Month: February 2021
-
TRENDING
അശരണര്‍ക്ക് ആശ്വാസമായി നിയാസ് ഭാരതി
ഭൂമിയും വീടുമില്ലാത്തവര്‍ക്ക് സ്വന്തം ഭൂമി ദാനം ചെയ്ത് മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി. ഗാന്ധിയന്‍ ജീവിതരീതിയില്‍ ഒരു മാതൃക ഗ്രാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം തന്നെ വിഭാവനം ചെയ്ത പദ്ധതിയാണ് ഗാന്ധിഗ്രാം.സര്‍ക്കാരിന്റെ ഭൂരഹിത പട്ടികയില്‍ നിന്നും ഗുണഭോക്താക്കളെ കണ്ടെത്തി നാല് സെന്റ് ഭൂമിയാണ് വീട് നിര്‍മ്മിക്കാനായി നിയാസ് ദാനം ചെയ്തത്. ആ പാര്‍പ്പിട സമുച്ചയത്തിന് ഇട്ട പേരാണ് ഗാന്ധിഗ്രാം. ഈ പദ്ധതിയിലൂടെ ഇന്ന് ഇരുപതോളം പേര്‍ക്കാണ് വീട് ഒരുങ്ങുന്നത്. സംഭരണി, മാലിന്യ നിര്‍മാര്‍ജന യൂണിറ്റ്, തൊഴില്‍ പരിശീലനകേന്ദ്രം, സൗരോര്‍ജ പ്ലാന്റ് എന്നിവയും ഇവിടെയൊരുക്കാനാണ് നിയാസിന്റെ ശ്രമം. സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ഇവ നിര്‍മിക്കാന്‍ നിയാസ് ഒരുങ്ങുന്നത്. കുളത്തിന്റെയും ഗാന്ധി മണ്ഡപത്തിന്റെയും ഇവിടേക്കുള്ള റോഡിന്റെയും പണികള്‍ നിയാസ് തന്നെ പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം മുമ്പാണ് മുദാക്കല്‍ പഞ്ചായത്ത് ഓഫീസില്‍, അമ്മ ഉപേക്ഷിച്ചുപോയ ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ നിയാസ് കാണുന്നത്. അമ്മൂമ്മയാണ് അവനെ നോക്കിയിരുന്നത്. ആ കുഞ്ഞിന്റെ ചികിത്സയ്ക്കായി കിടപ്പാടം…
Read More » -
NEWS
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആശുപത്രി വിടുന്നു .
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും. ജയരാജൻ ഒരു മാസത്തെ നിരീക്ഷണത്തിൽ വീട്ടിൽ തുടരും. കൊവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നതിനാൽ ഐസൊലേഷൻ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. കോവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവും ഉയർന്നതോടെ വെൻറിലേറ്ററിൻറെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. കഴിഞ്ഞ ആഴ്ചയോടെ ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടു തുടങ്ങി. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിദഗ്ധ സംഘം ഉൾപ്പടെ എത്തി പ്രത്യേക പരിചരണമാണ് ജയരാജന് നൽകിയത്.
Read More » -
Lead News
നടൻ ദീപ് സിദ്ധു അറസ്റ്റിൽ
റിപബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ധു അറസ്റ്റിൽ. സിദ്ധുവടക്കമുള്ള നാലു പേരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയ്ക്കിടെ ആയിരുന്നു സിദ്ധുവിന്റെ നേതൃത്വത്തിൽ ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക സ്ഥാപിച്ചത്. ദീപ് സിദ്ധുവിന്റെ നേതൃത്വത്തിൽ നടന്ന സംഭവങ്ങൾ കർഷക സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നാണ് കർഷകർ ആരോപിക്കുന്നത്. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയതിനു ശേഷം ഒളിവിൽ പോയ നടനെതിരെ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിൽ ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഒളി സങ്കേതത്തിലിരുന്നു ഷൂട്ട് ചെയ്ത വീഡിയോകൾ വിദേശത്തുനിന്നാണ് അപ്‌ലോഡ് ചെയ്തിരുന്നത്. കർഷക നേതാക്കൾക്കെതിരെയും ഡൽഹി പോലീസിനെതിരേയും ദീപ് സിദ്ധു ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളിൽ കർഷക നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ദീപ് സിദ്ധുവിന്റെ ആരോപണം. കർഷക നേതാക്കളുടെ രഹസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ദീപ് സിദ്ധു ഭീഷണിപ്പെടുത്തിയിരുന്നു. ദീപ് സിദ്ധു…
Read More » -
Lead News
മോഡിയും ബൈഡനും ഫോണിൽ സംസാരിച്ചു, രാജ്യാന്തര നിയമങ്ങളിൽ പ്രതിജ്ഞാബദ്ധരെന്ന് മോഡി
പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും തമ്മിൽ ഫോണിൽ സംഭാഷണം നടത്തി. നയതന്ത്ര സഹകരണങ്ങൾ, കാലാവസ്ഥാവ്യതിയാനം, പ്രാദേശിക വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ച് ചർച്ച നടന്നതായി മോഡി ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യാന്തര നിയമങ്ങൾക്ക് തങ്ങൾ പ്രതിജഞാബദ്ധരാണ്.കൂടുതൽ സമാധാനത്തിനും സുരക്ഷക്കും പങ്കാളിത്തം ഏകീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു -മോഡി വ്യക്തമാക്കി. ബൈഡൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നവംബർ മാസത്തിൽ മോഡിയും ബൈഡനും ഫോണിൽ സംസാരിച്ചിരുന്നു. കർഷക സമരം രാജ്യാന്തരതലത്തിൽ വലിയ ചർച്ചയായിരിക്കെയാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ ഫോണിൽ സംസാരിക്കുന്നത്. കർഷക സമരത്തിൽ ബൈഡൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More » -
Lead News
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി
ചലചിത്ര താരം ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി. ആറു മാസം കൂടി സമയം നീട്ടി നൽകണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു. 2020 ജനുവരി മുതൽ 82 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. ഇനിയും 230 പേരെക്കൂടി വിസ്തരിക്കാൻ ഉണ്ട്.
Read More » -
Lead News
ഇന്ധനവില ഇന്നും കൂടി
പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധന തുടരുന്നു. ഡീസലിന് 37 പൈസയാണ് വർധിച്ചത്. പെട്രോളിന് വർധിച്ചത് 35 പൈസ. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 83 രൂപ 33 പൈസയാണ് വില. പെട്രോൾ വില 90 രൂപയോട് അടുത്തു. 89 രൂപ 18 പൈസയാണ് ഇപ്പോഴത്തെ നിരക്ക്. കൊച്ചിയിൽ ഡീസലിന് വില 81 രൂപ 72 പൈസയാണ്. പെട്രോളിന്റെ വിലയോ 87 രൂപ 46 പൈസയും.
Read More » -
Lead News
ഡോളർ,സ്വർണക്കടത്ത് കേസുകളുടെ അന്വേഷണം മരവിച്ചു
ഡോളർ,സ്വർണക്കടത്ത് കേസുകളിലെ അന്വേഷണം മരവിച്ചുവെന്ന് സൂചന. ഡോളർ കടത്തു കേസിൽ സ്പീക്കറെ അടക്കം ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം കസ്റ്റംസ് ബോർഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നാണ് വിവരം. കേന്ദ്രഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രിയുടെ ഓഫിസിനു കൈമാറി. കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ് കസ്റ്റംസും ഇ ഡിയും. പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറിയ കത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടെന്നാണ് വിവരം.
