Month: December 2021
-
Kerala
എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്; കർശന പരിശോധന തുടരുന്നു
ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് എക്‌സൈസ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 358 എൻ ഡി പി എസ് കേസുകളും, 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എം ഡി എം എ, 453 ഗ്രാം ഹാഷിഷ് ഓയിൽ, 264 ഗ്രാം നാർക്കോട്ടിക് ഗുളികകൾ, 40 ഗ്രാം മെത്താംഫിറ്റമിൻ, 3.8 ഗ്രാം ബ്രൗൺ ഷുഗർ, 13.4 ഗ്രാം ഹെറോയിൻ, 543 ലിറ്റർ വാറ്റ് ചാരായം, 1072 ലിറ്റർ അന്യ സംസ്ഥാന മദ്യം, 3779 ലിറ്റർ ഐ എം എഫ് എൽ, 33,939 ലിറ്റർ കോട എന്നിവ കണ്ടെടുത്തു. ഇതിന് പുറമെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപ പിടിച്ചെടുത്ത് പാറശ്ശാല പോലീസിന് കൈമാറി. തമിഴ്നാട് അതിർത്തിയിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ തമിഴ്നാട് പ്രൊഹിബിഷൻ വിങ്ങുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 72,77,200 രൂപ പിടിച്ചെടുത്ത് തമിഴ്നാട് പ്രൊഹിബിഷൻ വിങ്ങിന് കൈമാറി.…
Read More » -
Kerala
വിസ്മയയെ വീട്ടുകാർക്ക് കൂടുതലിഷ്ടം, കത്തിവീശി വീഴ്ത്തി, ജീവനോടെ കത്തിച്ചു: ജിത്തുവിന്റെ മൊഴി പുറത്ത്
കൊച്ചി:വടക്കൻ പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി ജിത്തുവിന്റെ (22) മൊഴി. സഹോദരിയോട് വീട്ടുകാർക്കുള്ള സ്നേഹക്കൂടുതലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. കത്തി വീശി വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ശരീരത്തിൽ തീ പടർന്നതോടെ ജിത്തുവിനെ ചേർത്തുപിടിക്കാൻ വിസ്മയ ശ്രമിച്ചെന്നും സമീപത്തുണ്ടായിരുന്ന മേശയുടെ കാൽ ഉപയോഗിച്ച് ജിത്തു പ്രതിരോധിച്ചെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ ജിത്തുവിനെ പൊലീസ് പെരുവാരത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ആക്രമണം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രം മാറിയിട്ടാണ് ജിത്തു വീടുവിട്ടത്. രക്തക്കറ പുരണ്ട വസ്ത്രം പൊലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ജിത്തു മൊഴികൾ കൃത്യമായി നൽകിയെന്ന് പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷം വൈകിട്ടോടെ പറവൂർ കോടതിയിൽ ഹാജരാക്കും. ഇന്നലെ കാക്കനാട്ടെ ‘തെരുവു വെളിച്ചം’ അനാഥാലയത്തിൽ നിന്നാണു ജിത്തുവിനെ പിടികൂടിയത്. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് വിസ്മയയും ജിത്തുവും. മാതാപിതാക്കൾ ആലുവയിൽ ഡോക്ടറെ കാണാൻ…
Read More » -
Kerala
ദത്തുവിവാദക്കേസ് ; അനുപമയും അജിത്തും വിവാഹിതരായി
തിരുവനന്തപുരം: ദത്തുവിവാദക്കേസിലെ പരാതിക്കാരിയായ അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. പട്ടം രജിസ്റ്റര്‍ ഓഫീസിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിക്കു ദത്തു നല്‍കിയെന്ന അനുപമയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. കുഞ്ഞ് ജനിക്കുമ്പോള്‍ അജിത്, ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നില്ല. വിവാഹിതനായ ആളുമായുള്ള ബന്ധം അനുപമയുടെ കുടുംബം അംഗീകരിച്ചില്ല. കുട്ടിയെ തന്നില്‍നിന്നും വേര്‍പെടുത്തി ശിശുക്ഷേമ സമിതിക്കു ദത്തു നല്‍കിയെന്നായിരുന്നു അനുപമയുടെ പരാതി. ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ അനുപമയും അജിത്തും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കുടുംബക്കോടതിയില്‍ സമര്‍പിച്ചു. ഡിഎന്‍എ പരിശോധനാഫലം അനുകൂലമായതോടെ ആന്ധ്രയിലെ ദമ്പതികള്‍ ദത്തെടുത്ത കുട്ടിയെ കോടതിയുടെ അനുമതിയോടെ അനുപമയ്ക്കു മടക്കി നല്‍കുകയായിരുന്നു.
Read More » -
Kerala
അമ്പൂരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച സംഭവം; 5 പേര്‍ പിടിയിൽ
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ 5 പേര്‍ അറസ്റ്റിലായി. രാഹുല്‍, വിഷ്ണു, സുബിന്‍, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ഞായാറാഴ്ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെയാണ് മദ്യപസംഘം ക്രൂരമായി മര്‍ദിച്ചത്. അവശനായ വിദ്യാര്‍ഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുണ്ട്. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പതിനഞ്ചോളം ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായാണ് വിദ്യാര്‍ഥി പറയുന്നത്. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആറ്റിലെ വെള്ളം നല്‍കി. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവ ദിവസം തന്നെ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
Read More » -
India
ക്രൈസ്തവ സ്നേഹവുമായി കേരളത്തിൽ സംഘപരിവാർ, മറ്റിടങ്ങളിൽ ആക്രമണം: മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട്: ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ സംഘടിതമായ നീക്കമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞു.കേരളത്തില്‍ ക്രൈസ്തവ സ്‌നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാര്‍, രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ക്രിസ്‌ത്യാനികളെ ആക്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പിണറായി. ക്രിസ്മസുമായി ബന്ധപ്പെട്ട് ഒട്ടേറെ ആക്രമങ്ങളാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്. ‘സാന്താ ക്ലോസ് മൂര്‍ദാബാദ്’ എന്ന് ആക്രോശിച്ചാണ് ആന്ധ്രയില്‍ കോലം കത്തിച്ചത്. വാരണാസിയിലെ ആശുപത്രിയില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിനും ആക്രമണമുണ്ടായി. ഹരിയാനയിലെ അംബാലയില്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. കുരുക്ഷേത്രയില്‍ ജയ് ശ്രീറാം എന്ന് അട്ടഹസിച്ചുകൊണ്ട് പള്ളിയിലെ ക്രിസ്മസ് ആഘോഷം സംഘപരിവാര്‍ തടസ്സപ്പെടുത്തി. ഹിന്ദുക്കളെ പങ്കെടുപ്പിച്ച് ക്രിസ്മസ് ആഘോഷം നടത്തേണ്ട എന്ന് പറഞ്ഞ് ബജ്രംഗ്ദള്‍ ആസാമിലും ആക്രമണം നടത്തി. മതപരിവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചാണ് ഇവിടൊക്കെ അക്രമം അഴിച്ചുവിടുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴരപതിറ്റാണ്ട് പിന്നിടുമ്പോള്‍ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ 2.3 ശതമാനമാണ്.…
Read More » -
Kerala
ജി.കെ. പിള്ളയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് വീട്ടുവളപ്പില്‍
അന്തരിച്ച നടന്‍ ജി.കെ. പിള്ളയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് നടക്കും. നാളെ നടത്താനായിരുന്നു ആദ്യ തീരുമാനം. ജി.കെ. പിള്ളയുടെ മകന്‍ പ്രതാപചന്ദ്രന്‍ കുടുംബസമേതം ലണ്ടനിലാണ് താമസം. അദ്ദേഹത്തിനുവേണ്ടിയായിരുന്നു സംസ്‌കാരം ഒരു ദിവസം നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ നീട്ടിവയ്‌ക്കേണ്ടതില്ലെന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഇടവയിലുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ വീട്ടിലെത്തി ജി.കെ. പിള്ളയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
Read More » -
Kerala
തെക്കൻ കേരളത്തിൽ ശക്തമായ കാറ്റിന് സാദ്ധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: തെക്കൻ കേരളത്തിലും കന്യാകുമാരിയിലും ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ ജനുവരി മൂന്നു വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മത്സ്യ തൊഴിലാളികൾ ജാഗ്രത പുലർത്തണം എന്നും മുന്നറിയിപ്പിൽ പറയുന്നു..
Read More » -
Kerala
തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് മാരക മയക്കുമരുന്നുമായി 3 പേര്‍ പിടിയില്‍. ആനയ്ക്കല്‍ ചെമ്മണ്ണൂര്‍ സ്വദേശികളായ മുകേഷ്, അബു, കിരണ്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ പുലര്‍ച്ച ഒരു മണിയോടെ എം ഡി എം എ, ഹാഷിഷ് ഓയില്‍ എന്നിവ വില്‍പ്പന നടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു. പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി ഉല്‍പ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്‌സൈസും സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ പ്രധാനമായും നടക്കുന്നത്. അതേസമയം, പുതുവല്‍സരമാണെങ്കിലും നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും ആഘോഷം. കൊവിഡിന് ഒപ്പം ഡിജെ പാര്‍ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പൊലീസിന്‌റെ കര്‍ശന നിലപാടുകളുമാണ് ആഘോഷങ്ങള്‍ കുറയാന്‍ പ്രധാന കാരണം.
Read More » -
Kerala
ഭൂരഹിതരെ സഹായിക്കാൻ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിൻ
2021-22 മുതലുള്ള 3 വർഷങ്ങൾ കൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കാനാണ് തീരുമാനമെന്നും എന്നാൽ ആ ലക്ഷ്യം നേടാൻ സർക്കാർ സംവിധാനത്തിലൂടെ മാത്രമായി സാധ്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണ്. അത് ഉറപ്പാക്കാനായി “മനസ്സോടിത്തിരി മണ്ണ്” എന്ന പേരിൽ വിപുലമായ ഒരു ക്യാമ്പയിൻ സർക്കാർ തലത്തിൽ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ‘ഭവനരഹിതരില്ലാത്ത കേരളം’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു. അതിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീട് നൽകി ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ യശസ്സ് ഉയർത്തി. ആദ്യ രണ്ടു ഘട്ടങ്ങൾ പിന്നിട്ട് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലൈഫ് മിഷൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാംപയിനിൻ്റെ സംസ്ഥനതല ഉദ്ഘാടനം ഇന്നലെ നിർവഹിച്ചു. 1000 ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി പരമാവധി 2.5…
Read More » -
Kerala
എരുമേലി ചന്ദനക്കുടത്തിന് ഇന്ന് കൊടിയേറും
എരുമേലി: എരുമേലിയുടെ മതമൈത്രി വിളിച്ചോതുന്ന പ്രസിദ്ധമായ ചന്ദനക്കുടം ഉത്സവത്തിന് ഇന്ന് കൊടിയേറും.അടുത്തമാസം പത്തിന് നടക്കുന്ന ചന്ദനക്കുട ആഘോഷം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകുന്നേരം ആറിനാണ് ചന്ദനക്കുട ആഘോഷങ്ങൾക്ക് തുടക്കമായി കൊടിയേറ്റ് നടക്കുക. നൈനാർ ജുമാ മസ്ജിദിൽ നടക്കുന്ന കൊടിയേറ്റ് പ്രസിഡന്റ് ഹാജി പി എ ഇർഷാദ് നിർവഹിക്കും. ഭാരവാഹികൾ, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. സെക്രട്ടറി സി എ എം കരീമിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് കോവിഡ്, ഒമിക്രോൺ മാനദണ്ഡങ്ങൾ പാലിച്ച് ഒരുക്കിയിട്ടുള്ളത്. എരുമേലിയെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ച അമ്പലപ്പുഴ – ആലങ്ങാട്ട് പേട്ടതുള്ളലിനും തലേ ദിവസം രാത്രിയിൽ അരങ്ങേറുന്ന ചന്ദനക്കുടം ആഘോഷത്തിനും ഇനി പത്ത് ദിവസം മാത്രം. ചന്ദനക്കുട ആഘോഷം പത്തിനും പേട്ടതുള്ളൽ പിറ്റേന്നുമാണ്. ശ്രീ അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ച ഐതിഹ്യത്തിന്റെ സ്മരണയാണ് പേട്ടതുള്ളൽ.ശ്രീ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ആചാരങ്ങളോടെ ആദ്യം പേട്ടതുള്ളൽ നിർവഹിക്കും. പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘം തുടർന്ന് പേട്ടതുള്ളൽ നിർവഹിക്കും.…
Read More »