IndiaNEWS

20 മിനിറ്റിലേറെ ഫ്ലൈ ഓവറിൽ; പ്രധാനമന്ത്രി പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി തിരികെ പോയി

ഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റിലേറെ ഫ്ലൈ ഓവറിൽ കുടുങ്ങിയത് വൻ സുരക്ഷാ വീഴ്ചയെന്ന് കേന്ദ്രം.ഇതേത്തുടർന്ന് പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി തിരികെ ഡൽഹിയിലേക്ക് പോയി. കർഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്. സംസ്ഥാന സർക്കാർ മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആഭ്യന്തര മന്ത്രാലയവും ആരോപിച്ചു.
ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെയിലാണ്
കർഷക സംഘടനകൾ പ്രതിഷേധമായി പൊടുന്നനെ രംഗത്തെത്തിയത്.ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം  ഒരു ഫ്ലൈ ഓവറിൽ കുടുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതേത്തുടർന്ന് ഞായറാഴ്ച ലഖ്നൗവിൽ നടത്താനിരുന്ന റാലിയും റദ്ദാക്കി.
 പ്രധാനമന്ത്രിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പ‍ഞ്ചാബിലുണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി.
ഭട്ടിൻഡയിലാണ്
പ്രധാനമന്ത്രി നരേന്ദ്രമോദി  വിമാനമിറങ്ങിയത്. എന്നാൽ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല. ഹെലികോപ്റ്റർ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് അരമണിക്കൂറോളം പ്രധാനമന്ത്രി ഭട്ടിൻഡയിൽ കാത്തിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത് ഉപേക്ഷിച്ച് റോഡ് മാർഗം പോകാൻ തീരുമാനിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ പഞ്ചാബിൽ ഗുരുതര  സുരക്ഷാവീഴ്ചയുണ്ടായെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കിയിരുന്നു. പ്രതിഷേധം മൂലം 20 മിനിറ്റ്​ ഫ്ലൈഓവറിൽ പ്രധാനമന്ത്രി കാത്തുകിടക്കേണ്ടി വന്ന സാഹചര്യം ഗുരുതരമാണ്​. വലിയ സുരക്ഷവീഴ്ചയാണ്​ പഞ്ചാബിലുണ്ടായത് ഇതിന്​ പിന്നാലെ പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.

Back to top button
error: