NEWS
ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചരിത്ര കൂടിക്കാഴ്ച ഇന്ന്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ ഇരുവരും കൂടിക്കാണും. പ്രതിനിധിസംഘത്തെ ഒഴിവാക്കി ഇരുവരും തനിച്ചാണു കൂടിക്കാഴ്ച നടത്തുന്നത്. സന്ദർശനം അരമണിക്കൂർ നീണ്ടുനിൽക്കും.
ജി-20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി നടക്കുന്ന റോമിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിലെ എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു ചുറ്റുമുള്ള വാഹന ഗതാഗതം നിരോധിച്ചു.