തിരുവനന്തപുരം: പുതുവർഷത്തിന് മുൻപ് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസ് ഐജിയായും പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും പത്തനംതിട്ട എസ്പി ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും നിയമിച്ചു. ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റമുണ്ട്. ജി.സ്പർജൻകുമാർ ആണ് തിരുവനന്തപുരം കമ്മിഷണർ.