Read More » -
Lead News
“നടൻ രാജ്‌കുമാറിനെ മോചിപ്പിക്കാൻ വീരപ്പന് മോചന ദ്രവ്യമായി നൽകിയത് `15 കോടി രൂപ “
കന്നഡ നടൻ രാജ്‌കുമാറിനെ മോചിപ്പിക്കാൻ കർണാടക സർക്കാർ വീരപ്പനു മോചനദ്രവ്യമായി നൽകിയത് 15 .22 കോടി രൂപയെന്ന് വെളിപ്പെടുത്തൽ .പത്രപ്രവർത്തകൻ പി ശിവസുബ്രഹ്മണ്യം എഴുതിയ “വീരപ്പൻ വാണതും വീണതും “എന്ന പുസ്തകത്തിൽ ആണ് വെളിപ്പെടുത്തൽ .പുസ്തകത്തിന്റെ ഒന്നാം ഭാഗം നേരത്തെ പുറത്തിറങ്ങിയിരുന്നു . കർണാടക -തമിഴ്നാട് സർക്കാരുകൾക്കായി വീരപ്പനുമായി ചർച്ച നടത്തിയ നക്കീരൻ മാസിക എഡിറ്റർ ഗോപാലന്റെ സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് ശിവസുബ്രഹ്മണ്യം.തമിഴ്‌നാട് താളവാടി കൃഷിയിടത്തിലെ വീട്ടിൽ നിന്നാണ് വീരപ്പനും സംഘവും രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയത് .2000 ജൂലൈ 30 നായിരുന്നു സംഭവം ,രാജ്‌കുമാർ ,ബന്ധു ഗോവിന്ദരാജ് നാഗേഷ് ,സഹായി നാഗപ്പ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത് . നവംബർ 13 നു രാജ്‌കുമാറിനെ മോചിപ്പിച്ചു .മോചനദ്രവ്യം നൽകിയാണ് മോചിപ്പിച്ചത് എന്ന് അന്നുതന്നെ ശ്രുതിയുണ്ടായിരുന്നു .എന്നാൽ സർക്കാരും രാജ്‌കുമാറിൻറെ ബന്ധുക്കളും ഇത് നിഷേധിച്ചു .വീരപ്പനെ ആദ്യം നേരിൽക്കണ്ട് ചിത്രങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകൻ ആണ് ശിവസുബ്രഹ്മണ്യം . രണ്ട് തവണയായി കർണാടക സർക്കാർ 10 കോടിയും മോചിപ്പിക്കുന്ന…
Read More » -
NEWS
ഞാൻ എന്തു കൊണ്ട് BJP ആയി ??മുൻ ഡിജിപി ജേക്കബ് തോമസ് എഴുതുന്നു
സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എൻ്റെ നാട്ടിൽ എൻ്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു – എൻ്റെ ജനങ്ങൾക്കായി ‘എൻ്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എൻ്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എൻ്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി BJP ആയത് .
Read More » -
NEWS
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പ്രളയമുണ്ടായ ചമോലിയിൽ 24 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു,202 പേരെ കണ്ടെത്താനായില്ല
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പ്രളയമുണ്ടായ ചമോലിയിൽ 24 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 202 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തൂങ്ങിനിൽക്കുന്നതുപോലുള്ള വൻ മഞ്ഞുപാളി അടർന്നുവീണാണ് അപകടം എന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിആർഡിഒ ഡിഫൻസ് ജിയോ ഇൻഫർമാറ്റിക്‌സ് റിസർച്ച് വിഭാഗം ഡയറക്‌ടർ എൽ കെ സിൻഹ പറഞ്ഞു. അപകടത്തെക്കുറിച്ച് വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചമോലിയിൽ മഞ്ഞ് മല ഇടിഞ്ഞുണ്ടായ പ്രളയത്തിൽ തപോവൻ വിഷ്‌ണുഘട്ട് ജലവൈദ്യുത നിലയം പൂർണമായും ഒലിച്ചുപോയി. ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ നിന്നുള്ള ചിത്രങ്ങളെ ഉദ്ധരിച്ച് വ്യോമസേനാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൗലിഗംഗ–- ഋഷിഗംഗ നദികളുടെ സംഗമസ്ഥാനത്തു നിന്നുള്ള അണക്കെട്ടിന്റെ ചിത്രത്തിലാണ് ഇത് വ്യക്തമാകുന്നത്. 52-0 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള തപോവൻ ജലവൈദ്യുതി നിലയം 3000 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരുന്നത്.
Read More »