NEWS

വിശാലും ആര്യയും കൊമ്പു കോർക്കുന്ന ‘എനിമി’ ദീപാവലിക്ക് തീയറ്ററുകളിൽ

ആനന്ദ് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘എനിമി’യിൽ പ്രതി നായക കഥാപാത്രമാണ് ആര്യയുടേത്. മൃണാളിനി രവിയും മംമ്താ മോഹൻദാസുമാണ് നായികമാർ. പ്രകാശ്രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ആക്ഷൻ ഹീറോ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷൻത്രില്ലർ ചിത്രം ,’എനിമി’ ദീപാവലിക്ക് ലോകമെമ്പാടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ‘ഇരുമുഖകൻ’, ‘അരിമാ നമ്പി ‘ എന്നീ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് ‘എനിമി’ യുടെ രചനയും സംവിധാനവും. ജനപ്രീതി നേടിയ ‘ അവൻ ഇവൻ ‘ എന്ന സിനിമക്ക് ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
പ്രതി നായക കഥാപാത്രമാണ് ആര്യയുടേത്. മൃണാളിനി രവിയും
മംമ്താ മോഹൻദാസുമാണ് നായികമാർ.

പ്രകാശ്രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമ്പി രാമയ്യ, കരുണാകരൻ, മാളവികാ അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ആർ.ഡി.രാജ ശേഖറാണ് ഛായാഗ്രാഹകൻ. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത അവകാശപ്പെടുന്ന ആക്ഷൻ എൻ്റർടെയ്നറായ ‘എനിമി’യെ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സി. കെ അജയ് കുമാർ പി.ആർ.ഒ

Back to top button
error: