കോട്ടയം നഗരമദ്ധ്യത്തിലെ സ്കൈവാക്ക് നിര്‍മ്മിതിയുടെ പടം പങ്കുവെച്ച് ഡിവൈഎഫ്ഐ നേതാവ്
കോട്ടയം നഗരമദ്ധ്യത്തിലെ സ്കൈവാക്ക് നിര്‍മ്മിതിയുടെ ചിത്രം പങ്കുവച്ചാണ് ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ് യുഡിഎഫ് സമരത്തെ പരിഹസിക്കുന്നത്. പണി തീരാത്ത സ്കൈവാക്ക് കോട്ടയം നഗരത്തിലെത്തുമ്ബോള് അത്ഭുതത്തോടെ കാണുന്ന നിര്‍മ്മിതിയാണെന്നും ഇതിന്റെ കുറ്റി പറിച്ചിട്ട് പോരേ കെ-റയിലിന്റെ കുറ്റി ഊരുന്നതെന്നും സജീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
കോട്ടയം നഗരത്തില്‍ റോഡിലെ തിരക്ക് ഒഴിവാക്കി കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി മറുപുറം കടക്കാനാണ് ആകാശപാത പദ്ധതി തുടങ്ങിയത്. 2016ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. ഉരുക്ക് തൂണുകളും കമ്ബികളും ചേര്‍ത്ത് രൂപം സ്ഥാപിച്ചെങ്കിലും പിന്നീട് ബാക്കി നിര്‍മ്മാണം നടന്നില്ല.
ഇപ്പോൾ കെ-റയിലിന് അതിര് നിർണ്ണയിച്ച് ഇടുന്ന കുറ്റികൾ പിഴുതെടുക്കാൻ നടക്കുന്ന കോൺഗ്രസുകാരെ പരിഹസിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ്.