IndiaNEWS

എമിറേറ്റ്സ്  നറുക്കെടുപ്പില്‍ ഒരു മാസത്തിനുള്ളില്‍ രണ്ടുതവണ 77,777 ദിര്‍ഹം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി

ബുദാബി: എമിറേറ്റ്സ് ഡ്രോയിൽ  ഒരു മാസത്തിനുള്ളില്‍ രണ്ടുതവണ സമ്മാനം ലഭിക്കുക.അതും 77,777ദിർഹം വീതം !  16  വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ  ശ്രീറാം ശാന്ത നായിക്(46) ആണ് ഈ ഭാഗ്യവാൻ. നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ സ്തംഭിച്ചുപോയി എന്നും ഞാന്‍ തിരഞ്ഞെടുത്ത നമ്പറുകള്‍ ഒരു മാസത്തിനുള്ളില്‍ രണ്ടുതവണ വിജയിച്ചത് വിശ്വസിക്കാനായില്ലെന്നും  ശ്രീറാം ശാന്ത നായിക് പറഞ്ഞു.
നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരുമെന്നും ശ്രമിച്ചു കൊണ്ടിരുന്നാല്‍ ഇനിയും നേട്ടം കൈവരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: