NEWS

മുല്ലപ്പെരിയാർ പാട്ടക്കരാര്‍ ഒപ്പ് ഇട്ടിട്ട് ഇന്ന് 135 വര്‍ഷം

വി. രാമഅയ്യങ്കാറും ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറിൽ ഒപ്പുവെച്ചത്. പെരിയാർ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിച്ച് പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന വെള്ളത്തെ കിഴക്കോട്ട് തിരിച്ച് വിടുന്നതാണ് കരാർ. വരണ്ട പ്രദേശങ്ങളായ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായിരുന്നു ഇത്

135 വർഷം മുമ്പ് (1886 ഒക്ടോബർ 29) ഇതേ ദിനത്തിലായിരുന്നു പെരിയാർ പാട്ടക്കരാറിൽ തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് സർക്കാരും ഒപ്പുവച്ചത്.
തിരുവിതാംകൂറിനുവേണ്ടി ദിവാൻ വി. രാമഅയ്യങ്കാറും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറിൽ ഒപ്പുവെച്ചത്. പെരിയാർ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിച്ച് പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന വെള്ളത്തെ കിഴക്കോട്ട് തിരിച്ച് വിടുന്നതാണ് കരാർ.
മദ്രാസ് സംസ്ഥാനത്തിലെ പൊതുവേ വരണ്ട പ്രദേശങ്ങളായ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായിരുന്നു ഇത്.

Signature-ad

999 വർഷത്തേക്കാണ് കരാർ.
പെരിയാർ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കാനുള്ള എല്ലാ അധികാരവും അവകാശവും മദിരാശി സർക്കാറിന് നൽകിയതായും കരാറിൽ പറയുന്നു.
മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീണ്ടും 999 വർഷത്തേക്ക് പാട്ടത്തിന് നൽകേണ്ടിവരും. പാട്ടതുകയായി വർഷത്തിൽ ഏക്കറിന് അഞ്ച് രൂപ തോതിൽ 40,000 രൂപയാണ് തിരുവിതാംകൂറിന് നൽകാൻ നിശ്ചയിച്ചത്.

കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ ആർബിട്രേറ്റർമാരൊ അമ്പയർമാരോ ഉൾപ്പെടുന്ന ട്രിബ്യൂണലിന് വിടാം. 1886ൽ കരാർ ഒപ്പിട്ട് അടുത്തവർഷം സപ്തംബറിൽ അണക്കെട്ടിന്റെ പണി തുടങ്ങി. 1896 ഫെബ്രുവരിയിൽ പൂർത്തിയായി.

എന്നാൽ ഇന്ത്യ സ്വതന്ത്രമാവുകയും ബ്രിട്ടന്‍ ഇന്ത്യയില്‍നിന്ന് മടങ്ങുകയും ചെയ്തതോടെ, നാട്ടുരാജാക്കന്മാരുമായി ബ്രിട്ടന്‍ ഉണ്ടാക്കിയ എല്ലാ കരാറുകളും റദ്ദാക്കിയിരുന്നു. പിന്നീട് മുഖ്യമന്ത്രി സി. അച്യുതമേനോനാണ് മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കി നല്‍കിയത്.

അങ്ങനെ 1970 മേയ് 29ന് ഇപ്പോഴത്തെ പുതുക്കിയ സപ്ളിമെൻ്ററി കരാര്‍ നിലവില്‍ വന്നു!

കരാർ പുതുക്കി നല്‍കിയതോടൊപ്പം തമിഴ്നാടിന് ഈ അണക്കെട്ടിലെ വെള്ളം കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും കൂടാതെ വാര്‍ഷികപാട്ടം ഏക്കറിന് അഞ്ചു എന്നത് 30 രൂപയാക്കി ഉയര്‍ത്തുന്ന വ്യവസ്ഥകളും സപ്ളിമെൻററി കരാറിൽ ഉൾപ്പെടുത്തി.ചുരുക്കത്തിൽ ഏക്കറിന് വാടകയിനത്തിൽ 25 രൂപ കൂടുതൽ കിട്ടിയതാണ് കേരളത്തിന് ഇതുകൊണ്ടുണ്ടായ ആകെ നേട്ടം…!

Back to top button
error: