Month: January 2022

  • Kerala

    കൊള്ളയടിയുടെ കൊച്ചി-ദുബായ് മോഡൽ;ഈ വിമാന കമ്പനികൾക്ക് ആര് മൂക്കുകയർ ഇടും ?

    ദുബായ്: യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7000 രൂപയിൽ താഴെയാണ് ഇപ്പോഴുള്ളത്.എന്നാൽ തിരികെ പോകണമെങ്കിൽ മൂന്നിരട്ടിയിലേറെ തുക നൽകേണ്ടി വരും.ഇതിൽ യാതൊരു ന്യായീകരണവുമില്ലാത്ത കൊള്ളയടിയാണ് കൊച്ചി ദുബായ് സെക്ടറിലേത്. ദുബായിൽനിന്ന്  കൊച്ചിയിലേക്കു എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ 6500 രൂപ (320 ദിർഹം) മതി. എയർ അറേബ്യ (ഷാർജയിൽനിന്ന്) 6750, സ്പൈസ് ജെറ്റ് 6850, ഇൻഡിഗോ 6950, എയർ ഇന്ത്യാ എക്സ്പ്രസ് 7200, ഫ്ലൈ ദുബായ് 10,750, എമിറേറ്റ്സ് 12,700 രൂപ എന്നിങ്ങനെയാണ് നിരക്ക്.  ഇതേസമയം കൊച്ചിയിൽനിന്ന് ദുബായിലേക്കു പറക്കണമെങ്കിൽ മൂന്നിരട്ടിയിലേറെ തുക കൊടുക്കണം. എയർ ഇന്ത്യാ എക്സ്പ്രസിൽ 21,800, ഇൻഡിഗോ 22,500, എയർ അറേബ്യ (ഷാർജയിലേക്ക്) 23,150, സ്പൈസ് ജെറ്റ് 25,221, എമിറേറ്റ്സ് 25,600, എയർ ഇന്ത്യ 30,650, ഫ്ലൈ ദുബായ് 31,400 രൂപ എന്നിങ്ങനെയാണ് തുക.യാത്രയ്ക്കു മുൻപ് ഇരുരാജ്യങ്ങളിലുമുള്ള പിസിആർ ടെസ്റ്റ് തുക കൂടി ചേർത്താൽ ചിലവ് ഇനിയും കൂടും.  ക്രിസ്മസ്, പുതുവർഷ അവധിക്കു നാട്ടിലേക്കു…

    Read More »
  • Kerala

    പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത: റാന്നി-പൊൻകുന്നം  റീച്ച് പൂർത്തിയായി

    റാന്നി: പുനലൂർ‌–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി–പൊൻകുന്നം(പ്ലാച്ചേരി-പൊൻകുന്നം റീച്ച്) ഭാഗത്തെ വികസനം അവസാനഘട്ടത്തിലെത്തി. മൂലേപ്ലാവ് പാലത്തിന്റെ നിർമാണം കൂടിയാണ് ഇനി പൂർ‌ത്തിയാകാനുള്ളത്.50 മീറ്റർ ഇടവിട്ട് റോഡിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇതോടെ രാത്രിയിലും പൂർണമായി വെളിച്ചം വിതറുന്ന പാതയായി റാന്നി–പൊൻകുന്നം ഭാഗം മാറി. റോഡിന്റെ മധ്യത്തിലും ഇരുവശങ്ങളിലും വെള്ള വരകളിട്ടു. അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ മഞ്ഞ വരയും ഇട്ടിട്ടിട്ടുണ്ട്. പാതയിൽ എല്ലാ ഭാഗത്തും ട്രാഫിക് സൈൻ ബോർ‌ഡുകളും ദിശാസൂചികകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന കവലകളിൽ നടപ്പാതയുമുണ്ട്. പ്ലാച്ചേരിക്കും മക്കപ്പുഴ ഗേറ്റിനും മധ്യ ഭാഗത്തു നിന്നാണ് പ്ലാച്ചേരി–പൊൻകുന്നം റോഡ് വികസനം തുടങ്ങുന്നത്. ഇവിടം മുതൽ റോഡിൽ മാറ്റം കാണാനുണ്ട്.ഈ പാതയിലെ മറ്റു റീച്ചുകളിൽ പണികൾ ഇനിയും ബാക്കിയാണ്. പുനലൂരിൽ നിന്നും പത്തനാപുരം, കോന്നി, കുമ്പഴ, റാന്നി, പ്ലാച്ചേരി,  പൊന്തൻപുഴ, കറിക്കാട്ടൂർ, മണിമല, മൂലേപ്ലാവ്, ചെറുവള്ളി, ചിറക്കടവ് വഴി കെകെ റോഡിലെ പൊൻകുന്നത്ത് സന്ധിക്കുന്ന പാതയാണിത്. 10 മീറ്റർ വീതിയിലാണ് ടാറിങ് നടത്തിയിട്ടുള്ളത്. പുതിയ കലുങ്കുകൾ, ഓട എന്നിവയും…

    Read More »
  • Kerala

    കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 19.64 കോടി: മന്ത്രി വീണാ ജോര്‍ജ്

    പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 19,63,90,095 രൂപയുടെ അനുമതി നല്‍കാന്‍ കിഫ്ബി നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആദ്യവര്‍ഷ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള സാധന സാമഗ്രികള്‍ക്കുള്ള തുകയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അത്യാഹിത വിഭാഗം 2.09 കോടി രൂപ, മാതൃ, നവജാത ശിശു സംരക്ഷണം ഉള്‍പ്പെടെയുള്ള വിഭാഗത്തിന് 2.12 കോടി, മോഡ്യുലാര്‍ ലാബ് 2.47 കോടി, 2 മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ 1.4 കോടി, ഓപ്പറേഷന്‍ തീയറ്ററിനാവശ്യമായ മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സംവിധാനം 2.87 കോടി, ബ്ലഡ് ബാങ്ക് 1.15 കോടി, അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഭാഗങ്ങള്‍ക്ക് 3.32 കോടി, മൈക്രോബയോളജി, പത്തോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ക്കായി 1.69 കോടി, ലെക്ചര്‍ ഹാള്‍, അനാട്ടമി മ്യൂസിയം എന്നിവയ്ക്കായി 1.7 കോടി എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായാണ് പണം അനുവദിച്ചിരിക്കുന്നത്.

    Read More »
  • NEWS

    പെരുന്തേനീച്ചയുടെ ആക്രമണത്തിൽ രണ്ടുപേര്‍ മരിച്ചു, നാലുപേർക്ക് പരിക്ക്

    അകത്തേത്തറ വിശാലാക്ഷി മന്ദിരത്തില്‍ ശരവണന്‍, കൊഴിഞ്ഞാമ്പാറ വെള്ളച്ചികുളം കെ. കൃഷ്ണന്‍ എന്നിവരാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. കാറ്ററിങ് ജോലിക്കാരനായ ശരവണന്‍ പരിചയക്കാരനായ ശിവദാസൻ്റെ വീട്ടില്‍ ഓര്‍ഡർ എടുക്കാൻ എത്തിയപ്പോഴാണ് പെരുന്തേനിച്ച ആക്രമിച്ചത്. കൊഴിഞ്ഞാമ്പാറയില്‍ സുഹൃത്തിനൊപ്പം തെങ്ങിന്‍തോട്ടം നോക്കാന്‍ പോയപ്പോഴാണ് കൃഷ്ണൻ പെരുന്തേനീച്ചയുടെ ആക്രമണത്തിനിരയായത് പാലക്കാട്: പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു. കൊഴിഞ്ഞാമ്പാറയിലും അകത്തേത്തറയിലുമാണ് തേനീച്ച ആക്രമകാരികളായത്. തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ നാലുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിലൊരാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അകത്തേത്തറ ചെക്കിനിപ്പാടം വിശാലാക്ഷി മന്ദിരത്തില്‍ കനകന്റെ മകന്‍ ശരവണന്‍ (46),   കോഴിഞ്ഞാമ്പാറ വെള്ളച്ചികുളം കെ. കൃഷ്ണന്‍ (50) എന്നിവരാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. അകത്തേത്തറയിലുണ്ടായ തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റ നാഗമ്പള്ളത്ത് വീട്ടില്‍ ശിവദാസന്‍, ശിവദാസന്റെ ഭാര്യ വിമല, മരുമകന്‍ ശ്രീജിത്ത്, ശിവദാസന്റെ സഹോദരന്‍ മുരുകന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവദാസനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് അകത്തേത്തറയില്‍ തേനീച്ചയിളകിയത്. തെക്കേത്തറയിലെ വേട്ടയ്ക്കൊരുമകന്‍…

    Read More »
  • India

    പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ നടപടി: ഫിറോസ്പുര്‍ എസ്എസ്പിയെ സസ്പെന്‍ഡ് ചെയ്തു

    ന്യൂഡൽഹി: സുരക്ഷാവീഴ്ചയെ തുടർന്ന് പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഫിറോസ്പുര്‍ എസ്എസ്പിയെയാണ് ഇതിനെ തുടർന്ന് സസ്പെന്‍ഡ് ചെയ്തത്.പ്രോട്ടോകോൾ പ്രകാരം സംസ്ഥാന പൊലീസ് ആണ് പ്രധാനമന്ത്രി പോകുന്ന വഴിയിൽ സുരക്ഷ ഒരുക്കേണ്ടിയിരുന്നത്. വിഐപി കടന്നു പോകുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും റോഡ് പൊലീസ് സീൽ ചെയ്യേണ്ടതാണ്. എന്നാൽ പ്രോട്ടോകോൾ പാലിക്കാൻ പഞ്ചാബ് പൊലീസ് അലംഭാവം കാണിച്ചെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം. ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് പ്രധാനമന്ത്രി മോദിയ്ക്ക് സംഭവിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.പഞ്ചാബ് പൊലീസ് കൂടി സമ്മതിച്ചതിനു ശേഷമാണ് പ്രധാനമന്ത്രി റോഡ് മാർഗം പോകാൻ തീരുമാനിച്ചതെന്ന് എസ്പിജി നേരത്തെ വ്യക്തമാക്കിയിരുന്നു. അടിയന്തര ഘട്ടങ്ങളിൽ പ്രധാനമന്ത്രിയെ ഒഴിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന സുരക്ഷാ നിർദേശം നടപ്പായില്ലെന്നും പൊലീസ് ഇത്തരത്തിൽ പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു. സാധാരണയായി പ്രധാനമന്ത്രി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുമ്പോൾ സ്വീകരിക്കാനും അനുഗമിക്കാനും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും…

    Read More »
  • India

    തമിഴ്നാട്ടിൽ കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ;സ്കൂളുകൾ അടച്ചു

    ചെന്നൈ: ഒമിക്രോൺ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ  കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.സംസ്ഥാനത്ത് നാളെ മുതൽ രാത്രി ലോക്ഡൗൺ  പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും.  കടകൾ, വ്യാപാര സ്ഥാപനങ്ങൾ ഹോട്ടലുകൾ, സിനിമാ തീയേറ്ററുകൾ തുടങ്ങിയവയൊന്നും രാത്രി പത്ത് മണിക്ക് ശേഷം പ്രവർത്തിക്കരുത്. സ്കൂളുകൾ അടയ്ക്കും. 1 മുതൽ 9 വരെ ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ഏർപ്പെടുത്തും. പാൽ, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങൾക്ക് വിലക്കില്ല. പെട്രോൾ പമ്പുകൾക്കും ഗ്യാസ് സ്റ്റേഷനുകൾക്കും മുഴുവൻ സമയം പ്രവർത്തിക്കാം. നിയന്ത്രണങ്ങളുടെ ഭാ​ഗമായി വാളയാർ ഉൾപ്പടെയുള്ള അതിര്‍ത്തികളില്‍ തമിഴ്നാട് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ടു വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ തമിഴ്നാട് യാത്രയ്ക്ക് നിര്‍ബന്ധമാക്കി. ആദ്യ ദിവസങ്ങളില്‍ ആരെയും മടക്കി അയക്കുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.

    Read More »
  • Kerala

    പത്തനംതിട്ടയിൽ കോൺഗ്രസിന്റെ അടിത്തറ ഇളകുന്നു

    പ​ത്തനംതിട്ട: ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൂ​ടി നഷ്ടപ്പെട്ടതോടെ ജി​ല്ല​യി​ല്‍  യുഡിഎഫ് നിലം പരിശായി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു ​ശേ​ഷം യു​ഡി​എ​ഫി​നു ല​ഭി​ച്ച ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും ഇ​തോ​ടെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ  നഷ്ടപ്പെട്ടിരിക്കയാണ്. ആ​റു ​മാ​സം മു​മ്പ് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​മാ​യ​തു കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ പ്ര​ശ്‌​ന​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന​ലെ കോ​യി​പ്ര​ത്തും സ​മാ​ന വി​ഷ​യ​ങ്ങ​ളാ​ണ് കാ​ര​ണ​മാ​യ​ത്.

    Read More »
  • Kerala

    കുതറിയോടാൻ ശ്രമിക്കുന്ന സിംഹത്തെ കൈയിലെടുത്ത് യുവതി, സംഭവം കുവൈത്തിൽ

     കുതറിയോടാൻ ശ്രമിക്കുന്ന സിംഹത്തെ അനായാസം കൈയിലെടുത്തു നീങ്ങുന്ന യുവതി.കുവൈത്തിലെ സബാഹിയ പ്രദേശത്താണ് സംഭവം.സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൂട്ടിൽ നിന്നും പുറത്തു ചാടിയ സിംഹത്തെ ജനവാസകേന്ദ്രത്തിൽ നിന്നും  പിടികൂടിയത്. വന്യമൃഗങ്ങളെ വളർത്തുന്നത് കുവൈറ്റിൽ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളർത്തുന്നവർ ഏറെയാണ്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവച്ച് പിടിച്ച് മൃഗശാല അധികൃതർക്ക് കൈമാറുകയായിരുന്നു.

    Read More »
  • Kerala

    മാർച്ച് 31 കഴിഞ്ഞാൽ പാൻ കാർഡ് ഉടമകൾക്ക് 10000 രൂപ പിഴ? 

    പാൻ കാർഡ് (പെർമനന്റ് അക്കൗണ്ട് നമ്പർ) ആധാർ കാർഡുമായി 2022 മാർച്ച് 31-നകം ബന്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ അന്ത്യശാസനം. നിരവധി തവണ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ, ഇക്കുറിയും സമയപരിധി നീട്ടിയില്ലെങ്കിൽ വ്യക്തികളുടെ പാൻ കാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഭാവിയിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആയിരം രൂപ ഫീസ് കൂടി നൽകേണ്ടി വരും. ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്ത വ്യക്തികൾ മാർച്ച് 31 ന് ശേഷം 1000 രൂപ ടിഡിഎസ് നൽകേണ്ടി വരും. അതിന് പുറമെ പതിനായിരം രൂപ ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം പിഴയും നൽകേണ്ടി വരും. അതിനാൽ തന്നെ പണം നഷ്ടമാവാതിരിക്കാനും മനപ്രയാസവും അലച്ചിലുകളും ഒഴിവാക്കാനും എത്രയും വേഗം പാൻ കാർഡിനെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതാണ് ഉചിതം.

    Read More »
  • NEWS

    വയനാട്ടിൽ കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്ന് മരിച്ചു

    കോവിഡ് ബാധിച്ചതിനെ തുടർന്ന് പൂർണ്ണ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രണ്ടു ദിവസം മുമ്പാണ്. കോവിഡിനെ തുടർന്ന് ന്യൂമോണിയയും ബാധിച്ചതോടെ ആരോഗ്യനില വഷളായി. പ്രസവത്തിനു ശേഷം യുവതി മരിച്ചു വൈത്തിരി: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പൂക്കോട് അനിമൽ സയൻസ് സർവകലാശാലയിൽ മൂന്നാം വർഷ ബി. വി. എസ് വിദ്യാർത്ഥിനി ഫെമിദ (21) യാണ് മരിച്ചത്. പാലക്കാട് പുതുക്കോട് സ്വദേശികളായ അബ്ദുൽ ഷുക്കൂർ – റജീന ദാമ്പതികളുടെ മകളാണ് ഫെമിദ. രണ്ടു ദിവസം മുമ്പാണ് പൂർണ്ണ ഗർഭിണിയായ യുവതിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡിനെ തുടർന്ന് ന്യൂമോണിയയും ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. പ്രസവത്തിനു ശേഷമാണ് യുവതി മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. തലപ്പുഴയിലെ വാടകവീട്ടിൽ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു ഫെമിദ. ഭർത്താവ് ബാസിത്ത് ഇബ്രാഹിം കൊച്ചിൻ  റിഫൈനറിയിൽ ഉദ്യോഗസ്ഥനാണ്.

    Read More »
Back to top button
error: