തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്കിയ കേസില്‍ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിൾ ശേഖരിച്ചു. അനുപമയുടെയും പങ്കാളിയുടേയും സാമ്പിൾ ഉച്ച കഴിഞ്ഞ് എടുക്കും. ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായാലും കോടതി വഴിയാകും അനുപമയ്ക്ക് കുട്ടിയെ കൈമാറുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ആന്ധ്രയില്‍ ഡിഎന്‍എ പരിശോധന നടത്താത്തത് സുതാര്യത ഉറപ്പാക്കാൻ വേണ്ടിയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സില്ലാതെയാണ് ശിശുക്ഷേ സമിതി കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന വാദം ആരോഗ്യമന്ത്രി തള്ളി. 2022 ഡിസംബര്‍ വരെ ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സുണ്ടെന്നും മന്ത്രി പറഞ്ഞു.