Month: October 2021
-
NEWS
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പാസ്റ്റര്‍ അറസ്റ്റില്‍
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിലിലാണ് ഇരയായ പെണ്‍കുട്ടിയുടെ സഹോദരിക്ക് പാസ്റ്ററുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന്, ബുധനാഴ്ച പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലെ ചിലമ്പവളവ് പെന്തക്കോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കല്‍പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്ദ് (34) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.അറസ്റ്റിന് ശേഷം കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരയായ പെണ്‍കുട്ടിയുടെ സഹോദരിക്ക് പാസ്റ്ററുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്, ബുധനാഴ്ച പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതിയെ കല്‍പത്തൂരിലെ വീട്ടില്‍നിന്നും അറസ്റ്റു ചെയ്തു.
Read More » -
NEWS
മുല്ലപ്പെരിയാർ അണക്കെട്ടിൽ രാവിലെ 7.29ന് മൂന്നാം നമ്പർ ഷട്ടറും 7.30ന് നാലാം നമ്പർ ഷട്ടറും ഉയർത്തി
ജനവാസ മേഖലയായ വള്ളക്കടവിൽ വെള്ളമെത്തി. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി രണ്ടുമണിക്കൂർ കൊണ്ട് ഇടുക്കി ഡാമിൽ എത്തും. ഇടുക്കി ഡാമിൻ്റെ ഷട്ടറുകളും ഉയര്‍ത്തേണ്ടി വരും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ രാവിലെ 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴങ്ങി. കൃത്യം7.29ന് മൂന്നാം നമ്പർ ഷട്ടറും 7.30ന് നാലാം നമ്പർ ഷട്ടറും ഉയർത്തി. ഇപ്പോൾ 138. 70 അടിയായ ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം നീരൊഴുക്കും ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴയും തുടരുന്നു. ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവരുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യൂമന്ത്രി കെ.രാജൻ അറിയിച്ചു. പീരുമേട് താലൂക്കിൽ മാത്രം 8 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തുന്നുണ്ട്. മുല്ലപ്പെരിയാർ ഡാം തുറന്നതോടെ ജനവാസ മേഖലയായ വള്ളക്കടവിൽ 20 മിനിറ്റിനകം വെള്ളമെത്തി. തുടർന്ന്…
Read More » -
NEWS
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ പൊന്നാനിയിൽ അറസ്റ്റിൽ
ഭയം കാരണം മാസങ്ങൾക്ക് മുമ്പ് നടന്ന പീഡനം പെൺകുട്ടി പുറത്തുപറഞ്ഞില്ല. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം വെളിപ്പെട്ടത് മലപ്പുറം: പൊന്നാനിയിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 വയസുകാരൻ അറസ്റ്റിൽ. പൊന്നാനി സ്വദേശി മുഹമ്മദ് അഷ്ഫാഖ് ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊന്നാനി പോലീസ് കേസ് എടുക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന പീഡനം ഭയം കാരണം പെൺകുട്ടി പുറത്തുപറഞ്ഞിരുന്നില്ല. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണന്ന് മനസിലായത്.
Read More » -
NEWS
അച്യുതമേനോൻ ചെയ്ത ‘ആന മണ്ടത്തരം’ ജലബോംബായി ഇന്ന് കേരളത്തിൻ്റെ ഉറക്കം കെടുത്തുന്നു
ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാംകൂര്‍ രാജ്യവുമായി 1886ല്‍ ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കി നല്‍കി നൽകിയത് സി. അച്യുതമേനോനാണ്. 1970 മേയ് 29ന് പുതുക്കിയ സപ്ളിമെൻ്ററി കരാര്‍ നിലവില്‍ വന്നു…! കരാര്‍ പുതുക്കിയതോടൊപ്പം തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും കൂടാതെ വാര്‍ഷികപാട്ടം ഏക്കറിന് അഞ്ചു എന്നത് 30 രൂപയാക്കി ഉയര്‍ത്തുന്ന വ്യവസ്ഥകളും സപ്ളിമെൻററി കരാറിൽ ഉൾപ്പെടുത്തി ഇന്ത്യ സ്വതന്ത്രമാവുകയും ബ്രിട്ടന്‍ ഇന്ത്യയില്‍നിന്ന് മടങ്ങുകയും ചെയ്തതോടെ, നാട്ടുരാജാക്കന്മാരുമായി ബ്രിട്ടന്‍ ഉണ്ടാക്കിയ എല്ലാ കരാറുകളും റദ്ദാക്കി. 1956 നവംബര്‍ ഒന്നിന് കേരളസംസ്ഥാനം രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്തിന് മുല്ലപ്പെരിയാര്‍ കരാറില്‍നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടുവാനുള്ള വഴിതുറന്നു. എന്നാല്‍ ഈ കരാര്‍ പുനഃസ്ഥാപിക്കാന്‍ 1958, 1960,1969 വര്‍ഷങ്ങളില്‍ തമിഴ്നാട് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. 50 വര്‍ഷം മാത്രം കാലാവധിയുള്ള അണക്കെട്ട് ഒരുവിധത്തിലും സുരക്ഷിതമല്ല എന്നതായിരുന്നു മാറിമാറി വന്ന കേരളസര്‍ക്കാരുകള്‍ എല്ലാം 1969 വരെ ഈ കരാര്‍ പുതുക്കിനല്‍കാതിരുന്നതിന് കാരണം. കമ്യൂണിസ്റ്റുകാരനായിരുന്ന സി. അച്യുതമേനോന്‍ രണ്ടാം പ്രാവശ്യവും കേരളത്തിന്‍റെ…
Read More » -
NEWS
കനത്തമഴയും ഉരുൾ പൊട്ടലും, വാഹനങ്ങൾ ഒഴുകിപ്പോയി; ആളപായമില്ല
എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഉൾപ്പടെ വെള്ളം കയറി. ഉച്ചതിരിഞ്ഞ് ഇടിയോടും മിന്നലോടും എത്തുന്ന തുലാമഴയ്ക്കൊപ്പം തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയും ചേർന്നതാണ് കനത്തമഴയ്ക്ക് കാരണം തെക്കൻ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴയും ഉരുൾപൊട്ടലും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കനത്തമഴയും പ്രകൃതിക്ഷോഭവും. പത്തനംതിട്ട മൂക്കംപെട്ടിക്കു സമീപം കണമല ഏയ്ഞ്ചൽ വാലിയിൽ ഉരുൾപൊട്ടി വീടുകളിൽ വെള്ളം കയറി, സ്കൂൾ വാൻ ഉൾപ്പടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പലതും ഒഴുകി പോയി. പുനലൂരിന് സമീപം ഇടപ്പാളയത്ത് മലവെള്ളപ്പാച്ചിലിൽ ജീപ്പ്, കാറ്, ഓട്ടോറിക്ഷ എന്നിവ ഒഴുകിപ്പോയി. തിരുവനന്തപുരത്തും കനത്തമഴ. എങ്ങും ആളപായമില്ല. അപകട സാധ്യത ഉള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വരും ദിവസങ്ങളിലും കനത്തമഴ ഉണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കയം കൂട്ടിക്കൽ ഉൾപ്പടെയുള്ള കോട്ടയത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഉൾപ്പടെ വെള്ളം കയറി.…
Read More » -
NEWS
ദുരൂഹ മരണം ഹൃദയസ്തംഭനമാക്കി, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പുറത്തെടുക്കും; ഭാര്യക്കും മക്കൾക്കുമെതിരെ കേസ്
ശനിയാഴ്ച പുലർച്ചെയാണ് ബദറുദ്ദീനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ഭാര്യയും മക്കളും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പകുതി വഴിയിൽ വച്ച് തിരികെ പോന്നു. ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ബന്ധുക്കളേയും നാട്ടുകാരേയും ധരിപ്പിച്ച് ഉച്ചകഴിഞ്ഞ് തടിക്കാട് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു പുനലൂർ: ദുരൂഹ സാഹചര്യത്തിലുണ്ടായ മരണം ‘ഹൃദയസ്തംഭന’മാക്കി സംസ്കരിച്ച സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു. ബന്ധുുക്കളുടെ പരാതിയെ തുടർന്നാണ് നടപടി. മരിച്ചയാളിന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മാർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. തടിക്കാട് കൈതക്കെട്ടിൽ മാഹിൻ മൽസിലിൽ ബദറുദ്ദീന്‍റെ ( 52 ) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ബദറുദ്ദീനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഭാര്യയും മക്കളും കാണുന്നത്. ഉടൻ തന്നെ സമീപവാസിയായ അടുത്ത ബന്ധുവിനെ വിളിച്ച് ഭാര്യയും മക്കളും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്താതെ പകുതി വഴിയിൽ തിരിച്ചെത്തുകയും ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ബന്ധുക്കളേയും നാട്ടുകാരേയും…
Read More » -
NEWS
വസതിയും കാറും ചോദിച്ചാൽ മടക്കി നൽകാം, തന്നെ ഇടിച്ച് താഴ്ത്താനാണ് ശ്രമമെങ്കിൽ നടക്കട്ടെ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കിയിരുന്ന സെഡ് കാറ്റഗറി സുരക്ഷ വൈ പ്ലസ് ആയി കുറച്ചു. സുരക്ഷാ അവലോകനസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഗവര്‍ണർക്കും മുഖ്യമന്ത്രിക്കുമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്ക് എ കാറ്റഗറി സുരക്ഷയും പ്രതിപക്ഷ നേതാവിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയുമാണ് പുതുതായി അനുവദിച്ചത് തിരുവനന്തപുരം: തൻ്റെ സുരക്ഷ പിന്‍വലിച്ചത് പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്നെ ഇടിച്ച് താഴ്ത്താനാണ് ശ്രമമെങ്കിൽ നടക്കട്ടെ. സുരക്ഷയിൽ ചീഫ് വിപ്പിനും താഴെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ്. എങ്കിലും തനിക്ക് പരാതിയില്ല. പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം അത്ര വലുതൊന്നുമല്ലെന്ന് തന്നെയും പൊതുസമൂഹത്തെയും അറിയിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടായിരിക്കാം സര്‍ക്കാരിൻ്റെ ഈ നടപടി. അങ്ങനെയെങ്കില്‍ അത് നടക്കട്ടെ. വ്യക്തിപരമായി ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. ഔദ്യോഗിക വസതിയും കാറും മാത്രമാണ് ഇനിയുള്ളത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതും മടക്കി നല്‍കാമെന്നും വി.ഡി സതീശന്‍ പറഞ്ഞു. മണിചെയിന്‍…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,223 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 643 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » -
NEWS
കരുതലോടെ കേരളം: സമ്പൂര്‍ണ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയില്‍ ഇത്രയും പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കി സുരക്ഷിതരാക്കാന്‍ കഴിഞ്ഞ കഴിഞ്ഞത് വലിയ നേട്ടമാണ്. മാത്രമല്ല 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായി. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 77.37 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. സംസ്ഥാനം ആവിഷ്‌ക്കരിച്ച വാക്‌സിനേഷന്‍ ഡ്രൈവാണ് ഇത്ര വേഗം ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേര്‍ക്ക് (2,52,62,175) ആദ്യ ഡോസും 50.02 ശതമാനം പേര്‍ക്ക് (1,33,59,562) രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,86,21,737 ഡോസ് വാക്‌സിനാണ് ഇതുവരെ…
Read More »