NEWS

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പിച്ചു

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

ഇതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 108.95 രൂ​പ​യും ഡീ​സ​ലി​ന് 102.80 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 111.15 രൂ​പ​യും ഡീ​സ​ലി​ന് 104.88 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 109.09 രൂ​പ​യും 102.94 രൂ​പ​യു​മാ​ണ്.

ഒ​ക്ടോ​ബ​റി​ല്‍ മാ​ത്രം ഡീ​സ​ലി​ന് കൂ​ടി​യ​ത് ഒ​ന്‍​പ​ത് രൂ​പ​യി​ലേ​റെ​യാ​ണ്. പെ​ട്രോ​ളി​ന് ഈ ​മാ​സം മാ​ത്രം ഏ​ഴു രൂ​പ കൂ​ടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: