KeralaNEWS

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി:വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ല ബിലീവേർസ് ആശു പത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.അത്തിക്കയം മടന്തമൺ കക്കുഴിയിൽ മാത്യൂ കുരുവിളയുടെ മകൻ ഡിനു കുരുവിള ( 30 ) ആണ് മരിച്ചത് റാന്നി- ഇട്ടിയപ്പാറ പോസ്റ്റോഫീസ് ജംഗ്ഷനിൽ കംപ്യൂട്ടർ സെയിൽസ് , സർവീസ് സ്ഥാപനം നടത്തിവരികയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ  പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ആശുപത്രിപ്പടിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. ഡിനുവിനെ കൂടാതെ കാറിലുണ്ടായിരുന്ന റാന്നി കല്ലും പറമ്പിൽ കെ.എസ് ഷിനു (38), മന്ദമരുതി പനം തോട്ടത്തിൽ ജിബി ജോൺ ( 33 ), റാന്നി വരാപ്പുഴ ലിനു രാമചന്ദ്രപ്പണിക്കർ എന്നിവർക്കും പരിക്കേറ്റിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിക്കാനത്തിന് പോയിട്ട് റാന്നിയിലേക്ക് മടങ്ങും വഴിയാണ് അപകടം. ഡിനു വിന്റെ മൃതദേഹം പത്തനംതിട്ടയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം പിന്നീട്.
 മാതാവ് സാലമ്മ. സഹോദരൻ ഡിലു കുരുവിള.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: