NEWS
കെ.എസ്.ഇ.ബി ജീവനക്കാരൻ കട്ടപ്പനയിൽ ഷോക്കേറ്റ് മരിച്ചു
ലൈൻ ഓഫാക്കിയ ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് കെ.എസ് ഇ.ബി പറയുന്നു. പക്ഷേ ലൈനിൽ വൈദ്യുതി പ്രവാഹം എങ്ങനെയുണ്ടായി എന്നതിനു മറുപടിയില്ല
ഇടുക്കി: കട്ടപ്പന നഗരത്തിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.
നിർമ്മല സിറ്റി സ്വദ്ദേശി മണ്ണാത്തിക്കുളത്തിൽ എം.വി ജേക്കബ് (ബെന്നി ) യാണ് മരിച്ചത്.
ലൈൻ ഓഫ് ആക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് കെ.എസ് ഇ.ബി അധികൃതർ പറയുന്നു. പക്ഷേ ലൈനിൽ വൈദ്യുതി പ്രവാഹം എങ്ങനെയുണ്ടായി എന്നതിൽ അവ്യക്തത തുടരുന്നു.