Month: February 2021

  • NEWS

    തങ്ങൾ പറഞ്ഞ ആൾക്ക് നിയമനം നൽകിയില്ലെങ്കിൽ നിയമനം നടത്തുന്ന സർവകലാശാലയെയും, നിയമനം ലഭിച്ച ഉദ്യോഗാർഥിയെയും അവരുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തിക്കളയും എന്ന ദാർഷ്ട്യം അക്കാദമികമല്ല, ഗുണ്ടായിസമാണ് -ഡോ: മുഹമ്മദ്‌ സഗീർ

    കാലടി സംസ്കൃത സർവകലാശലയെപ്പറ്റി ഇപ്പോൾ കേരളത്തിൽ നടക്കുന്നത് വിഷയ ദരിദ്രരുടെ ഉപജാപമല്ലാതെ മറ്റെന്താണ്. കേരളത്തിലെ ഇതര സർവകലാശാലകളെ അപേക്ഷിച്ച് നിയമനകാര്യങ്ങളിൽ ഏറ്റവും നല്ല ട്രാക് റെക്കോർഡാണ് സംസ്കൃത സർവകലാശാലക്ക്. അധ്യാപക, അനധ്യാപക നിയമനങ്ങൾ പൊതുവെ കുറ്റമറ്റ രീതിയിലാണ് ഇതേവരെ സർവകലാശാല നടത്തിയിട്ടുള്ളത്. അൻപതിലധികം അധ്യാപക തസ്തികകളിലേക്കാണ് ഇത്തവണ നിയമനനടപടി.പൊതുവെ ആക്ഷേപമില്ലാതെയാണ് നിയമനപ്രക്രിയ പുരോഗമിക്കുന്നത്. എന്നാൽ മലയാളവിഭാഗത്തിലെ അസിസ്റ്റന്റ് ലക്ച്ചറർ നിയമനമാണ് – അതിലെ മുസ്ലിം റിസർവേഷൻ- ഇപ്പോൾ ചിലർ വിവാദമാക്കിയിരിക്കുന്നത്. അത് വളരെ യാദൃശ്ചികം ആണ് എന്ന് ഒരുതരത്തിലും കരുതാനാവില്ല. വിവാദമുണ്ടാക്കിയവർക്ക് മത, രാഷ്ട്രീയ താത്പര്യങ്ങളോടൊപ്പം സർവകലാശാലയുടെ ഇപ്പോഴത്തെ ഭരണത്തെ അപകീർത്തിപ്പെടുത്തുക എന്നത് കൂടിയുണ്ടായിരുന്നെന്ന് വേണം കരുതാൻ.. വരുന്ന നിയസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംസ്കൃത സർവകലാശാലക്കെതിരെ വലിയ വാർത്തകൾ സൃഷ്ടിക്കാൻ അങ്കമാലി കേന്ദ്രീകരിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം ചില ശ്രമങ്ങൾ നടത്തിവരുന്നതിനിടയിലാണ് മലയാളവിഭാഗത്തിലെ അധ്യാപക നിയമനം ചിലർ വിവാദമാക്കുന്നത്. ഇരുപത്തിയെട്ടാം തീയതിയിലെ സിന്റിക്കേറ്റ് യോഗത്തോടെ നിയമനം സംബന്ധിച്ച ചില സുപ്രധാന രേഖകൾ…

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,01,44,253…

    Read More »
  • LIFE

    നമ്മുടെയൊക്കെ മരണം വരെ അവൻ പിന്നാലെ വരും: സ്വയം ട്രോളി അജുവർഗീസ്

    മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ താരങ്ങളാണ് നിവിൻ പോളിയും അജു വർഗീസുമൊക്കെ. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിവിൻ പോളിയും അജു വർഗീസിനെയുമൊക്കെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി നിവിൻപോളി പിൽക്കാലത്ത് മാറിയത് മറ്റൊരു ചരിത്രം. അജു വർഗീസ് ആകട്ടെ നടനായും സംവിധായകനായും തിരക്കഥാകൃത്തായും പ്രൊഡ്യൂസറായുമൊക്കെ മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. അജു വർഗീസും വിനീത് ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധത്തെ പറ്റി പലപ്പോഴും താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സിനിമ എടുത്താൽ അജു വർഗീസ് കൂടെ ഉണ്ടാകും എന്നാണ് പരക്കെ മലയാളത്തിലുള്ള ഒരു പ്രയോഗം. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു സെൽഫ് ട്രോളുമായി അജുവർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. വിനീത് ശ്രീനിവാസനും നിവിൻ പോളിയും എപ്പോൾ സിനിമയെക്കുറിച്ച് ചർച്ച ചെയ്താലും അവർക്കു പിന്നാലെ അജുവർഗീസ് എത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന ഒരു ട്രോളാണ്…

    Read More »
  • Lead News

    പണി പൂർത്തിയാക്കാത്ത കെട്ടിടത്തിലേക്ക് മാറാൻ സമ്മർദ്ദം: ഹൗസ്‌ സര്‍ജന്മാര്‍ സമരത്തില്‍

    പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാരുടെ സമരം ആരംഭിച്ചു. ഹോസ്റ്റലിൽ നിന്നും പണി പൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സർജൻമാർ സമരത്തിൽ ഏർപ്പെട്ടത്. ഹൗസ് സര്‍ജന്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നടക്കുന്നത്. പുതുതായി പ്രവേശിച്ച വിദ്യാർഥികളെ താമസിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് ഹോസ്റ്റൽ ഒഴിയണമെന്ന് ഹൗസ് സർജൻമാരോട് ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഉള്ളതാണെന്നും ഹോസ്റ്റലിൽ താമസിക്കുന്ന ഹൗസ് സർജന്മാർക്ക് കോട്ടേഴ്സ് ഇല്ലാത്തതിനാൽ മറ്റൊരു കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറാൻ നിർദ്ദേശിച്ചതാണെന്നുമാണ് പാലക്കാട് ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്. 75 പെൺകുട്ടികൾ അടങ്ങുന്ന സംഘത്തോടാണ് പുതിയ അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിലേക്ക് മാറണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കെട്ടിടത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹൗസ് സർജൻമാർ സമരത്തിലേക്ക് തിരിഞ്ഞത്. 75 പെൺകുട്ടികൾ മാറണമെന്നാവശ്യപ്പെട്ട പുതിയ കെട്ടിടത്തിൽ ആകെ 8 പൊതു ശൗചാലയങ്ങൾ മാത്രമാണുള്ളത്. ഹൗസ് സർജൻ ക്വാർട്ടേഴ്സിന് വേണ്ട യാതൊരുവിധ സംവിധാനങ്ങളും, സൗകര്യങ്ങളും ഈ…

    Read More »
  • NEWS

    ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ഇന്ന് നടന്നത് രണ്ടു പ്രസവങ്ങൾ

    തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ടയിലും തൃശൂരിലും കനിവ് 108 ആംബുലൻസിനുള്ളിൽ യുവതികൾക്ക് സുഖപ്രസവം. തിരുവല്ല കോയിപ്രം താവളത്തിൽ ഹൗസിൽ റോയ്സിന്റെ ഭാര്യ മേഘ(24) പെൺ കുഞ്ഞിനും തൃശൂർ അതിരപ്പള്ളി ആനക്കയം മുക്കുംപുഴ കോളനയിൽ സുബീഷിന്റെ ഭാര്യ മിനിക്കുട്ടി(32) ആൺ കുഞ്ഞിനും ജന്മം നൽകി. തിങ്കളാഴ്‌ച പുലർച്ചെയാണ് പത്തനംതിട്ടയിലെ സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മേഘയെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു ഇവിടെ നിന്ന് മേഘയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. തുടർന്ന് കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദേശാനുസരണം പുലർച്ചെ 5.30ന് തിരുവല്ല താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാജീവ് ടി.ഡി, പൈലറ്റ് അരുൺ പി എന്നിവർ ആശുപത്രിയിൽ എത്തി മേഘയെ ആംബുലൻസിലേക്കി മാറ്റി കോട്ടയത്തേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ മേഘയുടെ ആരോഗ്യനില വഷളാകുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാജീവ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ…

    Read More »
  • Lead News

    വൈറ്റമിൻ എ കിട്ടാനില്ല: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ  ഉത്തരവ് 

    തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള വൈറ്റമിൻ എ മരുന്നിനുള്ള ക്ഷാമം പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അടിയന്തിര റിപ്പോർട്ട് തേടി. നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന്   കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.  ജനിച്ച് 9 മാസം മുതൽ 5 വയസു വരെ നൽകേണ്ടതാണ് വൈറ്റമിൻ  എ മരുന്ന്. നിരവധി രക്ഷകർത്താക്കൾ ദിവസേനെ മരുന്നിന് വേണ്ടി അലയുന്നുണ്ട്. നിലവിൽ ഒരു ആശുപത്രിയിലും   മരുന്ന് സ്റ്റോക്കില്ലെന്നാണ് പറയുന്നത്. എസ്.  എ റ്റി ആശു‌പത്രിയിൽ  ഡിസംബറിലാണ് അവസാനം മരുന്ന് നൽകിയത്.  കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി കഴിഞ്ഞ വർഷം എത്തിച്ച 3 ബാച്ച് മരുന്നിന് ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ജനുവരി 8 ന് ജില്ലാ മെഡിക്കൽ ഓഫീസിന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ 7300 ബോട്ടിൽ മരുന്ന്  കൈമാറിയെങ്കിലും വിതരണം തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…

    Read More »
  • Lead News

    ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെ വാഹനവ്യൂഹത്തെ അതിര്‍ത്തിയില്‍ തടഞ്ഞു

    നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ചെന്നൈയിലേക്ക് തിരിച്ച അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ വാഹനവ്യൂഹത്തെ അതിര്‍ത്തിയില്‍ തടഞ്ഞ് പോലീസ്. തമിഴ്‌നാട് അതിര്‍ത്തിയായ കൃഷണഗിരിയിലാണ് തടഞ്ഞത്. നൂറു വാഹനങ്ങളുടെ അകമ്പടിയോടെ വന്നതിനാല്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ എന്ന് പോലീസ് പറഞ്ഞു. മാത്രമല്ല അണ്ണാഡിഎംകെ പതാക വാഹനത്തില്‍ നിന്ന് അഴിച്ചുമാറ്റുകയും ചെയ്തു. തുടര്‍ന്ന് അണ്ണാഡിഎംകെ പതാകയുളള മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കാറില്‍ ചെന്നൈയിലേക്ക് പോയി. ശശികലയുടെ കാറില്‍ അണ്ണാഡിഎംകെ പതാക ഉപയോഗിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. അതേസമയം, കൃഷ്ണഗിരിയില്‍ ടോള്‍ ഗേറ്റിന് സമീപം രണ്ട് കാറുകള്‍ക്ക് തീ പിടിച്ചു. സ്വീകരണ റാലിക്ക് എത്തിയ കാറുകള്‍ക്കാണ് തീപിടിച്ചത്. അതേസമയം, ശശികലയുടെ യാത്രയ്ക്ക് വന്‍സ്വീകരണവും കനത്ത സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത് അതിര്‍ത്തി മുതല്‍ 37 സ്ഥലങ്ങളില്‍ ശശികലയ്ക്ക് സ്വീകരണമുണ്ട്. അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി ജനുവരി 27നായിരുന്നു ശശികലയ്ക്ക് ജാമ്യം ലഭിച്ചത്. കോവിഡ് ബാധിച്ചതിനാല്‍ തുടര്‍ന്ന് ബെംഗളൂരുവിലെ…

    Read More »
  • Lead News

    ഹെല്‍ത്ത് സൂപ്പര്‍വൈസറിന്റെ കുടുംബത്തിന് 50 ലക്ഷം ഇന്‍ഷുറന്‍സ് ലഭിച്ചു

    തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ എറണാകുളം കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എ. ഷാജന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് തുക അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റേയും ആരോഗ്യ കേരളത്തിന്റേയും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, റീജിയണല്‍ മാനേജര്‍ ശ്രീദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേയും പരിശ്രമ ഫലമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നടപടികള്‍ പാലിച്ച് നേടിക്കൊടുക്കാന്‍ സഹായകരമായത്. ഇതുവരെ 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. 2017 സെപ്റ്റംബര്‍ മുതല്‍ കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഷാജന്‍ കാഴ്ചവച്ചത്. കോവിഡ് പ്രതിരോധത്തിനായുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം, ഹെല്‍പ് ഡെസ്‌ക് എന്നിവയുടെ രൂപീകരണത്തിനായി സഹായിക്കുകയും കോവിഡ് നിയന്ത്രണങ്ങളുമായി…

    Read More »
  • Lead News

    ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സ്വയം തൊഴില്‍ വായ്പയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു

    തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലഭ്യമായ അപേക്ഷകളില്‍ നിന്നും വനിത വികസന കോര്‍പ്പറേഷന്റേയും സാമൂഹ്യനീതി ഡയറക്ടറേറ്റിന്റേയും ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി വായ്പ വിതരണത്തിനായി 19 പേരെ പ്രധാന ലിസ്റ്റിലും 3 പേരെ വെയ്റ്റിംഗ് ലിസ്റ്റിലുമായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ ലോണിന് അപേക്ഷിച്ച വളരെയേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സജ്‌ന ഷാജിയെ പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വനിത വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിലവില്‍ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയത് ഒഴിവാക്കിയാണ് വായ്പ അനുവദിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍…

    Read More »
  • Lead News

    നാടിന്റെ നൊമ്പരമായി ആമില്‍…

    ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പെണ്‍മക്കളെ അന്ധവിശ്വാസത്തിന്റെ പേരില്‍ ബലികൊടുത്ത മാതാപിതാക്കളുടെ വാര്‍ത്ത മനുഷ്യമനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു . മക്കള്‍ വീണ്ടും പുനര്‍ജനിക്കുമെന്ന് പറഞ്ഞായിരുന്നു ആ കൊല. അതിനോട് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് അരങ്ങേറിയത്. ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം അരങ്ങേറിയത്. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകനായ ആമിലിനെ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊന്നത്. കൊന്ന ശേഷം ഇവര്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച വസ്തുത പ്രതിയായ അമ്മയുടെ വാക്കുകളാണ്. ദൈവം പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം നടത്തിയത്. കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് കഴുത്തറുത്തു കൊന്നു. ആ വാക്കുകളില്‍ ഒരു അമ്മയുടെ മാതൃത്വമോ സ്നേഹമോ അവര്‍ക്ക് കാണാനായില്ല. അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ഒരു സ്്ത്രീ. പുലര്‍ച്ചെ നാല് മണിയോടെയാണ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍…

    Read More »
Back to top button
error: