IndiaNEWS

പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ച; ആരോപണം തള്ളി പഞ്ചാബ് മുഖ്യമന്ത്രി

ഫിറോസ്പുര്‍: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ലൈ ഓവറിൽ കുടുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്​ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും അവസാന നിമിഷമാണ് മോദി ഹെലികോപ്റ്റര്‍ യാത്ര മാറ്റി റോഡ് മാര്‍ഗം പോയതെന്നും ചന്നി പറഞ്ഞു.

“ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര അവസാന നിമിഷമെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നാണ് അറിയിച്ചിരുന്നത്.”-അദ്ദേഹം പറഞ്ഞു.
 രണ്ട് പരിപാടികൾക്കായാണ് പ്രധാനമന്ത്രി പ‍ഞ്ചാബിലെത്തിയത്.ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി.അതിനായി
ഭട്ടിൻഡയിൽ വിമാനമിറങ്ങിയ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഹെലികോപ്റ്ററും തയ്യാറാക്കി നിർത്തിയിരുന്നു.എന്നാൽ .കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് പ്രധാനമന്ത്രിക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല. ഹെലികോപ്റ്റർ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് അരമണിക്കൂറോളം പ്രധാനമന്ത്രി ഭട്ടിൻഡയിൽ കാത്തിരിക്കുകയും ചെയ്തു. പിന്നീടായിരുന്നു റോഡ് മാർഗം പോകാൻ തീരുമാനിച്ചത്..

Back to top button
error: