NEWS

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല, ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ 65 സെന്റീമീറ്റർ ഉയര്‍ത്തി

മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നിരുന്നില്ല. 138.85 അടിയിൽ തന്നെ തുടരുകയായിരുന്നു. 825 ഘന അടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്ററാണ് ഉയർത്തിയിരുന്നത്. ഇപ്പോൾ ഇത് 65 സെന്റീമീറ്ററാക്കി വർധിപ്പിച്ചു

തേക്കടി: മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല. ഈ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. കേരളത്തിന്റെ ഈ ആവശ്യം തമിഴ്നാട് അംഗീകരിച്ചു.
നിലവിൽ സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്ററാണ് ഉയർത്തിയിരുന്നത്. ഇന്ന് ഉച്ചയോടെ ഇത് 65 സെന്റീമീറ്ററാക്കി വർധിപ്പിച്ചു. കൂടുതൽ ഉയർത്തിയതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയായി.

Signature-ad

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതും നീരൊഴുക്ക് വർദ്ധിച്ചതുമാണ് ജലനിരപ്പ് താഴാത്തതിന് കാരണം. അണക്കെട്ടിലേക്ക് എത്തുന്ന അളവിനനുസരിച്ച് ജലം പുറത്തേക്ക് പോയിരുന്നില്ല.

സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ കേരളം കത്ത് നൽകിയിരുന്നു. റൂൾ കർവിലേക്ക് ജലനിരപ്പ് താഴ്ത്തുന്നതിന് വേണ്ടിയാണ് ഷട്ടറുകൾ കൂടുതൽ തുറക്കുന്നത്. നേരത്തെ മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നിരുന്നില്ല.
ജലനിരപ്പ് 138.85 അടിയിൽ തന്നെ തുടരുകയായിരുന്നു. 825 ഘന അടി വെള്ളമാണ് സ്പിൽവേയിലൂടെ പുറത്തേക്ക് വിടുന്നത്. അണക്കെട്ട് തുറന്നതോടെ ഒന്നര അടിയോളം പെരിയാറിൽ ജലനിരപ്പുരയരുകയും ചെയ്തു. അതേസമയം മുല്ലപ്പെരിയാർ തുറന്നതിന് ശേഷവും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് രണ്ട് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്ന് 9 മണിയോടെ മൂന്നാമത്തെ ഷട്ടറുകളും ഉയർത്തുകയായിരുന്നു. സെക്കന്റിൽ 23000 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. എന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല എന്നത്ആശങ്കയ്ക്ക് ഇടയാക്കി.

മുല്ലപ്പെരിയാറിലേക്കുള്ള ഇൻഫ്ളോ കുറയുന്നില്ല എന്നതാണ് ജലനിരപ്പ് കുറയാത്തതിന് കാരണമെന്നും
തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകാൻ ശ്രമിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഇനിയും ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കണം.

Back to top button
error: