Month: January 2022

  • Kerala

    മലയാളികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ബ്രോ ഡാഡി ജനുവരി 26 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍

    മലയാളി പ്രേക്ഷകര്‍ ഇന്നേവരെ കാണാത്ത ഒരു അച്ഛനും മകനും. തീര്‍ത്തും വ്യത്യസ്തരായ ആ രണ്ടുപേരുടെ ജീവിതത്തിലുണ്ടാകുന്ന കോമഡികളുും ട്വിസ്റ്റുകളും കോര്‍ത്തിണക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ബ്രോ ഡാഡി’ ജനുവരി 26 മുതല്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍. പൃഥിരാജ് വീണ്ടും സംവിധായകകുപ്പായം അണിയുന്ന ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തുന്നത് മലയാളികളുടെ സ്വന്തം നടനവിസ്മയം മോഹന്‍ലാലാണ്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദന്‍, ജഗദീഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് . ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്. ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ: ‘കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ക്ലീന്‍ ഫാമിലി എന്റര്‍ടെയിനറാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം വീണ്ടും പൃഥിക്കൊപ്പം മറ്റൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. പൃഥ്വിയിലെ സംവിധായകനും ഞാനും തമ്മിലുള്ള കെമിസ്ട്രി ബ്രോ ഡാഡിയിലും വര്‍ക്കൗട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകര ഈ സിനിമ…

    Read More »
  • Kerala

    ഭർത്താവ് വീട്ടിലെത്താൻ വൈകി ; യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

    കൊല്ലം: ഭർത്താവ് വീട്ടിൽ എത്താൻ താമസിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഉമ്മന്നൂർ വേങ്ങൂർ ശ്രീനിലയത്തിൽ അഭിലാഷിന്റെ ഭാര്യ ജാനു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു സംഭവം. 2017 ഓഗസ്റ്റിൽ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ നടന്ന സമൂഹ വിവാഹത്തിലാണ് അഭിലാഷും ജാനുവും വിവാഹിതരായത്. ഭർത്താവും ഭാര്യയുമായി ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതെല്ലാം പറഞ്ഞ് ഒഴിവാക്കിയതായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം ഭർത്താവ് വീട്ടിൽ എത്താൻ താമസിച്ചതിനെച്ചൊല്ലി ജാനുവും ഭർത്താവും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറഞ്ഞു.തുടർന്നു വീട്ടിനുള്ളിൽ തൂങ്ങുകയായിരുന്നുവെന്നും ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു എന്നും ഭർതൃവീട്ടുകാരും പറയുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • India

    കാൺപൂരിലെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ശി​ശു​ഭ​വ​ൻ ​ ഒഴിപ്പിച്ചു

    കാ​ണ്‍​പൂ​ർ: ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ശി​ശു​ഭ​വ​ൻ  ഓ​ഫീ​സ് ഒ​ഴി​പ്പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ശി​ശു​ഭ​വ​നാ​ണ് അ​ന​ധി​കൃ​ത​മാ​യി ഒ​ഴി​പ്പി​ച്ച​ത്. 1968 ജൂ​ണി​ൽ സ്ഥാ​പി​ച്ച ശി​ശു​ഭ​വ​നി​ലൂ​ടെ 1,500 ഓ​ളം കു​ഞ്ഞു​ങ്ങ​ളെ​യും നി​ർ​ധ​ന​രെ​യും മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി പ​രി​പാ​ലി​ച്ചി​രു​ന്നു. നേരത്തെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​ചാരിറ്റിയുടെ കൊൽക്കത്തയിലെ അക്കൗണ്ടും ഒരു മുന്നറിയിപ്പുമില്ലാതെ  മരവിപ്പിച്ചിരുന്നു.

    Read More »
  • Kerala

    കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി;മണിക്കുറുകൾക്കകം കണ്ടെത്തി

    കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി.എന്നാൽ  സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തുകയും ചെയ്തു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്.പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

    Read More »
  • Kerala

    കൊളസ്ട്രോൾ അറിഞ്ഞിരിക്കേണ്ടതും, പാലിക്കേണ്ടതും എന്തെല്ലാം…

      കൊളസ്ട്രോൾ തീർച്ചയായും ശരീരത്തിന് ആവശ്യമായ ഒന്നാണ്. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും മെഴുകു പോലുള്ള കൊളസ്ട്രോൾ കാണാൻ സാധിക്കും. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിനും ഈ കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്. ഇതാകട്ടെ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ടത് എന്തെല്ലാം… ഒന്ന്… ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിന് പകരം ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സാല്‍മൺ, ടൂണ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു രണ്ട്… ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചായ, ചോക്ലേറ്റ് എന്നിവയും കഴിക്കാം. എച്ച്ഡിഎൽ അല്ലെങ്കില്‍ ഗുഡ് കൊളസ്ട്രോള്‍ അടങ്ങിയതാണ് ചോക്ലേറ്റ്. നോണ്‍ മില്‍ക്ക്…

    Read More »
  • Kerala

    സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല; പ്രത്യേക സമ്മേളനം വിളിക്കണം വി ഡി സതീശൻ

      തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതിരുന്ന മുഖ്യമന്തി, തുടക്കം മുതല്‍ക്കെ സഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് ഇപ്പോള്‍ പറയുന്നത് അപഹാസ്യമാണ്. പൗര പ്രമുഖരുമായി ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് വന്നപ്പോള്‍ ചര്‍ച്ച അനുവദിക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. നിയമസഭയില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യില്ല, പൗര പ്രമുഖരുമായി മാത്രമെ ചര്‍ച്ച നടത്തു എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം. ആരില്‍ നിന്നും എന്തെങ്കിലും മറച്ചുവെക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ ഡി.പി.ആര്‍ രഹസ്യരേഖയാക്കിയത് എന്തിനു വേണ്ടിയായിരുന്നു? പാരിസ്ഥിതിക, സമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെ ഭൂമി ഏറ്റെടുക്കാന്‍ കാട്ടുന്ന ഈ ധൃതിക്ക് പിന്നില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ട്. പ്രളയവും ഉരുള്‍പൊട്ടലും പേമാരിയും തുടര്‍ച്ചയായി കേരളത്തെ തകര്‍ത്തെറിഞ്ഞത് മുഖ്യമന്ത്രി മറന്നു പോയോ? കേരളത്തിന്റെ ഭൂഘടനയിലുണ്ടായ…

    Read More »
  • Kerala

    സൗഹൃദം പതുക്കി എം എം ഹസനെത്തി, പുഞ്ചിരിയോടെ സ്വീകരിച്ച് ജഗതി

      ജന്മദിനാശംസകള്‍ നേര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ചലച്ചിത്ര താരം ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു. ജഗതി ശ്രീകുമാറിന്‍റെ 71ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ജഗതിയുടെ പേയാട്ടെ വസതിയില്‍ നേരിട്ടെത്തിയത്. പ്രിയ സൃഹ്യത്തിനെ ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ച് ജഗതി ശ്രീകുമാര്‍ സ്വീകരിച്ചു. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ക്കെ തുടങ്ങിയ ആത്മബന്ധമാണ് ജഗതി ശ്രീകുമാറും എംഎം ഹസ്സനുമായുള്ളത്. അത് ഇന്നും കോട്ടം വരാതെ ഇരുവരും കാത്തുസൂക്ഷിക്കുന്നു.മാര്‍ ഇവാനിയസ് കോളേജിലെ കലാലയ ജീവിതകാലഘട്ടത്തിലെഓര്‍മ്മകളുടെ പുനസാമഗമം കൂടിയായി ഇരുവരുടെയും കൂടിക്കാഴ്ച. കെഎസ് യു നേതാവായിരുന്ന എംഎം ഹസ്സന്‍ അക്കാലത്ത് യൂണിവേഴ്സിറ്റി കലോത്സവ വിജയികളായ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തിയ ഒരുമാസം നീണ്ടുനിന്ന അഖിലേന്ത്യ പര്യടനമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢത കെെവരിക്കുന്നത്.ഹാസ്യ അഭിനയകുലപതി ജഗതി ശ്രീകുമാറിന്‍റെ എല്ലാ ജന്മദിനത്തിലും മുടങ്ങാതെ നേരിട്ടെത്തി ആശംസ അര്‍പ്പിക്കുന്ന പതിവ് ഇത്തവണയും എംഎം ഹസ്സന്‍ തെറ്റിച്ചില്ല. കലാലയ ജീവിതത്തിന് ശേഷം…

    Read More »
  • Kerala

    താഴ്ന്നു പറന്ന ഹെലികോപ്റ്റർ ഏറ്റുമാനൂരിൽ വർക്ക്ഷോപ്പ് തകർത്തു

    കോട്ടയം: ഏറ്റുമാനൂര്‍ വള്ളിക്കാട് കുരിശുമലയ്ക്ക് സമീപം താഴ്ന്നു പറന്ന ഹെലികോപ്റ്റര്‍ വര്‍ക്ക് ഷോപ്പിന് നാശ നഷ്ടമുണ്ടാക്കി.കുരിശുമല സ്വദേശിയായ കുഞ്ഞുമോന്റെ വര്‍ക്ക് ഷോപ്പിനാണ് കേടുപാടുകള്‍ സംഭവിച്ചത്. കൂനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായി താഴ്ന്നു പറന്ന ഹെലികോപ്റ്റര്‍ പ്രദേശവാസികളെ ആശങ്കയിലാക്കിയിരുന്നു.പിന്നാലെയാണ് വർക്ക്ഷോപ്പ് തകർത്തത്.ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ സംഭവിച്ച്‌ വീഴാന്‍ പോവുകയാണെന്നാണ് നാട്ടുകാർ കരുതിയത്. . വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവി ഇടപെട്ടിട്ടുണ്ട്. അസാധാരണമായി ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നതിന് കാരണം വ്യക്തമാക്കാന്‍ നാവികസേനയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടേക്കും.നാവികസേനയുടെ സിഎ ചാര്‍ലി എന്ന ഹെലികോപ്റ്ററാണ് താഴ്ന്ന് പറന്ന് അപകടം വിതച്ചത്.

    Read More »
  • Kerala

    മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് 

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാ സംബന്ധമായി അമേരിക്കയിലേക്ക്. ഈ മാസം 15 മുതല്‍ 29 വരെയാണ് മുഖ്യമന്ത്രിയുടെ അമേരിക്ക സന്ദർശനം.ഭാര്യ കമല, പഴ്‌സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ കൂടെയുണ്ടാകും.മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പോകുന്നത്. ചീഫ് സെക്രട്ടറി വി.പി.ജോയിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

    Read More »
  • Kerala

    പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കരുത്; നടപടികളുമായി പൊതു വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഓഫീസുകളിലേക്ക്

    പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കർമ്മ പദ്ധതിയുമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഡിജിഇ ഓഫീസിൽ നേരിട്ടെത്തി മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഏതാണ്ട് പതിനയ്യായിരത്തോളം ഫയലുകളാണ് ഡിജിഇ ഓഫീസിൽ കെട്ടിക്കിടക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ 6,000 ഫയലുകൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ബാക്കിയുള്ളവയിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കണം. കെട്ടിക്കിടക്കുന്ന ചില ഫയലുകൾ മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ജീവനക്കാരുടെ പെൻഷനുകളിന്മേൽ 1,271 ഫയലുകളിൽ നടപടി പൂർത്തിയാക്കേണ്ടതുണ്ട്. അധ്യാപക പുനർവിന്യാസം, സംരക്ഷണം എന്നിവയുടെ 918 ഫയലുകൾ കെട്ടിക്കിടക്കുകയാണ്. അധ്യാപകരുടെ നിയമന, അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട 5,088 ഫയലുകളിൽ ഇനിയും തീർപ്പാക്കാനുണ്ട്. എയിഡഡ് /എൽ പി / യു പി അധ്യാപക – അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാരം സംബന്ധിച്ച അപ്പീലുകളിൽ 1881 ഫയലുകൾ ഉണ്ട്. വിജിലൻസ്…

    Read More »
Back to top button
error: