KeralaNEWS

പ്രതിസന്ധിയിലായി കേരളത്തിലെ ക്ഷീരകർഷകർ

കൊറോണക്കാലത്ത് കേരളത്തിൽ മിക്കവരും പിടിച്ചു നിന്നത് കന്നുകാലി വളർത്തലിലൂടെയായിരുന്നു.പക്ഷെ
കാലിത്തീറ്റ വിലവർധന സാധാരണക്കാരായ ക്ഷീരകർഷകരെ കുറച്ചൊന്നുമല്ല ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.തീറ്റവിലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വലിയ വർധനയുണ്ടായിട്ടും പാൽവിലയിൽ മാത്രം യാതൊരു മാറ്റവും വന്നിട്ടില്ല.ഉൽപാദനച്ചെലവ് വർധിക്കുന്നതല്ലാതെ വരുമാനത്തിൽ മാറ്റമൊന്നും ഉണ്ടാകാത്തതാണ് കർഷകരെ വലയ്ക്കുന്നത്.

 കാലിത്തീറ്റ വില 1300 കടന്ന് കുതിക്കയാണ്.ക്ഷീരസംഘത്തിൽ പാലും അളന്ന് ആ പാലിന്റെ വില നോക്കിയാൽ ഒരു ലീറ്റർ പാലിന്  34 രൂപയാകും കിട്ടുന്നത്.അവർ അത് വിൽക്കുന്നത് 42നും.കാലിത്തീറ്റയുടെ വില കുറയ്ക്കുകയോ പാലിന്റെ വില കൂട്ടുകയോ ചെയ്യാതെ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് ക്ഷീരകർഷകർക്ക് കേരളത്തിൽ.സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

Back to top button
error: