Month: January 2022
-
Kerala
വാളയാര്‍ കേസ്; 2 പ്രതികളുടെ ജാമ്യഹർജികൾ തള്ളി ഹൈക്കോടതി
കൊച്ചി: വാളയാർ കേസിലെ രണ്ടു പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി തള്ളി. പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം എന്നു വ്യക്തമാക്കി വി.മധു എന്ന വലിയ മധു, ഷിബു എന്നിവരുടെ ഹർജികളാണ് തള്ളിയത്. ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാളയാർ പെൺകുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന കണ്ടെത്തലുമായി സിബിഐ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2014 ജനുവരി 13നും മാർച്ച് നാലിനുമാണ് വാളയാറിൽ 13, 9 വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസിൽ പ്രതികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതാണ് കുട്ടികൾ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ശരിവച്ചുകൊണ്ടുള്ള സിബിഐ കുറ്റപത്രത്തിനെതിരെ പെൺകുട്ടിയുടെ മാതാവ് രംഗത്തു വന്നിരുന്നു.
Read More » -
Kerala
കൊച്ചി വിമാനത്താവളത്തിലും കാക്കനാടും സ്റ്റേഷനുകള്‍; 1.25 മണിക്കൂറില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്താം
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് 1.30 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സാധ്യമാകുന്നത്. കൊച്ചിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ 75 മിനിറ്റ് മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രനിരക്ക്. അതായത് കൊച്ചിയില്‍ നിന്ന് 540 രൂപയ്ക്ക് തിരുവന്തപുരത്തെത്താനാകും. എറണാകുളം ജില്ലയില്‍ കൊച്ചി വിമാനത്താവളത്തിലും കാക്കനാടുമാണ് സ്റ്റേഷനുകളുണ്ടായിരിക്കുക. 11 ജില്ലകളിലൂടെ കടന്നുപോകുന്ന വിധമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തയാറാക്കിയിരിക്കുന്നത്. 529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ ലൈനില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിനുകള്‍ സഞ്ചരിക്കുക. 1435 എംഎം സ്റ്റാന്‍ഡേഡ് ഗേജിലാണ് പാതയുടെ നിര്‍മ്മാണം. കേരളത്തിന്റെ തെക്ക് നിന്നു വടക്കേ അറ്റം വരെ യാത്ര ചെയ്യുന്നതിന് നിലവിലെ പത്തു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയുള്ള സമയം ഇതുവഴി നാലുമണിക്കൂറായി ചുരുങ്ങും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിങ്ങനെ കടന്നുപോകുന്ന എല്ലാ നഗരങ്ങളെയും തമ്മില്‍…
Read More » -
Movie
‘ദ്രാവിഡ രാജകുമാരൻ’; കണ്ണൂരിൽ ചിത്രീകരണം തുടരുന്നു
കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദ്രാവിഡ രാജകുമാരൻ.ശ്രീ നീലകണ്ഠ ഫിലിംസിൻ്റെ ബാനറിൽ വിനിത തുറവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നു. സജീവ് കിളികുലം, സംവിധാനം, രചന, സംഗീതം, ഗാനരചന എന്നിവ നിർവ്വഹിയ്ക്കുന്ന ദ്രാവിഡ രാജകുമാരൻ എന്ന ചിത്രത്തിൽ, ജിജോ ഗോപി ആണ് നായകൻ.വിശ്വൻ മലയൻ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് ജിജോ ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രചന, സംഗീതം, ഗാനരചന – സജീവ് കിളികുലം, ക്യാമറ – പ്രശാന്ത് മാധവ്, എഡിറ്റർ -ഹരി ജി.നായർ, കല – ഷാജി മമ്മാലി, മേക്കപ്പ് – ധർമ്മൻ പാമ്പാടി, വസ്ത്രാലങ്കാരം -സുരേഷ്, ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ – സതീന്ദ്രൻ പിണറായി, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ്, ഫിനാൻസ് കൺട്രോളർ,മാനേജർ – റെജിമോൻ കുമരകം, അസോസിയേറ്റ് ഡയറക്ടർ – സോമൻ കെ.പണിക്കർ, അസിസ്റ്റൻ്റ് ഡയറക്ടർ – അശ്വന്ത് മുണ്ടേരി, മാനേജേഴ്സ് – ഷാനവാസ് ഖാൻ ,ഷാദുൽ, അസോസിയേറ്റ് ക്യാമറ ,സ്റ്റിൽ…
Read More » -
Kerala
അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ ഭാര്യ അറസ്റ്റിൽ
തിരുവനന്തപുരം: മരുമകൾ ആത്മഹത്യ ചെയ്ത കേസിൽ നടൻ രാജൻ പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ.നെടുമങ്ങാട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 13ന് ആണ് രാജൻ പി.ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവ് ഉണ്ണിയെ പോലീസ് 2021 മേയ് 25ന് അറസ്റ്റ് ചെയ്തിരുന്നു.സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി
Read More » -
India
കായൽപ്പട്ടിണം അഥവാ കടൽത്തീരത്തെ പള്ളികളുടെ പട്ടണം
കേട്ടറിഞ്ഞതിലും വലിയ വിസ്മയമാണ് കായൽപട്ടിണം എന്ന തമിഴ്നാടൻ തീരദേശ ഗ്രാമം.സാധാരണ തമിഴ് കാഴ്ചകളിൽ നിന്നും കെട്ടിലും മട്ടിലും തീർത്തും വ്യത്യസ്തമായ നാട്. പള്ളികളിൽ തുടങ്ങി പള്ളികളിൽ അവസാനിക്കുന്ന കാഴ്ചകൾ. തമിഴ്നിനാടിന്‍റെ തെക്കെ അറ്റത്തെ കായിൽപട്ടിണത്തിന്റെ വിശേഷങ്ങൾ… സൂഫികളുടെ നാട്….ഇന്ത്യയിലെ കെയ്റോ…വിശേഷങ്ങളും വിശേഷണങ്ങളും ഒരുപാടുണ്ട് കായിൽപ്പട്ടിണമെന്ന ഈ തമിഴ്നാടൻ തീരദേശ ഗ്രാമത്തിന്. തമിഴ്നാട്ടിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പുരാതനമായ മുസ്ലീം അധിവാസ കേന്ദ്രമായ ഇവിടം ചരിത്രത്തിനും സഞ്ചാരികൾക്കും കാണാക്കാഴ്ചകൾ തേടി നടക്കുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു. അറബിയിൽ മാത്രമല്ല, തമിഴിലും കവിതകളെഴുതിയിരുന്ന സൂഫിവര്യന്മാർ ഇവിടെയുണ്ടായിരുന്നുവത്രെ. അറിയപ്പെടാത്ത കഥകളും കേൾക്കാത്ത ചരിത്രങ്ങളും ഒക്കെയായി തികച്ചും ശാന്തമാണ് അന്നും ഇന്നും കായൽപട്ടിണം. ലോക പ്രശസ്ത സഞ്ചാരിയായിരുന്ന മാർക്കോ പോളോയുടെ യാത്ര കുറിപ്പുകളിലും കാൽപട്ടിണത്തെക്കുറിച്ച് പറയുന്നുണ്ട്. ഈജിപ്തിലെ കെയ്റോയിൽ നിന്നുള്ള വ്യാപാരികളും സൂഫിവര്യന്മാരും വന്നുപോയ ചരിത്രമാണ് കായല്‍പട്ടിണത്തിനുള്ളത്. അറബിയിൽ ഖാഹിറ എന്നാണ് കായൽപട്ടിണം അറിയപ്പെടുന്നത്. ഖാഹിറ എന്നാൽ ഈജിപ്തിലെ കെയ്റോ പട്ടണത്തിന് അറബിയിൽ പറയുന്ന പേരാണ്. മുൻ കാലത്ത്…
Read More » -
Kerala
കൊച്ചി സ്വദേശിനിയായ സോണി സെബാസ്റ്റ്യൻ എങ്ങനെ ആയിഷയായി അഫ്ഗാൻ ജയിലിലെത്തി ?
ലൗജിഹാദിന്റെ ഏറ്റവും വലിയ ഇരയായിരുന്നു സോണി സെബാസ്റ്റ്യൻ 2019 ഡിസംബറിലാണ് എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദി (39 )ന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യൻ (30 വയസ്സ്) അഫ്ഗാന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത്. അഫ്ഗാനിസ്ഥാനിലെ തോറബോറ പ്രവിശ്യയില്‍ ഐ.എസിനെതിരെ അമേരിക്കന്‍ – അഫ്ഗാന്‍ സേന ആക്രമണം നടത്തുന്നതിനിടെയാണ് ഇവര്‍ കീഴടങ്ങുന്നത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുകയും തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ കീഴടങ്ങി ജയിലിലാകുകയും ചെയ്ത സോണി സെബാസ്റ്റ്യന്റെ കഥ സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ളതാണ്. സ്‌കൂള്‍- കോളേജ് തലത്തില്‍ പഠനത്തിലും കലാ വിഷയങ്ങളിലും മിടുക്കിയായിരുന്നു സോണി. എം.ജി സര്‍വകലാശാലാ കലോത്സവത്തിന് ഒപ്പന മത്സരത്തില്‍ മണവാട്ടിയായി വേഷമിട്ടത് കണ്ട് കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ലക്ക് തോന്നിയ പ്രണയമാണ് പിന്നീട് അവരെ അഫ്ഗാനിലെ ജയിലിൽ വരെ എത്തിച്ചത്. എറണാകുളം വൈറ്റില സ്വദേശിയും പുരാതന ക്രൈസ്തവ കുടുംബത്തിലെ അംഗവുമായ സെബാസ്റ്റ്യന്റെ രണ്ടു മക്കളില്‍ മൂത്തവളായിരുന്നു സോണി.ദുബായിലും പിന്നീട് ബഹ്റൈനിലെ…
Read More » -
Kerala
C V വർഗീസ് CPI(M )ഇടുക്കി ജില്ലാ സെക്രട്ടറി
സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസിനെ ഐകകണ്ഠ്യേന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കെ കെ ജയചന്ദ്രനാണ് പേര് നിർദ്ദേശിച്ചത്. 39 അംഗ ജില്ലാ കമ്മിറ്റിയേുേം തെരഞ്ഞെടുത്തു. അറുപത്തൊന്നുകാരനായ സി വി വർഗീസ് കെഎസ് വൈ എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. നാലര പതിറ്റാണ്ടു നീണ്ട പൊതുപ്രവർത്തനത്തിനിടെ സംഘടനാ രംഗത്ത് നിർണായക പദവികൾ വഹിച്ചു. 20 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗമാണ്. നിലവിൽ കർഷക സംഘം ജില്ലാ പ്രസിഡൻ്റുമാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്. 1961 ഒക്ടോബർ ഏഴിന് ചെള്ളക്കുഴിയിൽ വർഗീസ് – ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനനം. കട്ടപ്പന കാഞ്ചിയാറിൽ ബാല്യം. തുടർന്ന് തങ്കമണിയിലേക്ക് താമസം മാറി. 1979 ൽ 18-ാം വയസിൽ പാർടിയംഗമായി. കെഎസ് വൈ എഫ് അമ്പലമേട് യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 1980 ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറി, 1981 ൽ…
Read More » -
എത്ര പഴക്കമുള്ള വീടും പുതുപുത്തൻ ആക്കാം, കുറഞ്ഞ ചിലവിൽ…വീഡിയോ
ഒരു വ്യക്തിയുടെ ജീവിതത്തിൽ വീടിനുള്ള പ്രാധാന്യം വളരെ വലുതാണ്. ചെറുതെങ്കിലും ആ വീട് മനോഹരമായിരിക്കണം എന്നത് ഇന്ന് ഏവർക്കും ആഗ്രഹവുമുണ്ട്. പക്ഷെ പലർക്കും സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് പുതിയ വീട് എന്നത് സ്വപ്നം ആയി അവശേഷിക്കും. എന്നാൽ ഇന്ന് പലരും പഴയ വീട് കുറഞ്ഞ ചിലവിൽ മോടി പിടിപ്പിച്ചു മനോഹരമാക്കുന്നത് നമുക്ക് കാണാം. അത്തരത്തിൽ വളരെ പഴക്കമേറിയ ഒരു വീടാണ് മൂവാറ്റുപുഴക്കടുത്തു അതിമനോഹരമായി ഡിസൈൻ ചെയ്തു സ്വപ്നഭവനമാക്കിയിരിക്കുന്നത്. ഇത് 4000 സ്‌ക്വയർ ഫീറ്റിലുള്ള വീടാണ്. എലി വേഷന് ചെലവായത് ആകട്ടെ 12 ലക്ഷവും. പക്ഷെ വീടിന്റെ കെട്ടിലും മട്ടിലും വന്ന മാറ്റവും ഇവിടെ ശ്രദ്ദേയം. നിങ്ങൾക്കും നിങ്ങളുടെ പഴയ വീട് മാറ്റി കുറഞ്ഞ ചിലവിൽ മനോഹരമായ വീട് ഒരുക്കാം. ഇതിനു നവാസ് ആൻഡ് ബാബു ഡിസൈനേഴ്‌സ് നിങ്ങൾക്കൊരു സഹായമാകും…98475 49138
Read More » -
Kerala
എൻസിസി ക്യാംപിൽ ശരണമന്ത്രവുമായി പരേഡ്;വ്യാപക വിമർശനം; വിശദീകരണവുമായി സേന
കൊല്ലം ശാസ്താംകോട്ട ഡിബി കോളജിലെ എൻസിസി ക്യാംപിൽ ശരണമന്ത്രവുമായി പരേഡ് നടന്നതിനെതിരെ വിമര്‍ശനമുയരുമ്പോൾ വിശദീകരണവുമായി സേന രംഗത്ത്. ശരണമന്ത്രവുമായുള്ള പരേഡ് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരാണെന്ന ആക്ഷേപവുമായി എഐഎസ്എഫ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയതിനെ തുടർന്നാണിത്. മാവേലിക്കര എൻസിസി എട്ടാമത് കേരള ബറ്റാലിയൻ ക്യാംപാണ് കഴിഞ്ഞ മാസം 26 മുതൽ ഒന്നു വരെ ശാസ്താംകോട്ട ഡിബി കോളജില്‍ നടന്നത്. ഇതിന്റെ ഭാഗമായുളള പരേഡിലാണ് സ്വാമിയേ ശരണമയ്യപ്പ വിളി ഉയർന്നത്.ഇത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരാണെന്ന് എഐഎസ്എഫ് കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. അതേസമയം കരസേനയുടെ ഓരോ റജിമെന്റിനും ഓരോ പോർവിളിയുണ്ട്. ആർട്ടിലറി റജിമെന്റിന്റെ ഭാഗമായ 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ പോർവിളിയാണിതെന്നുമാണ് സൈനികര്‍ പറയുന്നത്. വിദ്യാർഥികൾ മത്സരിച്ച് പരേഡ് നടത്തിയപ്പോൾ സ്വമേധയാ വിളിച്ചതാണെന്നും ആരും നിർബന്ധിച്ചു ചെയ്തതല്ലെന്നും ക്യാംപിന്റെ ചുമതലയുണ്ടായിരുന്ന സുബേദാർ മേജർ വിജയമോഹനും പറഞ്ഞു.
Read More » -
Kerala
ട്രെയിനിലെ പൊലീസ് മർദനം; പൊന്നൻ ഷമീർ അറസ്റ്റിൽ
കോഴിക്കോട് ∙ മാവേലി എക്സ്പ്രസിൽ റെയിൽവേ പൊലീസിലെ എഎസ്ഐയുടെ മർദനമേറ്റ യാത്രക്കാരൻ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി പൊന്നൻ ഷമീർ (40) അറസ്റ്റിൽ. ട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനാണ് അറസ്റ്റ്. കോഴിക്കോട് ലിങ്ക് റോഡിൽനിന്നാണ് ഇയാൾ പിടിയിലായത്. ഷമീർ പല കേസുകളിലും പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി. ഷമീറിനെ എഎസ്ഐ ട്രെയിനിൽവച്ച് മർദിച്ചത് വിവാദമായിരുന്നു. ഞായറാഴ്ച, മാവേലി എക്സ്പ്രസിലെ എസ്ടു കോച്ചിൽ വച്ചാണ് ടിക്കറ്റില്ലെന്നാരോപിച്ച് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സി.പ്രമോദ് ബൂട്ടിട്ട കാലു കൊണ്ടു ഷമീറിനെ ചവിട്ടിവീഴ്ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രമോദിനെ സസ്പെൻഡ് ചെയ്തു.
Read More »