KeralaNEWS

കുതറിയോടാൻ ശ്രമിക്കുന്ന സിംഹത്തെ കൈയിലെടുത്ത് യുവതി, സംഭവം കുവൈത്തിൽ

 കുതറിയോടാൻ ശ്രമിക്കുന്ന സിംഹത്തെ അനായാസം കൈയിലെടുത്തു നീങ്ങുന്ന യുവതി.കുവൈത്തിലെ സബാഹിയ പ്രദേശത്താണ് സംഭവം.സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൂട്ടിൽ നിന്നും പുറത്തു ചാടിയ സിംഹത്തെ ജനവാസകേന്ദ്രത്തിൽ നിന്നും  പിടികൂടിയത്.
വന്യമൃഗങ്ങളെ വളർത്തുന്നത് കുവൈറ്റിൽ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളർത്തുന്നവർ ഏറെയാണ്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവച്ച് പിടിച്ച് മൃഗശാല അധികൃതർക്ക് കൈമാറുകയായിരുന്നു.

Back to top button
error: