യാങ്കൂണ്‍: മ്യാന്‍മറിലെ ജനകീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂ ചിക്ക് തടവുശിക്ഷ. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി 4 വര്‍ഷത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാന്‍ സൂ ചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഇവരെ തടവിലാക്കിയിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.