Month: October 2021

  • NEWS

    മൈത്രിയിൽ ഒന്നിച്ചഭിനയിച്ചു. ചെറിയ പ്രായം മുതല്‍ അടുത്തറിയാം’, പുനീതിനെ അനുസ്മരിച്ച് മോഹൻലാൽ

    അപ്പു എന്ന് ആരാധകർ സ്നേഹവാത്സല്യങ്ങളോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. മുപ്പതോളം കന്നട ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്തു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പുനീത് കര്‍ണാടക ജനതയ്ക്ക് നിരവധി സഹായങ്ങളാണ് നല്‍കിയിരുന്നത്. 26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം… അദ്ദേഹത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധിയാണ്  കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടന്‍ മോഹന്‍ലാല്‍. “ഒരുപാട് വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ് പുനീത്. ചെറിയ പ്രായം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാര്‍ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്. അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ല. ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. ഷോക്കിങ് ആണ്. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാർത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല…” മോഹന്‍ലാല്‍ പറഞ്ഞു. പുനീത്…

    Read More »
  • NEWS

    തിരുവനന്തപുരത്ത് 15കാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 25 വർഷം തടവ്; കാസർകോട് പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 23 വര്‍ഷം കഠിന തടവ്

    തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാനെ (24)യാണ് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് 15 കാരിയെ പീഡിപ്പിച്ചത്. വിവാഹത്തിൽ നിന്നും ഇയാൾ പിൻമാറിയപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതറിഞ്ഞ് അബ്ദുള്‍റഹ്മാൻ പെണ്‍കുട്ടിയെ ക്രൂരമായി മർദ്ദിച്ചു. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മദ്രസ അധ്യാപകനായതിനാൽ വീട്ടുകാർക്ക് സംശയം തോന്നിയില്ല. പെണ്‍കുട്ടി പിന്നീട് പൂന്തുറ പൊലീസിൽ, അബ്ദുൾ റഹ്മാൻ പീഡിപ്പിച്ചുവെന്ന് മൊഴി നൽകി. . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ആണ് ഹാജരായത്. പിഴ തുക കുട്ടിക്ക് നൽക്കണമെന്നാണ് വിധി. പ്രതി ഇത്തരം കുറ്റം ചെയ്യുന്നത്…

    Read More »
  • NEWS

    നാല് വയസുകാരനും സഹോദരിയും വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

    ഇന്ന് രാവിലെയാണ് സംഭവം. ആദില്‍ ദേവ് അബദ്ധത്തില്‍ വീടിന് സമീപമുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഇത് കണ്ട അര്‍ച്ചന ആദിലിനെ രക്ഷിക്കാനായി വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ മുങ്ങിപ്പോയി മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ 15കാരിയും മുങ്ങിമരിച്ചു. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകള്‍ അര്‍ച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകന്‍ ആദില്‍ ദേവ് എന്നിവരാണ് മരിച്ചത്. . അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. കുട്ടികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

    Read More »
  • NEWS

    ചികിത്സയിൽ കഴിയുന്ന രജനികാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ, ആശുപത്രിക്ക് മുമ്പിൽ പോലീസിനെ വിന്യസിച്ചു

    പരമോന്നത ബഹുമതിയായ ദാദാ സാഹേബ്​ ഫാൽക്കെ പുരസ്കാരം ​ ഏറ്റുവാങ്ങിയ ശേഷം കഴിഞ്ഞ ദിവസമാണ്​ രജനി ചെന്നൈയിൽ തിരിച്ചെത്തിയത്​. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘അണ്ണാത്തെ’ ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. നയൻതാരയാണ് ചിത്രത്തിൽ രജനിയുടെ നായിക ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്കു മുമ്പില്‍ സുരക്ഷ ശക്തമാക്കി. താരത്തിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചിരിക്കുന്നതിനിടയിലാണിത്. മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പിൽ നിയോഗിച്ചിട്ടുള്ളത്. അതേസമയം രജനി ആശുപത്രിയിലാണെന്ന വാർത്ത വ്യാപകമായി പ്രചരിച്ചത്​ ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും പതിവ് ചെക്കപ്പിന്റെ ഭാ​ഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പി.ആർ.ഒമാർ മാധ്യമങ്ങളെ അറിയിച്ചു. പരമോന്നത ബഹുമതിയായ ദാദാ സാഹേബ്​ ഫാൽക്കെ പുരസ്കാരം ​ ഏറ്റുവാങ്ങിയതിനുശേഷം കഴിഞ്ഞ ദിവസമാണ്​ രജനി ചെന്നൈയിൽ തിരിച്ചെത്തിയത്​. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘അണ്ണാത്തെ’ എന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന്​ എത്തുകയാണ്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.…

    Read More »
  • സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,451 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,842 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 514 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    Read More »
  • NEWS

    ബെഹറയും മനോജ് എബ്രഹാമും എന്തു പൊലീസെന്ന് ഹൈക്കോടതി, ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് മനസ്സിലായില്ലേ…?

    ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കേസ് പോലീസ് അന്വേഷിച്ചാൽ മതിയാകുമോ എന്നാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. ഈ സംശയം കേരളത്തിൻ്റെ ഓരോ പൗരൻ്റെയും സംശയമാണ് കൊച്ചി: മോൻസൺ കേസിലെ സർക്കാർ സത്യവാങ്മൂലത്തെ വിമർശിച്ച് ഹൈക്കോടതി. മോൻസൺന്റെ വീട്ടിൽ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേ എന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവർക്ക് മനസ്സിലായില്ലേ…? ഐ.ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച് സർക്കാർ വിശദീകരണം അപൂർണമാണെന്നും കോടതി നിരീക്ഷിച്ചു. മോൻസൺ കേസിൽ പോലീസ് സമർപ്പിച്ച സത്യവാങ്മൂലം വായിച്ച ശേഷമാണ് ഹൈക്കോടതി ഈ ചോദ്യങ്ങൾ ഉയർത്തിയത്. സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു. മോൻസൺന്റെ വീട് സന്ദർശിച്ച ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും അവിടെ നടക്കുന്ന തട്ടിപ്പ് ബോധ്യപ്പെട്ടില്ലേ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. നാട്ടിൽ പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനും നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ…

    Read More »
  • NEWS

    11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിക്ക് 11 വർഷം തടവും 80,000 രൂപ പിഴയും ശിക്ഷ

    കേസിനാസ്പദമായ സംഭവം നടന്നത് 2015ലാണ്. പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ പൂർത്തിയായത് 2021 ൽ. സബ്ബ് ഇൻസ്പെക്ടർ ബിനു തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് വിദ്യാഥിനിയായ 11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 11 വർഷം തടവും 80,000 പിഴയടക്കാനും ശിക്ഷ. ഒറ്റപ്പാലം പാറക്കൽ ശശിധരനെ (37)യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2015ലാണ്. പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ പൂർത്തിയായത് 2021 ൽ. പഴയന്നൂർ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ബിനു തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പോക്സോ നിയമം 10, ഒമ്പത് വകുപ്പുകൾ പ്രകാരം ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിനും ഇന്ത്യൻ ശിക്ഷാ നിയമം 354 എ (ഐ) പ്രകാരം മൂന്ന് വർഷവും 20000 രൂപ പിഴയും 354 എ(നാല്) പ്രകാരം…

    Read More »
  • NEWS

    തറവാട്ടിലേക്ക് മടങ്ങി പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രവേശനത്തില്‍ ചെറിയാന്‍ ഫിലിപ്പ്

    ഇരുപത് വര്‍ഷത്തിന് ശേഷം തറവാട്ടിലേക്ക് മടങ്ങി പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രവേശനത്തില്‍ ചെറിയാന്‍ ഫിലിപ്പ്. തന്റെ അധ്വാനത്തിന്റെ നിക്ഷേപം മുഴുവന്‍ കോണ്‍ഗ്രസിലാണെന്നും അതിനാല്‍ മടങ്ങി പോകുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ സിപി ഐഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി മാറിയെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിചേര്‍ത്തു. അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ്. അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും നല്ലത് തറവാട്ടില്‍ കിടന്ന് മരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഒരു ചെടിയുടെ വളര്‍ച്ചയെ ഉപമിച്ചുകൊണ്ടായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വിശദീകരിച്ചത്. ‘ഒരുവീട്ടില്‍ ഒരു ചെടിവളരും, എന്നാല്‍ അതിനെ മറ്റൊരു കാലാവസ്ഥയില്‍ മറ്റൊരു വീട്ടില്‍ കൊണ്ടുവെച്ചാല്‍ അത് വളരില്ല. മുരടിച്ച് പോകും. കാരണം വേരുകള്‍ അപ്പുറത്താണ്.’ എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍.

    Read More »
  • NEWS

    ഓൺലൈൻ ക്ലാസ് അവസാനിപ്പിച്ച ഉടൻ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

    ”വീഡിയോ ഓൺ ആക്ക്യേ… എല്ലാരേം എനിക്കൊന്ന് കാണാനാ…” ക്ളാസ് തുട‌ങ്ങുമ്പോൾ ടീച്ചർ പറഞ്ഞു. . പക്ഷേ ടീച്ചർ ഇങ്ങനെ പറയുക പതിവില്ലെന്ന് രക്ഷിതാക്കളും കുട്ടികളും പറയുന്നു. ക്ളാസ് തുടങ്ങി കുറച്ചുസമയം കുട്ടികളുമായി വിശേഷങ്ങളൊക്കെ സംസാരിച്ചു. അല്പം കഴിഞ്ഞപ്പോൾ ചെറുതായി ചുമ തുടങ്ങി. ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞ് ക്ളാസ് അവസാനിപ്പിക്കുകയായിരുന്നു ടീച്ചർ കാഞ്ഞങ്ങാട്: ഓൺലൈൻ ക്ളാസ് അവസാനിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ പി സ്കൂൾ അദ്ധ്യാപിക ചുള്ളിയോടിയിലെ സി മാധവി (47) ആണ് മരിച്ചത്. “ചുമയുണ്ട് കുട്ടികളേ, ശ്വാസം മുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം…” എന്ന് പറഞ്ഞാണ് ക്ളാസ് അവസാനിപ്പിച്ചത്. നിമിഷങ്ങൾക്കകം മരണം സംഭവിക്കുകയായിരുന്നു. നേരത്തേ, സഹോദരന്റെ മകനോട് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ഇയാൾ വീട്ടിലെത്തിയപ്പോൾ മാധവി വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാം ക്ളാസിലെ കുട്ടികൾക്ക് കണക്ക് വിഷയത്തിലായിരുന്നു മാധവി ടീച്ചറുടെ അവസാനത്തെ ക്ളാസ്. വീട്ടിൽ…

    Read More »
  • NEWS

    ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍

    ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍. ഗോവ രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കുക ലക്ഷ്യമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നതിനിടെയാണ് ലിയാണ്ടര്‍ പേസിന്റെ കടന്ന് വരവ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഗോവ സന്ദര്‍ശനത്തിനിടെയാണ് ലിയാണ്ടര്‍ പേസ് പാര്‍ട്ടിയില്‍ പ്രവേശിക്കുന്നത്. പേസിന്റെ കടന്ന് വരവ് മമത ബാനര്‍ജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ ഇളയ സഹോദരന്‍ എന്നായിരുന്നു മമത ലിയാണ്ടര്‍ പേസിനെ വിശേഷിപ്പിച്ചത്. മമത ബാനര്‍ജിയുടെ ഗോവ സന്ദര്‍ശനത്തിനിടെ തൃണമൂലില്‍ ചേരുന്ന മൂന്നാമത്തെ സെലിബ്രിറ്റിയാണ് ലിയാണ്ടര്‍ പേസ്. നേരത്തെ പ്രശസ്ത സിനിമ താരം നഫീസ അലി, ആക്ടിവിസ്റ്റ് മൃണാളിനി ദേശ്പ്രഭു എന്നിവരും പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു.

    Read More »
Back to top button
error: