാർ മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആഭ്യന്തര മന്ത്രാലയവും ആരോപിച്ചു. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെയിലാണ് കർഷക സംഘടനകൾ പ്രതിഷേധമായി പൊടുന്നനെ രംഗത്തെത്തിയത്.ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു ഫ്ലൈ ഓവറിൽ കുടുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതേത്തുടർന്ന് ഞായറാഴ്ച ലഖ്നൗവിൽ നടത്താനിരുന്ന റാലിയും റദ്ദാക്കി. പ്രധാനമന്ത്രിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പഞ്ചാബിലുണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി. ഭട്ടിൻഡയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനമിറങ്ങിയത്. എന്നാൽ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല. ഹെലികോപ്റ്റർ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് അരമണിക്കൂറോളം പ്രധാനമന്ത്രി ഭട്ടിൻഡയിൽ കാത്തിരുന്നു. എന്നാൽ…
Read More » -
NEWS
പൊന്‍മുടി വിനോദസഞ്ചാരകേന്ദ്രം തുറന്നു, ഇനി മഞ്ഞും മലയും കണ്ട് മനം കുളിർത്ത് മടങ്ങിപ്പോരാം
കല്ലാറും മറ്റ് അരുവികളും പകരുന്ന നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് നമ്മെ വാരിപ്പുണരുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ ചാരുത. പൊൻമുടിയുടെ നെറുകയിലെത്തണമെങ്കിൽ 22 ഹെയർ പിൻ വളവുകൾ കടന്നു ചെല്ലണം. വഴിയിലുടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും നിറഞ്ഞ കാഴ്ചകളുടെ ഘോഷയാത്രയാണ്. ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക് കൊവിഡ് ഭീതിയും മോശം കാലാവസ്ഥയും മൂലം അടച്ചിട്ട പൊന്‍മുടി വിനോദസഞ്ചാരകേന്ദ്രം ഇന്ന് തുറന്നു. ജില്ലാ വികസന സമിതി യോഗത്തിലാണ് പൊന്‍മുടി തുറക്കാന്‍ തീരുമാനിച്ചത്. നോക്കെത്താദൂരത്തോളം പുൽമേടുകൾ. തണുത്ത കാറ്റ്. മുന്നിലൂടെയും പിന്നിലൂടെയും വന്നു കണ്ണുപൊത്തുന്ന കോടമഞ്ഞ്. അതിനൊപ്പം നനുത്ത മഴ കൂടി പെയ്താലോ…? തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഒരുക്കുന്നത് അനുഭൂതിദായകമായ അനുഭവങ്ങളാണ്. കല്ലാറിന്റെയും മറ്റ് അരുവികളുടെയും നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ പ്രധാന ആകർഷണം. 22 ഹെയർ പിൻ വളവുകൾ കടന്നുവേണം പൊൻമുടിയുടെ നെറുകയിലെത്താൻ. ഈ വഴിയിൽ ഉടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും ഉൾപ്പെടെ…
Read More » -
Lead News
കോവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ
ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്നു തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. നിലവിൽ ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകൾക്കു നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇതു കൂടാതെ കോളജുകളിലും നിയന്ത്രണങ്ങൾ നടപ്പാക്കും.
Read More » -
ഹോം ഐസലേഷൻ മാര്‍ഗരേഖ പുതുക്കി
ന്യൂഡൽഹി: ഹോം ഐസലേഷൻ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസമാണ് ഐസലേഷന്‍. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളും 534 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ ഇരുപതിനായിരം കേസുകള്‍ കൂടുതലാണ്. ഒറ്റ ദിവസത്തില്‍ 55 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. പോസിറ്റിവിറ്റി 4.18 ശതമാനമായി.
Read More » -
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ജോലിക്കിടെ അപകടമുണ്ടായി ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വ്വീസസ് വകുപ്പിലെ ഹോം ഗാര്‍ഡ് കെ മനോഹരന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍വ്വശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി ഡോക്ടര്‍ സുപ്രിയ എ. ആറിനെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനം. സെന്‍റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ്ങ് എഡ്യുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ( കേരള സര്‍വ്വകലാശാല)ല്‍ നിന്നും ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ഡോ. സുപ്രിയ. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ ഡന്‍റല്‍ സര്‍ജന്‍മാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്നും 60 വയസായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും എംബിബിഎസ് ബിരുദധാരികളായ ഡോക്ടര്‍മാരുടെയും ബിഡിഎസ് യോഗ്യതയുള്ള ഡോക്ടര്‍മാരുടെയും വിരമിക്കല്‍ പ്രായം തുല്യമായതിനാല്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസിലെ ഡന്‍റല്‍ സര്‍ജന്‍മാരുടെ പെന്‍ഷന്‍ പ്രായം ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരുടേതിന് തുല്യമാക്കി ഉയര്‍ത്തണമെന്ന അപേക്ഷയിലാണ് തീരുമാനം. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റി ക്യാംപസില്‍ നാച്ചുറോപ്പതി ആന്‍റ് യോഗ മെഡിക്കല്‍…
Read More » -
Movie
‘കപ്പേള’യുടെയും കന്നഡ ചിത്രമായ ‘ഗരുഡ ഗമന വൃഷഭ വാഹന’ത്തിന്റെയും തമിഴ് റീമേക്ക് സ്വന്തമാക്കി ഗൗതം മേനോന്‍
അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് കപ്പേള. 2020ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ നായികയായ അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്തു. കപ്പേളയുടെ തെലുങ്ക് റീമേക്ക് അവകാശം നേരത്തെ വിറ്റുപോയിരുന്നു. അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രം നിര്‍മ്മിച്ച സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് തെലുങ്ക് റീമേക്ക് സ്വന്തമാക്കിയത്. അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് മലയാളി താരം അനിഖ സുരേന്ദ്രനാണ്. ഇപ്പോള്‍ കപ്പേളയുടെ തമിഴ് റീമേക്ക് സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകനും നടനുമായ ഗൗതം മേനോന്‍. ചിമ്പു നായകനാവുന്ന ‘വെന്ത് തനിന്തത് കാട്’ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം കപ്പേളയുടെ റീമേക്കിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. അതേസമയം കന്നഡയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി വന്‍ വിജയമായി മാറിയ ‘ഗരുഡ ഗമന വൃഷഭ വാഹന’ എന്ന ചിത്രത്തിന്റെയും റീമേക് അവകാശം ഗൗതം മേനോന്‍…
Read More » -
Kerala
പൊളിച്ചു മാറ്റുന്നതിനിടയിൽ ജലസംഭരണി താഴേക്ക് പതിച്ചു; ഭൂമികുലുക്കം എന്ന് കരുതി ആശുപത്രിയിൽ നിന്നും ഇറങ്ങിയോടി രോഗികൾ
ഭയാനകമായ ശബ്ദത്തെ തുടർന്നാണ് ആശുപത്രിയിലുണ്ടായിരുന്ന രോഗികളടക്കം ഇറങ്ങിയോടിയത് വയനാട്: സുൽത്താൻ ബത്തേരി ടൗണിലെ ഡോ. അപ്പുക്കുട്ടൻ മെമ്മോറിയൽ ആശുപത്രിയോടു ചേർന്ന് ജല അതോറിറ്റിയുടെ സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ടവറിനു മീതെയുള്ള പഴക്കം ചെന്ന ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ 40 അടിയോളം ഉയരത്തിൽ നിന്ന് കൂറ്റൻ ടാങ്ക് നിലംപതിച്ചത് പരിഭ്രാന്തി പരത്തി. രാത്രി എട്ടോടെയായിരുന്നു സംഭവം.ടാങ്ക് വീണ് ആശുപത്രിയുടെ മതിൽ തകർന്നു. ഇതിനിടയിൽ ഭൂമികുലുക്കം എന്ന് കരുതി ആശുപത്രിയിൽ നിന്നും രോഗികൾ ഇറങ്ങിയോടുകയും ചെയ്തു. ഭയാനകമായ ശബ്ദത്തെ തുടർന്നാണ് ആശുപത്രിയിലുണ്ടായിരുന്ന രോഗികളടക്കം ഇറങ്ങിയോടിയത്. പലർക്കും വീണും തല ഭിത്തിയിലിടിച്ചും വീണ്ടും പരുക്കുകളേൽക്കുകയും ചെയ്തു. ആശുപത്രിയിലുള്ള പലരും ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത്. രാത്രിയായതിനാലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും എന്താണ് സംഭവിച്ചതെന്നറിയാൻ അൽപം വൈകി.ആശുപത്രിയുടെ പാർക്കിങ് ഏരിയയുടെയും വഴിയുടെയും ചുറ്റുമതിലിലേക്കാണ് ടാങ്ക് വീണത്. അതേസമയം മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ടാങ്ക് പൊളിച്ചതെന്നു പരാതിയുണ്ട്.മതിൽ പൊളിഞ്ഞ ഭാഗത്ത് വാഹനങ്ങൾ പാർക്കു ചെയ്തിട്ടില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ആശുപത്രി അധികൃതർ പൊലീസിൽ…
Read More »