” 99 ക്രൈം ഡയറി ” സൈന പ്ലേ ഒടിടി യിൽ
ജിബു ജേക്കബ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ സിന്റോ സണ്ണി കഥയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “99ക്രൈം ഡയറി” എന്ന ചിത്രം സൈന പ്ലേ ഒടിടി യിൽ റിലീസായി.
ശ്രീജിത്ത് രവി,വിയാൻ മംഗലശ്ശേരി,ഗായത്രി സുരേഷ്,പയസ്, ഫർസാന,പ്രമോദ് പടിയത്ത്,ധ്രുവ് നാരായണൻ,സുമ ദേവി, ഷിബു ലാസർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തീകരിച്ച ’99’ ഒരു ക്രൈം ത്രില്ലെർ ആണ്.1999ലെ ആദിവാസി വനമേഖലയിലെ ഭൂസമരവുമായ് ബന്ധപ്പെട്ട കഥപറയുന്ന ചിത്രം തുടർച്ചയായ കൊലപാതകങ്ങളുടെ വർത്തമാനകാലം ചർച്ച ചെയ്യുന്നു. നക്സൽ ലൂയി എന്ന ശക്തമായ കഥാപാത്രത്തെയാണ് ശ്രീജിത്ത് രവി അവതരിപ്പിക്കുന്നത്.. കാലം മായ്ക്കാത്ത മുറിവുകളുടെ എണ്ണിയാലൊടുങ്ങാത്ത പകപോക്കലുകളുമാണ് ചിത്രത്തിലെ പ്രമേയം.
സംവിധായകനും, നിർമ്മാതാവുമായ ജിബു ജേക്കബ്ന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചുവരുന്ന സിന്റോ സണ്ണി 2015ൽ പുറത്തിറക്കിയ ‘നൂൽപ്പാലം ‘എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൂടാതെ ‘ഗുരുവിന്റെ നിർമ്മാണത്തിൽ ശിഷ്യന്റെ സിനിമ’ എന്നൊരു പ്രേത്യേകത കൂടിയുണ്ട് ’99’ക്രൈം ഡയറിക്ക്.
ഛായാഗ്രഹണം മുജീബ് ജുജൂസ് നിർവ്വഹിക്കുന്നു.
സംഗീതം-അരുൺ കുമാരൻ,എഡിറ്റിങ് വികാസ് അല്ഫോൻസ്. പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി,കല-രാഹുൽ &ഉല്ലാസ്,മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-മൃദുല മുരളി,സഹസംവിധാനം- ബിനു മാധവ്,ശരൺ, ഡിസൈൻ-റോസ് മേരി ലില്ലു,വാർത്ത പ്രചരണം-
എ എസ് ദിനേശ്.