Month: October 2021
-
NEWS
” 99 ക്രൈം ഡയറി ” സൈന പ്ലേ ഒടിടി യിൽ
ജിബു ജേക്കബ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ സിന്റോ സണ്ണി കഥയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “99ക്രൈം ഡയറി” എന്ന ചിത്രം സൈന പ്ലേ ഒടിടി യിൽ റിലീസായി. ശ്രീജിത്ത് രവി,വിയാൻ മംഗലശ്ശേരി,ഗായത്രി സുരേഷ്,പയസ്, ഫർസാന,പ്രമോദ് പടിയത്ത്,ധ്രുവ് നാരായണൻ,സുമ ദേവി, ഷിബു ലാസർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തീകരിച്ച ’99’ ഒരു ക്രൈം ത്രില്ലെർ ആണ്.1999ലെ ആദിവാസി വനമേഖലയിലെ ഭൂസമരവുമായ് ബന്ധപ്പെട്ട കഥപറയുന്ന ചിത്രം തുടർച്ചയായ കൊലപാതകങ്ങളുടെ വർത്തമാനകാലം ചർച്ച ചെയ്യുന്നു. നക്സൽ ലൂയി എന്ന ശക്തമായ കഥാപാത്രത്തെയാണ് ശ്രീജിത്ത് രവി അവതരിപ്പിക്കുന്നത്.. കാലം മായ്ക്കാത്ത മുറിവുകളുടെ എണ്ണിയാലൊടുങ്ങാത്ത പകപോക്കലുകളുമാണ് ചിത്രത്തിലെ പ്രമേയം. സംവിധായകനും, നിർമ്മാതാവുമായ ജിബു ജേക്കബ്ന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചുവരുന്ന സിന്റോ സണ്ണി 2015ൽ പുറത്തിറക്കിയ ‘നൂൽപ്പാലം ‘എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൂടാതെ ‘ഗുരുവിന്റെ നിർമ്മാണത്തിൽ ശിഷ്യന്റെ സിനിമ’ എന്നൊരു പ്രേത്യേകത കൂടിയുണ്ട് ’99’ക്രൈം ഡയറിക്ക്. ഛായാഗ്രഹണം…
Read More » -
NEWS
വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി;മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. 1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബര്‍ 31-ന് അവസാനിക്കുകയായിരുന്നു. കോവിഡ് മൂലമുള്ള പ്രശ്നങ്ങളില്‍ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള രേഖകള്‍ പുതുക്കാന്‍ സാവകാശം വേണമെന്ന വിവിധ തലങ്ങളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സാരഥി, വാഹന്‍ എന്നീ സോഫ്റ്റ് വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
Read More » -
NEWS
നവവധു സ്ത്രീധനമായി നൽകിയ 51 പവന്റെ ആഭരണങ്ങളും കാറുമായി കാമുകനൊപ്പം ഒളിച്ചോടി
രണ്ടാഴ്ച മുമ്പാണ് പ്രവാസിയായ യുവാവിനൊപ്പമുള്ള യുവതിയുടെ വിവാഹം കഴിഞ്ഞത് . ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം. എസ്.ബി.ഐയിലെ കളക്ഷന്‍ ഏജന്റായ യുവതി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകിയിട്ടും തിരിച്ചെത്താതായതോടെയാണ് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പേ ഇരുപത്തിമൂന്നുകാരിയായ നവവധു സ്ത്രീധനം സഹിതം കാമുകനൊപ്പം ഒളിച്ചോടി. പുല്ലുവിള സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയെ കാണാതായതോടെ നവവരന്റെ വീട്ടുകാര്‍ ആശങ്കയിലായി. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ യുവതിയെയും കാമുകനെയും കണ്ടെത്തി. എന്നാല്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ യുവതി വിസമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് ഇരുപത്തിമൂന്നുകാരി അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് പ്രവാസിയായ യുവാവിനൊപ്പമുള്ള യുവതിയുടെ വിവാഹം കഴിഞ്ഞത് . ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം നടന്നത്. എസ്.ബി.ഐ.യിലെ കളക്ഷന്‍ ഏജന്റായ യുവതി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. സ്ത്രീധനമായി വീട്ടുകാര്‍ കൊടുത്ത 51…
Read More » -
LIFE
ലെസ്ബിയൻ പ്രണയത്തിന്റെ ചൂടും ചൂരും നിറച്ച് ഹോളിവൂണ്ട്
സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട് ‘ (HOLY WOUND) എന്ന സൈലന്റ് മൂവി ലെസ്ബിയൻ പ്രണയമാണ് വിഷയമാക്കിയിരിക്കുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം ഒരു തടസ്സമാകുന്നില്ലായെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രണയം, രണ്ട് മനസ്സുകളുടെ പറഞ്ഞു തീർക്കാൻ കഴിയാത്ത ആവേശമാണ്. ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ഹോളിവൂണ്ട് മുന്നേറുന്നത്. അത്തരം മുഹൂർത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോർന്നുപോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്. ലെസ്ബിയൻ പ്രണയത്തിന്റെ റിയലിസത്തിലൂന്നിയുള്ള മുഹൂർത്തങ്ങളൊരുക്കൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വൈകാരിക കാഴ്ച്ചകളുടെ പുതു അനുഭവം തന്നെയായിരിക്കും. ജാനകി സുധീർ , അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ – സഹസ്രാര സിനിമാസ് , സംവിധാനം – അശോക് ആർ നാഥ് , നിർമ്മാണം – സന്ദീപ്…
Read More » -
NEWS
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ അന്തരിച്ചു
നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്. രാവിലെ ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ബംഗലൂരു: ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാർ വിട പറഞ്ഞു. ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്. ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 46 കാരനായ പുനീത് രാജ്കുമാറിനെ സന്ദർശിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ വിക്രം രാവിലെ ആശുപത്രിയിൽ എത്തിയിരുന്നു.
Read More » -
NEWS
ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി പൊലീസിൽ പരാതി നൽകിയ ശേഷം കൈക്കുഞ്ഞുമായി സുഹൃത്തിനൊപ്പം പോയ യുവതി കായലില്‍ ചാടി
ഭർത്താവ് സുമിത്തിനെതിരേ പൊലീസിൽ പരാതി നൽകിയശേഷം ബൈക്കിൽ എറണാകുളത്തേക്ക് പോകുകയായിരുന്നു യുവതി. മങ്ങാട് പാലത്തിലെത്തിയപ്പോൾ തലകറങ്ങുന്നു എന്ന് പറഞ്ഞ് പാലത്തിൽ ബൈക്ക് നിർത്താൻ യുവതി ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞിനെ യുവാവിന്റെ കൈയിലേൽപ്പിച്ച് കായലിലേക്ക് ചാടി കൊല്ലം: ഭർത്താവിനെതിരെ പീഡന പരാതി നൽകിയ ശേഷം കൈക്കുഞ്ഞുമായി യുവാവിനൊപ്പം പോയ യുവതി കായലിൽ ചാടി. മാങ്ങാട് പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ യാത്രക്കാരൻ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. അഷ്ടമുടി വടക്കേക്കര പനമൂട്ടിൽവീട്ടിൽ ജോൺസൺ തങ്കച്ചനാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കരുനാഗപ്പള്ളി സ്വദേശിനി സുഹൃത്തായ യുവാവും കൈക്കുഞ്ഞുമായി പരവൂർ പോലീസ് സ്റ്റേഷനിലെത്തി ഭർത്താവ് പൂതക്കുളം കരടിമുക്ക് സ്വദേശി സുമിത്തിനെതിരേ പരാതി നൽകിയശേഷം ബൈക്കിൽ എറണാകുളത്തേക്ക് പോകുകയായിരുന്നു. മങ്ങാട് പാലത്തിലെത്തിയപ്പോൾ തലകറങ്ങുന്നതായി പറഞ്ഞ യുവതി പാലത്തിൽ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞിനെ യുവാവിന്റെ കൈയിലേൽപ്പിച്ച് കായലിലേക്ക് ചാടി. സംഭവം കണ്ട യാത്രക്കാർ യുവതിയെ രക്ഷിക്കാനായി കയർ ഇട്ടുകൊടുത്തു. യുവതി അതിൽ പിടിച്ചെങ്കിലും മുങ്ങുന്നതുകണ്ട…
Read More » -
NEWS
മുല്ലപ്പെരിയാർ പാട്ടക്കരാര്‍ ഒപ്പ് ഇട്ടിട്ട് ഇന്ന് 135 വര്‍ഷം
വി. രാമഅയ്യങ്കാറും ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറിൽ ഒപ്പുവെച്ചത്. പെരിയാർ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിച്ച് പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന വെള്ളത്തെ കിഴക്കോട്ട് തിരിച്ച് വിടുന്നതാണ് കരാർ. വരണ്ട പ്രദേശങ്ങളായ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായിരുന്നു ഇത് 135 വർഷം മുമ്പ് (1886 ഒക്ടോബർ 29) ഇതേ ദിനത്തിലായിരുന്നു പെരിയാർ പാട്ടക്കരാറിൽ തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് സർക്കാരും ഒപ്പുവച്ചത്. തിരുവിതാംകൂറിനുവേണ്ടി ദിവാൻ വി. രാമഅയ്യങ്കാറും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറിൽ ഒപ്പുവെച്ചത്. പെരിയാർ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിച്ച് പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന വെള്ളത്തെ കിഴക്കോട്ട് തിരിച്ച് വിടുന്നതാണ് കരാർ. മദ്രാസ് സംസ്ഥാനത്തിലെ പൊതുവേ വരണ്ട പ്രദേശങ്ങളായ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായിരുന്നു ഇത്. 999 വർഷത്തേക്കാണ് കരാർ. പെരിയാർ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കാനുള്ള എല്ലാ അധികാരവും അവകാശവും മദിരാശി സർക്കാറിന് നൽകിയതായും കരാറിൽ പറയുന്നു. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ…
Read More » -
NEWS
ആന്റണിയെ കണ്ട് അനുഗൃഹം വാങ്ങി ചെറിയാൻ ഫിലിപ്പ് പഴയ തറവാട്ടിലേയ്ക്ക്
ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 2001ലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് പാർട്ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. അംഗത്വം ഇല്ലെങ്കിലും സി.പി.എമ്മിന്റെ സജീവ സഹയാത്രികനായിരുന്നു. എന്നാല്‍ രാജ്യസഭ സീറ്റ് നിഷേധിച്ചത് മുതലാണ് ചെറിയാൻ ഫിലിപ്പും ഇടത് മുന്നണിയും തമ്മിൽ തെറ്റുന്നത്. രണ്ടാം പിണറായി സർക്കാർ മുന്നോട്ട് വെച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ ഭിന്നത പരസ്യമാക്കി പഴയ തട്ടകത്തിലേക്ക് മടങ്ങാൻ തയ്യാറെടുത്തു തിരുവനന്തപുരം: ഒടുവിൽ സി.പി.എം താവളത്തിൽ നിന്ന് ചെറിയാൻ ഫിലിപ്പ് സ്വന്തം തറവാട്ടിൽ തിരിച്ചെത്തി.. തൻ്റെ അദ്ധ്വാനത്തിൻ്റെ മൂലധനം കോൺഗ്രസിലുണ്ടെന്നും പണ്ട് പറഞ്ഞിരുന്ന കാര്യങ്ങൾ കോൺഗ്രസ് ഇന്ന് നടപ്പിലാക്കിയിരിക്കുന്നു എന്നും അതുകൊണ്ടാണ് താൻ തറവാട്ടിലേയ്ക്ക് മടങ്ങുന്നതെന്നും ചെറിയാൻ പറയുന്നു. അൽപ സമയത്തിനകം ചെറിയാൻ ഫിലിപ്പ് തന്നെ ഔദ്യോഗികമായി സ്വന്തം കോൺഗ്രസ് പ്രവേശം പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി രാഷ്ട്രീയ ഗുരുവായ എ.കെ ആന്റണിയെ വീട്ടിലെത്തി കണ്ട് ചെറിയാൻ അനുഗൃഹം വാങ്ങി. 20 വർഷം നീണ്ട ഇടതു ബന്ധം അവസാനിപ്പിച്ചാണ്…
Read More » -
NEWS
മുല്ലപ്പെരിയാർ ഡാം പൊളിക്കണം എന്ന കേരളജനതയുടെ അഭിലാഷം നടപ്പാകുമോ…?
ശിരസ്സിനു മേൽ ഭീതി പടർത്തി തൂങ്ങി നിൽക്കുന്ന ഡമോക്ലീസ് വാളിൽ നിന്നും ജീവൻ രക്ഷിക്കാൻ എന്താണ് കേരളീയർക്കൊരു വഴി…? മുല്ലപ്പെരിയാറിലെ വെള്ളം തടഞ്ഞുനിർത്താൻ കെൽപ്പുള്ള, വെള്ളത്തെ നിയന്ത്രിതമായി പുറത്തേക്കും ഇടുക്കി ഡാമിലേക്കും ഒഴുക്കിവിടാൻ പറ്റുന്ന വിധത്തിലുള്ള ഡൗൺ സ്ട്രീം ഡാമുകൾ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് നിർമിക്കുക മാത്രമാണ് ഏക രക്ഷാവഴിയെന്ന് ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര* മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്ന ആവശ്യത്തിനു പിന്നാലെയാണ് ഇപ്പോൾ നമ്മുടെ സമൂഹ്യമാധ്യമങ്ങളെല്ലാം. കൃഷിയോഗ്യമായ നല്ല ഒന്നാംതരം മണ്ണും മഴയുമാണ് കേരളത്തിൻ്റെ സവിശേഷത. നമ്മുടെ നിലങ്ങളും പുരയിടങ്ങളും കൃഷി ചെയ്യാനോ മറ്റെന്തെങ്കിലും പ്രയോജപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാനോ ശ്രമിക്കാതെ തരിശുനിലമായി വെറുതെ കിടക്കുന്നു. അതേ സമയം അന്യസംസ്ഥാനങ്ങളിലെ കൃഷിയിൽമാത്രം ആശ്രയിക്കുന്ന നാം നോക്കുകൂലിയിലും കൊടികുത്തിലും ജീവിതമാർഗ്ഗം തേടി അലസരായി മാറി. കേരളത്തിന്റെ അന്നദാതാക്കളിൽ മുമ്പിൽ നിൽക്കുന്ന അയൽസംസ്ഥാനമായ തമിഴ്നാട് കൃഷിക്കും വൈദ്യുതിക്കുമൊക്കെ ഉപയോഗിക്കുന്നതോ മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളവും. ഈ യാഥാർത്ഥ്യങ്ങളെ അവഗണിച്ച് ആ ഡാം ഡികമ്മീഷൻ ചെയ്യിക്കാൻ നമുക്ക്…
Read More » -
NEWS
കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കാമുകനും വേണ്ട, ഭര്‍ത്താവിനും വേണ്ട; പാവം പെരുവഴിയിൽ
കാഞ്ഞങ്ങാട് ഡോക്ടറെ കാണാൻ സഹോദരിക്കൊപ്പം എത്തിയ യുവതി ഭർത്താവിനെയും ഏഴും അഞ്ചും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി.ഭര്‍ത്താവ് നൽകിയ പരാതിയെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് യുവതിയെയും കാമുകനെയും പൊലീസ് പൊക്കി കാഞ്ഞങ്ങാട്: ഭർത്താവിനെയും ഏഴും അഞ്ചും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. തിരുവനന്തപുരത്ത് നിന്നാണ് ഹൊസ്ദുര്‍ഗ് സ്വദേശിയായ യുവതിയെ കാമുകനൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കാമുകനും ഭര്‍ത്താവും കയ്യൊഴിഞ്ഞു. ഒക്ടോബര്‍ നാലിന് സഹോദരിക്കൊപ്പം കാഞ്ഞങ്ങാട്ട് ഡോക്ടറെ കാണാനെത്തിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. യുവതിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കാമുകനോ ഭര്‍ത്താവോ കൂട്ടിക്കൊണ്ടു പോകാൻ തയ്യാറായില്ല. ഒടുവിൽ കോടതിയില്‍ എത്തിയ മാതാവിനൊപ്പം യുവതി സ്വന്തം വീട്ടിലേക്ക് തന്നെ പോയി.
Read More »