NEWS

കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കാമുകനും വേണ്ട, ഭര്‍ത്താവിനും വേണ്ട; പാവം പെരുവഴിയിൽ

കാഞ്ഞങ്ങാട് ഡോക്ടറെ കാണാൻ സഹോദരിക്കൊപ്പം എത്തിയ യുവതി ഭർത്താവിനെയും ഏഴും അഞ്ചും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം മുങ്ങി.ഭര്‍ത്താവ് നൽകിയ പരാതിയെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് യുവതിയെയും കാമുകനെയും പൊലീസ് പൊക്കി

കാഞ്ഞങ്ങാട്: ഭർത്താവിനെയും ഏഴും അഞ്ചും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. തിരുവനന്തപുരത്ത് നിന്നാണ് ഹൊസ്ദുര്‍ഗ് സ്വദേശിയായ യുവതിയെ കാമുകനൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കാമുകനും ഭര്‍ത്താവും കയ്യൊഴിഞ്ഞു.

Signature-ad

ഒക്ടോബര്‍ നാലിന് സഹോദരിക്കൊപ്പം കാഞ്ഞങ്ങാട്ട് ഡോക്ടറെ കാണാനെത്തിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

യുവതിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കാമുകനോ ഭര്‍ത്താവോ കൂട്ടിക്കൊണ്ടു പോകാൻ തയ്യാറായില്ല. ഒടുവിൽ കോടതിയില്‍ എത്തിയ മാതാവിനൊപ്പം യുവതി സ്വന്തം വീട്ടിലേക്ക് തന്നെ പോയി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: