ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് പന്ത്രണ്ട് വയസ്സ്. പന്ത്രണ്ട് വര്‍ഷം മുമ്പൊരു ജനുവരി നാലിനാണ് ബുര്‍ജ് ഖലീഫ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. ബുര്‍ജ് ദുബൈ എന്ന പേരില്‍ നിര്‍മാണം ആരംഭിച്ച കെട്ടിട വിസ്മയം ബുര്‍ജ് ഖലീഫ എന്ന പേര് സ്വീകരിച്ചതും മറ്റൊരു ജനുവരി നാലിനാണ്.
ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്. ആറ് വര്‍ഷം കൊണ്ട് പണി തീര്‍ത്തു. 829.8 മീ ഉയരത്തിലുള്ള കെട്ടിടത്തിന് 163 നിലകളുണ്ട്.828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്.
ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ ടൌൺ ബുർജ് ഖലീഫ എന്ന 2 കി.m2 (0.8 ച മൈ) വിസ്താരത്തിലുള്ള വികസനപദ്ധതിയുടെ ഭാഗമാണ് ബർജ് ദുബായ്. ദുബായിയിലെ പ്രധാന പാതയായ ഷേക് സായിദ് റോഡിനടുത്തായി ഇത് നിലകൊള്ളുന് നു.