NEWS

കന്ന‍ഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ അന്തരിച്ചു

നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്. രാവിലെ ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ബംഗലൂരു: ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാർ വിട പറഞ്ഞു.
ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്.
ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
46 കാരനായ പുനീത് രാജ്കുമാറിനെ സന്ദർശിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ വിക്രം രാവിലെ ആശുപത്രിയിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: